മോദിജീ..അങ്ങയുടെ ഭരണം കാരണം പാപ്പരായ ജനങ്ങളോടാണോ അങ്ങ് പണം ചോദിക്കുന്നത് ?

490

Harikumar Pk

തെണ്ടി നടന്ന് മൂവായിരും കോടി തുലച്ചു നോട്ട് നിരോധിച്ച് 30000 കേടി തുലച്ചു പ്രതിമ പണിത് 3000 കോടി തുലച്ചു . ട്രംപിനെ വരവേൽക്കാൻ 100 കോടി തുലച്ചു. അന്ന് ജനങ്ങളെപ്പറ്റി ചിന്തിച്ചില്ല . ഇന്ന് പറയുന്നു .നിങ്ങൾ സർക്കാരിനെ കൈയയഞ്ഞ് സഹായിക്കാൻ .ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ല. പ്ളേറ്റ് മാത്രം, അതു കൊട്ടാനുള്ള ശക്തി പോലും ഇന്നില്ല. ഒന്നും തോന്നരുത് അന്ന് നിങ്ങളെ പൊക്കിപ്പിടിച്ച ലോകരാജ്യങ്ങൾ, നേതാക്കൾ എവിടെ ?

അവർ അവരുടെ കാര്യം പോലും നോക്കാനാവാതെ നെട്ടോട്ടമോടുന്നു. ഉടുതുണിക്ക് മറു തുണിയില്ലാതെ ഒരു ജനത ഇവിടുണ്ടായിരുന്നു അത് മറക്കരുതായിരുന്നു ജാതിയും മതവും വളർത്താൽ നിങ്ങൾ അഹോരാത്രം പ്രയത്നിച്ചു. എന്നിട്ടും നിങ്ങൾ മനുഷ്യനെ കണ്ടില്ലെന്നു നടിച്ചു, ഇത് ശിക്ഷയാണ് തൊഴിൽ നഷ്ടപ്പെട്ടവർ, വീടില്ലാത്തവർ രോഗികൾ എത്ര ഫാക്ടറികൾ പൂട്ടിച്ചു എത്ര വ്യവസായങ്ങൾ അടച്ചു പൂട്ടി ? ഒരു ജനതയെ തന്നെ നാടുകടത്താൻ നോക്കി . ആർക്ക് വേണ്ടി? എന്തിന് വേണ്ടി ?

ചോദിക്കാൻ ആരുമില്ലെന്ന് നിങ്ങൾ കരുതി .അഹങ്കാരത്തിന്റെ നെറുകയിൽ നിങ്ങൾ എത്തി ഇല്ലെ ? ഇത് ശിക്ഷയാണ് .മനുഷ്യന് പരിധികളുണ്ട് ,പരിമിതികളുണ്ട്. നല്ല ഹോസ്പിറ്റൽ കെട്ടാമായിരുന്നു, തൊഴിൽ മേഘലകൾ വികസിപ്പിക്കാമായിരുന്നു. നല്ല വിദ്യാഭ്യാസം കൊടുക്കാമായിരുന്നു , സാഹോദര്യം സന്തോഷം പങ്ക് വെയ്ക്കാൻ പഠിപ്പിക്കാമായിരുന്നു .വ്യക്തിഗത ലോൺ പാസാക്കിക്കൊടുക്കാമായിരുന്നു ശിക്ഷയാണ് …?

കൊറോണ എന്ന വ്യാധി എല്ലാത്തിനേയും അനുസരിപ്പിക്കാൻ എത്തിയിട്ടുണ്ടല്ലൊ .ഞാനുൾപ്പടെ നിങ്ങൾ ഇനിയും പഠിക്കേണ്ട കാര്യമുണ്ട് . മനുഷ്യനാണ് മുഖ്യം, ജാതിയും മതവുമല്ല .ഓരോ യുഗങ്ങളിലും അവൻ വരും പാഠങ്ങൾ പഠിപ്പിയ്ക്കാൻ ചിലപ്പോൾ പ്രകൃതിയുടെ സംതുലനാവസ്ഥ പരിഹരിക്കാൻ.ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ. ഒത്തു നേടാൻ ഒത്തിരിയുണ്ട്
അവകാശങ്ങൾ തുല്യമായിരിയ്ക്കണം. അധികാരങ്ങൾ നൻമകൾക്ക് വേണ്ടി ആയിരിയ്ക്കണം .ദേഷ്യം തോന്നുന്നവർ ഒന്ന് മനസ്സിലാക്കണം കൊറോണ നിങ്ങളേയും നോട്ടമിട്ടിട്ടുണ്ട് …ജാഗ്രതാ …”

Advertisements