ഗ്യാങ്ങുമായി വരുന്നവൻ ആണ് ഗ്യാങ്സ്റ്റർ, അവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ (AK 47 -ആയുധ രംഗത്തെ രാജകുമാരൻ)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
176 VIEWS

കലാഷ്നിക്കോവ് AK 47 ലോകത്തിന്റെ ഗതിവിഗതികൾ തന്നെ നിയന്ത്രിക്കുന്ന തോക്കുകളിൽ ഒന്ന്. മാരക വിനാശകാരിയായ ഈ തോക്ക് സൈന്യങ്ങൾക്കും ആയുധപ്രേമികൾക്കും മിലിറ്റന്റ് ഗ്രൂപ്പുകൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് . ഹരിമോഹൻ ജി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

കലാഷ്നിക്കോവ് AK 47 -ആയുധ രംഗത്തെ രാജകുമാരൻ
KGF and Reality… ➡️

Harimohan G

സോവിയറ്റ് യൂണിയനു വേണ്ടി മിഖായേൽ കലാഷ്നിക്കോവ് എന്ന Ex സോവിയറ്റ് ആർമി സോൾജിയർ നിർമ്മിച്ചെടുത്ത 7.62 mm അസോൾട്ട് റൈഫിളാണ് AK 47.ജർമ്മൻകാരാണ് അസോൾട്ട് റൈഫിൾ എന്ന ആശയം പ്രാവർത്തികമാക്കുന്നത്.രണ്ടാം ലോകമഹായുദ്ധത്തിനിടെ മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് പഠനങ്ങൾ തെളിയിച്ചു. അന്നുണ്ടായിരുന്ന ആയുധങ്ങൾ അതീവ ശക്തിയുള്ളതായിരുന്നു. പക്ഷെ പെട്ടെന്നുള്ള റീലോഡ് ഉപയോഗവും വേഗതയും ഒരു പോരായ്മയായിരുന്നു ഇതിനെ തുടർന്ന് ഒരു സബ് മെഷീൻഗണ്ണിന്റെ ശക്തിയും റൈഫിളിന്റെ പരിധിയും ചേരുന്ന ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമം ജർമ്മൻകാർ തുടങ്ങി.

ഇതിനായി നാസികൾ 7.92x57mm കാട്രിഡ്ജ് 7.92x33mm ആയി ചുരുക്കുകയും ഭാരം കുറഞ്ഞ വെടിയുണ്ട ഉപയോഗിക്കുകയും ചെയ്തു. ദൂരപരിധി ചെറുതായിരുന്നെങ്കിലും നിയന്ത്രാണാധീനമായിരുന്നു അതിന്റെ പ്രവർത്തനം.എസ്.റ്റി.ജി. 44 ആയിരുന്നു ഈ പരിഷ്കാരത്തിന്റെ ഫലം. മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടക്കുന്നതെന്ന് എന്നുള്ള കണ്ടെത്തൽ റഷ്യയെ പുതു ചിന്തകളിലേക്ക് നയിച്ചു.
എസ്.റ്റി.ജി. 44-ൽ സോവിയറ്റുകാർ ആകൃഷ്ടരായതിനെ തുടർന്ന് ജർമ്മൻ ആയുധ സാങ്കേതികതയെ മറി കടക്കുന്നതിനായി രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റഷ്യ എസ്.റ്റി.ജി. 44 പോലെ ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമമാരംഭിച്ചു. ഇവിടെയാണ് കലാഷ്നിക്കോവ് എൻട്രി സംഭവിക്കുന്നത്…

റഷ്യൻ കരസേനയിലെ ടാങ്ക് കമാണ്ടർ ആയിരുന്ന മിഖായേൽ കലാഷ്നിക്കോവിലൂടെ 1941-ൽ നാസികൾക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ കലാനിഷ്കോവിന് മാരകമായ മുറിവ് പറ്റുന്നു. തുടർന്ന് ആശുപത്രിയിൽ വെച്ച്, അന്നോളം നിർമ്മിച്ചവയിൽ വെച്ച് ഏറ്റവും മെച്ചപ്പെട്ട തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിലായി കമാൻഡർ.ചെളിയും മഞ്ഞും ഉള്ളടത്ത് ഉപയോഗിക്കാൻ പറ്റിയതായിരിക്കണം പുതിയ ആയുധം എന്നതായിരുന്നു കലാഷ്നിക്കോവിന്റെ ലക്ഷ്യം.

പരിശ്രമ ഫലമായി രണ്ട് വർഷത്തിന് ശേഷം കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിൾ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവർത്തക തോക്കായിരുന്നു അത്.ആയുധ രംഗത്തെ രാജകുമാരന്റെ രംഗപ്രവേശനം നടന്ന നിമിഷം…
കലാനിഷ്കോവിന്റെ റൈഫിളുകൾ കൂടുതൽ മികച്ചവയാണെന്ന് തെളിയിക്കപ്പെട്ടു. എ.എ. ഡെദേവ്, എഫ്. ബൾക്കിൻ എന്നിവരുടെ മാതൃകയുമായി കലോനിഷ്കോവിന്റെ മാതൃക മത്സരിച്ചു. പിന്നീടും നിരവധി മോഡലുകളും മാറ്റങ്ങളും വന്നെങ്കിലും കലാഷ്നിക്കോവിന്റെ 47 മോഡൽ റൈഫിൾ തന്നെയാണ് ബ്രാൻഡ് എന്ന നിലയിൽ തുടക്കം..49ൽ സോവിയറ്റ് അംഗീകാരത്തിനു ശേഷം ഉപയോഗത്തിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളും ആർമികളും even terrorist സംഘടനകളുടെ പോലും പ്രിയപ്പെട്ടവനാണ് AK 47….

