ലിജോ ജോസ് പെല്ലിശ്ശേരി; ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനൊരു അർത്ഥം കൂടിയുണ്ട്

0
331

എഴുതിയത് : Harimohan G

ലിജോ ജോസ് പെല്ലിശ്ശേരി

ആമേൻ സിനിമ കഴിഞ്ഞിറങ്ങിയപ്പോളാണ് ഈ പേര് ആദ്യമായി ശ്രദ്ധിച്ചു തുടങ്ങിയത്.ഇന്നും ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമകളിൽ ആമേൻ മുന്നിൽ തന്നെയുണ്ട്.പിന്നീട് അയാളുടെ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുക എന്നതൊരു ആവേശമായിരുന്നു.സിനിമയൊരു സ്വപ്നമായി വളർന്നപ്പോഴും സിനിമയുടെ വഴിയിൽ നടന്നു തുടങ്ങിയപ്പോഴും ഈ പേര് ഒരു റോൾ മോഡലായി എന്നും മുന്നിൽ തന്നെയുണ്ട്.

മലയാള സിനിമയെ രണ്ട് അറ്റത്തേക്ക് വലിച്ചു കെട്ടിയാൽ ഒരറ്റത്തു ജോണും,ഭരതനും അടൂരും കെ.ജിയും ഒക്കെ നിന്നാൽ ഇങ്ങേ അറ്റത്തു കെട്ടാൻ, ഇന്നിവിടെ ലിജോയുണ്ടാകും.സിനിമയിൽ മാറ്റത്തിന്റെ വിപ്ലവ നവോഥാനം രൂപപ്പെട്ടു തുടങ്ങുമ്പോൾ എന്നും ചില അമരക്കാർ നേതൃത്വം വഹിക്കാറുണ്ട്.ലോകസിനിമയിൽ ത്രൂഫോയും,ഗൊദാർദും,കുബ്രിക്കും,
ഹിച്കോക്കും, ചാപ്ലിനും,കിം.കി ഡൂകും,ടാരന്റിനോയും,കാമറോണും,ഇനാരിറ്റുവുമൊക്കെ തുടങ്ങി
നീളുന്ന വലിയ നിരകളുണ്ട്.

ഇങ്ങ് മലയാളത്തിൽ നിന്ന് നിലവിൽ അങ്ങനൊരു മാറ്റത്തിന്റെ അമരത്തേക്കു നടന്നു തന്നെയാണ് ലിജോയുടെ തുടച്ചയും.മാജിക്കൽ റീലിസവും,നിയോ നോയർ സിനിമകളും മലയാളത്തിൽ ഇത്രയധികം വർക്ക് ഔട്ട്‌ ആക്കുന്ന മറ്റൊരു സംവിധായകനില്ല.പലപ്പോഴും കഥകൾക്ക് അപ്പുറം ലിജോയുടെ സിനിമകൾ മറ്റൊരു ദൃശ്യഭാഷ ചമയ്ക്കുന്നത് കാണാം.ആമേനും ഈ.മാ.യൗവുമൊക്കെ വരച്ചിട്ട യാഥാർഥ്യത്തിനു ഉള്ളിലെ സാങ്കൽപ്പിക ലോകങ്ങൾ അത്ര വിശാലവും ശക്തവുമായിരുന്നു.അങ്കമാലിയും,നായകനും,സിറ്റി of ഗോഡും പറഞ്ഞ raw വഴികൾ അത്രയ്ക്ക് തീവ്രവും എന്നാൽ വയലൻസിന്റെ സിനിമാറ്റിക് സൗന്ദര്യം വരച്ചിട്ടതുമായിരുന്നു.

ലിജോയുടെ സിനിമകൾ ഒരിക്കലും സ്ഥിരമായ ഷോട്ടുകളോ,സ്ഥിരം പറച്ചിൽ ശൈലിയോ പിന്തുടരുന്നില്ല.ചെയ്യുന്ന കഥകൾക്കും പശ്ചാത്തലങ്ങൾക്കും അനുസരിച്ച് ശൈലികൾ രൂപപ്പെടുകയാണ്.ചിലപ്പോൾ അയാളുടെ കഥാപാത്രങ്ങൾ സ്ലോ മോഷനിൽ നടന്നെന്നു വരാം മറ്റു ചിലപ്പോൾ സ്വാഭാവികതയാകാം.ഇങ്ങനെ ഓരോന്നിലും പെല്ലിശ്ശേരി ശൈലി വ്യത്യസ്തമാണ് പക്ഷെ എന്തിലും ലിജോ സംരക്ഷിച്ചു നിർത്തുന്നൊരു brand ഉണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന മേക്കർ brand അത് ഏത് സിനിമയിലും മുൻപത്തേക്കാൾ ശക്തവും തീക്ഷ്ണവുമായിരിക്കും.

അയാൾ എന്നും അങ്ങനെയാണ് സിനിമയെന്ന വിശാലതക്കുള്ളിൽ തന്റേതായ കിറുക്കൻ പാലങ്ങൾ തീർക്കുന്നയാൾ.ആ പാലം കേറി തന്റെ വഴിയിലേക്ക് പ്രേക്ഷകരെ നടത്തുന്ന മന്ത്രവാദിയുടെ രൂപവും ഭാവവുമാണ് ലിജോയിൽ പ്രകടമാവുക. “No Plans To change No plans to Impress” എന്ന് പറഞ്ഞിടത്തു നിന്ന് ഇന്ന് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ജെല്ലിക്കെട്ടുമായി നിൽക്കുമ്പോൾ അയാൾ ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയാണ്.ഞാനല്ല മാറിയത്. എനിക്കൊപ്പം എൻ്റെ വഴിയിലേക്ക് നിങ്ങളാണ്.എന്ന യാഥാർഥ്യം.ഇന്നിപ്പോൾ കാടിറങ്ങി കുതിക്കുന്ന കാടൻ പോത്തിന്റെ വരവും കാത്തിരിക്കുന്ന ഞങ്ങളുടെ പ്രതീക്ഷകൾക്ക് ലിജോ വീണ്ടും ഭാരം കൂട്ടുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി…ഇന്ന് മലയാള സിനിമയ്ക്ക് ഇങ്ങനൊരു അർഥം കൂടിയുണ്ട്….

Yes This Local Is International…

Highly Highly International

Congrats Lijo and
thank you for Making us Proud