ടോം ഹാങ്ക്സ് അനശ്വരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളാണ് വാങ്ങി കൂട്ടിയത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
240 VIEWS

ഹരിപ്പാട് സജിപുഷ്ക്കരൻ

ഹോളിവുഡ് സിനിമ എന്നാൽ ആക്ഷൻ അല്ലെങ്കിൽ അഡ്വെഞ്ചർ ഇനിയതുമല്ലെങ്കിൽ ഹൊറർ എന്നാണെന്നു വിചാരിച്ച ഒരു 90കളിലെ കാലഘട്ടത്തിലാണ് ‘ഫോറസ്റ്റ് ഗംമ്പ്’ എന്ന ചിത്രം കാണാനിടയാകുന്നത്.റോബർട്ട് സെമിക്കീസ് എന്ന സംവിധായകൻ ടോം ഹാങ്ക്സിനെ വെച്ചൊരുക്കിയ ഈ സിനിമ ഇന്ന് അമീർഖാൻ നായകനായ ‘ലാൽ സിംങ് ഛദ്ദ’യ്ക്ക് കാരണമായതോടെ വീണ്ടും വാർത്തകളിൽ നിറയുന്നു.വീഡിയോ ഷോപ്പുകളിൽ ഈ ചിത്രത്തിൻെറ കാസറ്റിനായി എന്നെക്കാളും ഇളയ കുട്ടികൾ പോലും തിരക്കുന്നത് കണ്ടപ്പോൾ ഈ ചിത്രത്തിലെന്താണിത്രയും പ്രത്യേകതയന്ന് അന്ന് ചിന്തിച്ചിരുന്നു.പിന്നെ യോദ്ധയിലെ അപ്പുക്കുട്ടനെപ്പോലെ ‘ഓ ഫോറസ്‌റ്റ് എന്നൊക്കെ കേൾക്കുന്നു അപ്പോൾ കാട്ടിലെ എന്തോ സംഭവങ്ങളാണ്’എന്നു വിചാരിച്ചു തൃപ്തിയടഞ്ഞു.പിന്നീട് മൂന്നാലു വർഷങ്ങൾക്ക് ശേഷം 98ലാണ് ചിത്രം കാണുവാൻ കഴിഞ്ഞത്.കണ്ടുകഴിഞ്ഞപ്പോഴാണ് ഈ വികാരഭരിത രംഗങ്ങൾ ഒക്കെ നമ്മുടെ സിനിമയിൽ മാത്രമാണ് ഉള്ളതെന്ന വലിയ തെറ്റിദ്ധാരണമാറിയത്.

1986ൽ വിൻസ്റ്റൺ ഗ്രൂം എന്ന നോവലിസ്റ്റ് ഇതേ പേരിലിറക്കിയ നോവലാണ് 94ൽ അതേ പേരിൽ തന്നെ സിനിമയായത്.ഫോറസ്റ്റ് ഗംപ് എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണീ സിനിമ .നോവലിൽ നിന്നും സിനിമയിലേക്കെത്തുമ്പോൾ ഗംമ്പിൻെറ വ്യക്തിത്വവും അയാൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന ആൾക്കാരുമായുള്ള പ്രധാന സംഭവങ്ങളും കുറച്ചൊക്കെ വ്യത്യസ്തതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ചെറിയ മാനസിക ശാരീരിക വെെകല്യങ്ങളോടെ പിറന്ന ഗംമ്പ് അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.അമ്മ വളരെ കഷ്ടപ്പെട്ടാണവനെ വളർത്തിയിരുന്നത്.തൻെറ കളിക്കൂട്ടുകാരിയായിരുന്ന ജെന്നി എന്ന പെൺകുട്ടിയുടെ പിന്തുണയും തനിക്ക് നേരിടേണ്ടിവന്ന കടുത്ത ജീവിത സാഹചര്യങ്ങളും ഗംപിനെ തൻെറ ശാരീരികവെെകല്യങ്ങളെ മറികടക്കാൻ നല്ലതുപോലെ സഹായിച്ചു.അവിശ്വസനീയമായ വേഗതയിൽ ഓടാൻ കഴിവുള്ള ഒരു വ്യക്തിയായി അങ്ങിനെ ഗംപ് മാറി.സാധാരണ ഗതിയിൽ ഒരു മനുഷ്യൻെറ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത വിവിധ മേഖലകളിൽ ഗംപ് എത്തിപ്പെടുന്നു.

പട്ടാളക്കാരൻ,പിംങ് പോംങ് കളിക്കാരൻ,ഓട്ടക്കാരൻ,കൊഞ്ച് കച്ചവടക്കാരൻ തുടങ്ങിയ പലമേഖലകളിലും അയാൾ ശോഭിച്ചു.തൻെറ കൂട്ടുകാരിയും തനിക്ക് പ്രചോദനവും നല്കിയ ജെന്നിയെ ഗംപ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു .കലാലയ ജീവിതത്തിനുശേഷം ഇരുവരും പലവഴിക്കായി പിരിഞ്ഞു.ജീവിതത്തിലെ ആഗ്രഹങ്ങളൊന്നു സാധിക്കാത്ത നിരാശയിൽ ജെന്നി കുത്തഴിഞ്ഞ ജീവിതമായിരുന്നു പിന്നീട് നയിച്ചത്.ഇടയ്ക്കിടെ അവൾ ഗംപിൻെറ ജീവിതത്തിൽ വന്നും പോയുമിരുന്നു.പക്ഷേ അവൻ ആഗ്രഹിച്ചപോലെ ആവൾ ഒരിക്കലും സ്വന്തമായി തീർന്നില്ല.തൻെറ അമ്മ മരിച്ചതിനുശേഷം പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഓടിക്കൊണ്ടിരുന്ന ഗംപിൻെറ ജീവിതത്തിലേക്ക് ഒരു വലിയ സർപ്രെെസുമായി ജെന്നി വീണ്ടും കടന്നു വരുമ്പോൾ സിനിമ മറ്റൊരു മൂഡിലേക്ക് മാറുകയാണ്.★★★★★★★

ടോം ഹാങ്ക്സ് അനശ്വരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളാണ് വാങ്ങി കൂട്ടിയത്.റോബിൻ റെെറ്റ്സ് ,ഗാരി സിനെെസ്,സാലി ഫീൽഡ് എന്നിവരും മുഖ്യ വേഷങ്ങളിലെത്തി.മികച്ച നടൻ,സംവിധായകൻ,മികച്ച ചിത്രം എന്നീ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം കളക്ഷനിൽ ‘ലയൺ കിംങ്ങി’ന് തൊട്ടുപുറകിൽ രണ്ടാം സ്ഥാനത്തെത്തി.മികച്ച സംഗീതത്തിനുള്ള അവാർഡ് അലൻ സിൽവസ്ത്രി (പ്രിഡേറ്ററും അദ്ദേഹമാണ്) നേടിയതും ഈ ചിത്രത്തിലൂടെയാണ്

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.