ഇന്ത്യയിൽ… ➡️
എങ്കിലും ഇന്ത്യയിലേക്ക് വരുമ്പോൾ More than army and armed forces കലാഷ്നിക്കോവുമായി ബന്ധപ്പെട്ട ചില കുപ്രസിദ്ധ സംഭവങ്ങളുടെ റൂട്ട് ചെന്നു നിൽക്കുന്നത് യു. പി യിലാണ്.ഇനായത് ഖലീൽ ആയുള്ള ഡീലും കലാഷ്നിക്കോവിന്റെ ഇന്ത്യൻ വരവും KGF ൽ ഫിക്ഷൻ aആണെങ്കിൽ സത്യത്തിൽ ഇതിലൊരു റിയാലിറ്റിയുടെ വശം കൂടിയുണ്ട്.1996 ൽ വാരാണസിയിൽ യു.പി ഗാങ് വാറുകൾ കൊടുംമ്പിരി കൊണ്ടിരുന്ന കാലം.തന്റെ ഗുരുവും മെന്ററും ആയിരുന്ന മുക്താർ അൻസാരിക്കു വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതെയാക്കാൻ വേണ്ടി അൻസാരിയുടെ വലം കൈ ആയിരുന്ന ഡ്രഡഡ് ഗ്യാങ്സ്റ്റർ മുന്നാ ബജറങ്കി ആദ്യമായി യു.പി യിൽ കലാഷ്നിക്കോവ് ഉപയോഗിച്ചു. അയാളുടെ ലക്ഷ്യവും ഒരു സാധാ സിവിലിയൻ പെൺകുട്ടി ഉൾപ്പെടെ 8 പേരായിരുന്നു അന്ന് കൊല്ലപ്പെട്ടത്.തീർന്നില്ല വീണ്ടും യു. പി പൊളിറ്റിക്കൽ and അണ്ടർവേൾഡ് മാഫിയയുമായി ബന്ധപ്പെട്ട് കലാഷ്നിക്കോവ് വാർത്തകൾ വന്നു കൊണ്ടിരുന്നു…

1997 ൽ പ്രകാശ് ശുക്ല എന്ന മറ്റൊരു most wanted Gangster കില്ലറും ശുക്ലയുടെ ബീഹാർ അസോസിയേറ്റ് സൂരജ് ബഹാനുമായി സന്ധിയുണ്ടാകുന്നു… ഇരുവരും ക്രൈം സിണ്ടിക്കെറ്റ് ബിൽഡ് ചെയ്യുന്ന കാലം..ശുക്ല ബഹാൻ സിന്ധിക്കേറ്റ് ശത്രുവും സ്റ്റേറ്റ് അണ്ടർവേൾഡ് പൊളിറ്റിക്സിന്റെ ഭാഗവുമായിരുന്ന വിരേന്ദ്ര ഷാഹിയെ പ്രകാശ് കൊല്ലുന്നത് കലാഷ്നിക്കോവ് ഉപയോഗിച്ചായിരുന്നു.ഇത്തരത്തിൽ മാഫിയയുടെ ഭാഗമായി ഒടുവിൽ 2020 ൽ പോലീസുമായി നടന്ന വികാസ് ദുബേ കൗണ്ടർ ഫയറിങ്ങിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പോലും യു.പി യിലെ ഇല്ലിഗൽ Ak 47 കലാഷ്നിക്കൊവ് സാന്യാധ്യമുണ്ട്.സാധനം വരുന്ന സോഴ്സ്നെ ക്കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വിടുന്നില്ലെങ്കിലും റഷ്യയും പാകിസ്താനും അഫ്ഗാനും ഒക്കെ തന്നെയാണ് AK യുടെ illegal ചാനലുകൾ.ഇതിൽ തന്നെ പലപ്പോഴും ചൈന മേഡ് ഡ്യൂപ്ലിക്കേറ്റ് ഉം വരുന്നുണ്ട്.

പക്ഷെ ഒരു കാര്യം ഉറപ്പാണ് ഒരു കാലത്ത്,യു. പി,ബീഹാർ armed force കൈകാര്യം ചെയ്തിരുന്നതിനേക്കാൾ കൂടുതൽ ചിലപ്പോൾ അവർ കണ്ടിരുന്നതിനേക്കാൾ കൂടുതൽ കലാഷ്നിക്കോവ് തോക്കുകളുടെ വരവ് നമ്മുടെ ലോക്കൽ മാഫിയ മാർക്കറ്റുകളിണ്ടായിരുന്നു.ഇത്തരത്തിൽ ദാവൂദ് മുതൽ വികാസ് ദുബൈ വരെ നീളുന്ന അറിഞ്ഞും അറിയാത്തതുമായ കലാഷ്നിക്കോവ് കണ്ണികൾ ഒക്കെയും വളരെ വലുതും കൂടുതൽ കെട്ടു പിണഞ്ഞതുമാണ്.KGF dialogue കടം കൊണ്ടാൽ.ഗാംങ്ങുമായി വരുന്നവൻ ആണ് ഗ്യാങ്സ്റ്റർ അവൻ ഒറ്റക്കാണ് വന്നത് മോൺസ്റ്റർ…
Kalashnikov assault rifles aka AK 47🔥

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത