”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
147 VIEWS

ഹരിപ്പാട് സജിപുഷ്ക്കരൻ

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”.മൂസയുടെ വാക്കുകളാണിത്.റിലീസ് ദിവസം തന്നെ ആദ്യ ഷോ തന്നെ കണ്ടിരുന്നു .വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ എന്നീ ഹിറ്റുകൾ ഒരുക്കിയ ജിബുജേക്കബ് നിരാശപ്പെടുത്തില്ല എന്നുറപ്പുണ്ടായിരുന്നു.മൂസയുടെ ബിൽഡപ്പ് സുഹൃത്തായിരുന്ന ഹരീഷ് കണാരൻെറ കഥാപാത്രത്തിലൂടെ അവതരിപ്പിച്ച് പടം തുടങ്ങിയപ്പോൾ കെെയ്യീന്ന് പോയോ എന്ന സംശയം പിന്നീട് മൂസയുടെ എൻട്രിയോടെ തീരുകയാണ്.19 വർഷം മുൻപ് മരിച്ചെന്നു വീട്ടുകാരും നാട്ടുകാരും വിശ്വസിച്ചിരുന്ന പട്ടാളക്കാരൻ മൂസ ഒരു സുപ്രഭാതത്തിൽ തിരിച്ചു വരുന്നതും ,താൻ ജീവിച്ചിരിപ്പുണ്ടെന്ന് സ്വന്തം വീട്ടുകാരേയും സമൂഹത്തേയും വിശ്വസിപ്പിക്കേണ്ട അവസ്ഥയിലൂടെ കടന്നു പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.അനുജൻ റോളിലെത്തിയ സെെജുകുറുപ്പിൻെറ ഇരുത്തം വന്ന അഭിനയം എടുത്തുപറയേണ്ടതാണ് .അതുപോലെ ശൃന്ദ അവതരിപ്പിച്ച കഥാപാത്രവും.കോമഡിയിലൂടെയും വേണ്ടയിടത്ത് സെൻെറിമെൻ്റ്സിലൂടെയും സുരേഷ്ഗോപിയുടെ മികച്ച പ്രകടനം നമുക്ക് കാണാം.ചിലയിടത്ത് പാളിയ തമാശകളും ഉണ്ട്.ആദ്യ പകുതിയുടെ മികവ് പുലർത്താനാവാതെ പെട്ടെന്ന് തീർത്ത ക്ളെമാക്സ് ഒരു കല്ലുകടിയായി തോന്നുമെങ്കിലും ഈ പൂജ അവധിക്ക് കുടുംബ പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മേം ഹും മൂസ മാറും.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.