രണ്ടാമൂഴം ആരു സംവിധാനം ചെയ്യണം എന്ന ചർച്ച സജീവമാകുമ്പോൾ, ഇവർ ഒന്നിച്ചിരുന്നെങ്കിൽ….

62

Harindran Narendran

രണ്ടാമൂഴം

ആരു സംവിധാനം ചെയ്യണം എന്ന ചർച്ച സജീവമാകുമ്പോൾ. എന്റെ ഒരു ആഗ്രഹം ഇവർ ഒന്നികണം എന്നാണ്. കാരണം

  1. budget വളരെ വലുതാണ്. സൗത്ത് നോർത്ത് മാത്രമല്ല ഇന്റർനാഷണൽ audience നെ തൃപ്തി പെടുത്താൻ മണിരത്‌നത്തെ പോലെ ഒരു സംവിധായകൻ ആവശ്യമാണ്. മലയാളത്തിൽ ഒതുങ്ങാൻ ഉള്ളതല്ല രണ്ടാമൂഴം. ഭാഷക്ക് അതീതമായി സിനിമ വളർന്ന ഈ കാലഘട്ടത്തിൽ.

2.ടെക്നിക്കൽ perfection വളരെ ആവശ്യം ഉള്ള ഒരു പ്രൊജക്റ്റ്‌ ആണ് . കണ്ണത്തിൽ മുത്തമിട്ടാൽ best eg for his skill sets. ഇന്നും സിനിമ പ്രേമികളുടെ മനസ്സിൽ ആ സിനിമക്കുള്ള സ്ഥാനം എന്താണ് എന്ന് ഞാൻ പറയേണ്ടതില്ലല്ലോ.

3.ഇമോഷണൽ സീൻസ് കൈകാര്യം ചെയ്യാൻ ഉള്ള കഴിവ്. കാഴ്ചകരനോട് സംവദിക്കാൻ ഉള്ള കഴിവ്.

  1. പ്രണയം – ഭീമന്റെ പ്രണയം അതാണ് ഇതിവൃത്തം… മണി സിർനെ കാൾ നന്നായി പ്രണയം കൈകാര്യം ചെയ്യാൻ ആർക്കുമാവില്ല… പ്രണയം കാണികളിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ കഴിവ് ആർക്കും എതിർക്കാൻ ആവില്ല.
  2. സ്ത്രീ കഥാപാത്രങ്ങൾ വളരെ ശക്തമാണ് രണ്ടാമൂഴത്തിൽ , കുന്തി, പാഞ്ചാലി, ഗാന്ധാരി… ഇവർക്കു വേണ്ട സ്പേസ് കൊടുക്കാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ ആദ്യ സിനിമ തൊട്ടു ശ്രദ്ധിച്ചാൽ മനസ്സിലാകും പലപ്പോഴും കഥയിൽ ഏറ്റവും വ്യക്‌തിത്വം ഉള്ളത് സ്ത്രീ കഥാപാത്രങ്ങൾ ആണ്.
  3. ഹിന്ദു mythology altered reality യിൽ ഒപ്പി എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് അതിൽ വിജയിച്ചിട്ടുമുണ്ട് . Eg ദളപതി – കർണൻ, രാമായണം – രാവണൻ ( അതും രാവണന്റെ കണ്ണിലൂടെ )
  4. Mass അല്ല രണ്ടാമൂഴം…. ക്ലാസ്സ്‌ ആണ്. അതുകൊണ്ട് മറ്റാരേക്കാളും മണി സർ ചെയ്തു കാണാൻ ആഗ്രഹം ഉണ്ട്. MT സർ ഓരോ വരിയിലും ആയിരം അർഥങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് തിരശീലയിൽ വരച്ചിടാൻ അതെ പോലെ ചിന്തിക്കുന്ന ഒരു സംവിധായകൻ വേണം.

മുൻപ് എവിടെയോ വായിച്ചു മണി സർ ന്റെ ഒരു ആഗ്രമാണ് MT സർമായി ചേർന്ന് ഒരു സിനിമ.
ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ എന്റെയും ഒരു ആഗ്രഹമാണ്.