ഹരിപ്പാട് സജിപുഷ്ക്കരൻ

1983 എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം ഫ്രഡ്ഡിയെ കണ്ടുമുട്ടുന്ന രംഗമാണിത്.രമേശൻ തൻെറ ചെറുപ്പകാലത്ത്, ക്രിക്കറ്റ്കളിയും ടൂർണ്ണമെൻെറുമൊക്കെയായി നടന്ന കാലത്ത് എതിർടീമിലെ മെയിൻ ബൗളറായിരുന്നു ഫ്രെഡ്ഡി.ഈ രംഗം കാണുമ്പോൾ (ഈ സിനിമ മൊത്തത്തിൽ നൊസ്റ്റു ആണ്) എൻെറ മനസ്സ് 99 ലെ ഒരു മദ്ധ്യ വേനലവധിക്കാലത്തേക്ക് പോകും.ഇതുപോലൊരു രമേശൻ ഞങ്ങളുടെ ടീമീലും ഫ്രഡ്ഡിയെപ്പോലൊരാൾ എതിർ ടീമിലും ഉണ്ടായിരുന്നു .ഞങ്ങളുടെ ഓപ്പണർ ആയിരുന്ന കൃഷ്ണകുമാർ ആയിരുന്നു അത്.സ്ഥിരം എതിരാളികളായിരുന്ന ടീമിലെ ജലീൽ എന്ന ചെറുപ്പക്കാരൻ ഫ്രഡ്ഡിയും.ഈ കൃഷ്ണകുമാർ വലത്തേ കാലിന് സ്വാധീനക്കുറവുള്ളയാളായിരുന്നു.അതിനാൽ സിംഗിൾ ,ഡബിൾ ഓടുന്നത് ഇഷ്ടന് തീരെ ഇഷ്ടമല്ലാരുന്നു.പക്ഷേ ലെഗ് സെെഡിൽ വരുന്ന പന്തുകൾ അപ്പുറത്തെ പറമ്പുകളിൽ അടിച്ചു വിടുമായിരുന്നു.

ചേപ്പാട് എന്ന സ്ഥലത്തൊരു ടൂർണ്ണമെൻെറിനു പോയി,അവിടെ സെമിയിൽ ഞങ്ങളുടെ എതിരാളികൾ ഈ ജലീലിൻെറ ടീം ആയിരുന്നു .ഇവിടെ അടുത്ത് മുട്ടം എന്ന സ്ഥലത്തെ ടീമായിരുന്നു അവര്(ഹരിപ്പാട് _ മാവേലിക്കര റൂട്ടിലുള്ള മുട്ടം ഈയിടെ ‘പപ്പട ലഹള” യ്ക്ക് പേരുകേട്ടിരുന്നു).അങ്ങിനെ മത്സരം തുടങ്ങി ,കൃഷ്ണകുമാർ പതിവുപോലെ അടി തുടങ്ങി ,പക്ഷേ ഓഫ് സെെഡിൽ വരുന്ന ഗുഡ് ലെങ്ത് പന്തുകളിൽ ടിയാൻ പതറുന്നത് അവര് പെട്ടെന്ന് മനസ്സിലാക്കി.ജലീലിൻെറ ഓവറിലെ രണ്ടാമത്തെ പന്ത് പുൾ ചെയ്യാൻ ശ്രമിച്ച കൃഷ്ണയുടെ കണ്ണിനു താഴെയാണ് ബോൾ പതിച്ചത്.ഇടത്തേ കണ്ണ് ചുവക്കുകയും പന്തിൻെറ അതേ വലുപ്പത്തിൽ കവിളിൽ നീരുവെയ്‌ക്കുകയും ചെയ്തു.ഈ സംഭവം കൂടി കഴിഞ്ഞപ്പോൾ ജലീലിനോടുള്ള പേടി എല്ലാവർക്കും കൂടി,മത്സരം ഭംഗിയായി തോല്ക്കുകയും ചെയ്തു.വർഷങ്ങൾ കഴിഞ്ഞു,കൃഷ്ണകുമാർ ഇപ്പോൾ ഓട്ടോ ഓടിക്കുന്നു.

ജലീലിനെ ഈയിടെ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ വെച്ചു കുടുംബത്തോടൊപ്പം കണ്ടു.രണ്ടുപെൺകുട്ടികളുടെ അച്ഛൻ ,ആ കണ്ണുകളിലെ തീഷ്ണതയൊക്കെ പോയി .പഴയ കാര്യങ്ങൾ ഒക്കെ കുറെ പറഞ്ഞകൂട്ടത്തിൽ ഈ സിനിമയിലെ രംഗങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ അതെ പടി സംഭവിച്ചതാണല്ലോ എന്നതും ഞങ്ങളോർത്തു.കൃഷ്ണകുമാർ തൻെറ മകനെ ഇപ്പോൾ ഒരുനല്ല ക്രിക്കറ്റർ ആക്കിയെടുക്കാനുള്ള ശ്രമതത്തിലാണ്.അവധിക്കാല ക്രിക്കറ്റ് ക്യാംപുകളിലൊക്കെ ചേർത്ത് പഠിപ്പിക്കുന്നു.

_______

ഞങ്ങളുടെ ടീമിൻെറ ക്യാപ്റ്റനും ഫോട്ടോ ഗ്രാഫറുമായിരുന്ന മനോജ്(പാവം ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല) ആണ് ഈ ചിത്രം ഇറങ്ങിയ സമയത്ത് എന്നെ ഫോണിൽ വിളിച്ചിട്ട് എടാ നമ്മുടെയൊക്കെ കഥയും നമ്മൾ കഥാപാത്രങ്ങളുമായ സിനിമയാണ് 1983 എന്നും തീർച്ചയായും കാണണമെന്നും പറഞ്ഞതനുസരിച്ച് ആലപ്പുഴ സീതാസിൽ ചിത്രം കാണുമ്പോൾ എൻെറ മനസ്സിലെ ചിന്ത മുഴുവൻ അതുതന്നെയായിരുന്നു .ശ്ശെടാ ഇതൊക്കെ ഞങ്ങളുടെ കഥ അതേപോലെ പകർത്തിയിരിക്കുവാണല്ലോ എന്ന്.ഒരു 1995_ 2001 വരെയുള്ള കാലഘട്ടത്തിൽ കൃത്യം വെെകിട്ട് അഞ്ചുമണിയാകുമ്പോൾ എല്ലാവരും ഗ്രൗണ്ടിൽ ഒത്തുകൂടുമായിരുന്നു .

ഏതാണ്ട് 25 ഓളം പേരുണ്ടായിരുന്നു ടീമിൽ .അതിൽ ഞങ്ങളെപ്പോലുള്ള വിദ്യാർത്ഥികൾ ,വക്കീലന്മാർ,കൂലിപ്പണിക്കാർ അങ്ങിനെ പല രംഗങ്ങളിലുള്ളവർ.ഏതു ജോലിക്ക് പോയാലും ഏത് മറ്റു സ്ഥലങ്ങളിൽ പോയാലും എല്ലാവരും 5_5.30 നുള്ളിൽ ഗ്രൗണ്ടിൽ ഹാജരാകുമായിരുന്നു.അതുപോലെ ടൂർണ്ണമെൻെറുകൾ നടത്തുകയും പങ്കെടുക്കുകയും ചെയ്യുമായിരുന്നു.അന്ന് ഞങ്ങൾ കളിച്ചുനടന്ന ആ ഗ്രൗണ്ടുകൾ ഇന്ന് വമ്പൻ കെട്ടിടങ്ങൾക്ക് വഴിമാറി.വിദ്യാഭ്യാസ കച്ചവടത്തിന് കെട്ടിടങ്ങൾ ആവിശ്യമാണല്ലോ പക്ഷേ കളി സ്ഥലങ്ങൾ അത് ഓർമ്മകളിൽ മാത്രമായി.ഈ സിനിമയും രക്ഷാധികാരി ബെെജു എന്ന സിനിമയും കണ്ടുകൊണ്ടിരിക്കുമ്പോൾ ,അതിലെ ചില രംഗങ്ങൾ ഇതുപോലെ ക്രിക്കറ്റ് ഒരുജീവശ്വാസം പോലെ കൊണ്ടുനടന്നിരുന്നവർക്ക് അവരുടെ ജീവിതം തന്നെയല്ലേ ചിത്രീകരിച്ചിരിക്കുന്നതെന്നു തോന്നും

Leave a Reply
You May Also Like

തല്ലുമാലയും ആർ.ഡി. എക്‌സും പല മനുഷ്യരും

(കടപ്പാട്) തല്ലുമാലയും ആർ.ഡി. എക്‌സും പല മനുഷ്യരും ആരുടെ തീരുമാനങ്ങളെ ആർക്കാണ് മറികടക്കാൻ കഴിയുക എന്ന്…

സ്വീറ്റി ഷെട്ടി അഥവാ അനുഷ്‍ക ഷെട്ടി 

Akash Nair സ്വീറ്റി ഷെട്ടി അഥവാ അനുഷ്‍ക ഷെട്ടി  Mollywood entry ഒറ്റക്കൊമ്പൻ ….♥️ പേരുപോലെ…

അന്തരീക്ഷം കൊണ്ട് പേടിപ്പിക്കുന്ന ഒരുഗ്രൻ പ്രേതപ്പടം

Jaseem Jazi The Cursed (2022) അന്തരീക്ഷം കൊണ്ട് പേടിപ്പിക്കുന്ന ഒരുഗ്രൻ പ്രേതപ്പടം.! കഴിഞ്ഞ ദിവസം…

സദയുടെ ആ മോശം ശീലമാണ് ഫീൽഡിൽ നിന്നും ഔട്ടാകാൻ കാരണമെന്നു ബെയിൽവാൻ രംഗനാഥൻ

മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് സദയുടെ ജനനം. രത്നഗിരിയിലെ സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിലെ…