എ.ആർ. റഹ്‌മാന്റെ രണ്ട്‌ പെണ്‍മക്കള്‍ ആണ്‌ ഇടവും വലവും, അവരവർക്കു ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനുള്ള സ്വാതന്ത്ര്യം ആ അച്ഛൻ നൽകിയിട്ടുണ്ട്

237

ഇതാണ്‌ യഥാത്ഥ ഫ്രീഡം. എ.ആർ.റഹ്‌മാന്റെ രണ്ട്‌ പെണ്‍മക്കള്‍ ആണ്‌ ഇടവും, വലവും.. അതില്‍ ഒരാള്‍ ശരീരം മുഴുവനും മറച്ചാണ്‌ നില്‍ക്കുന്നത്‌, മതപരമായ ഡ്രസ്സായ ബുറുഹ ആണ്‌ ധരിച്ചിരിക്കുന്നത്‌. മറ്റൊരുമകള്‍ വളരെ ഫാഷനബിള്‍ ആയ്‌ യാതൊരു മതപരമായ അടയാളമില്ലാതെ വസത്രം ധരിച്ചിരിക്കുന്നു.ഇതില്‍ നിന്ന്‌ ഒരു കാര്യം ഒറപ്പാണ്‌ എ .ആർ. റഹ്‌മാന്‍ രണ്ട്‌ പേർക്കും അവരുടെതായ സ്വാതന്ത്യ്രം കൊടുത്തട്ടുണ്ട്‌.ഇതേ വസത്ര സ്വതന്ത്രം തന്നെയാണ്‌ പല പെണ്‍കുട്ടികളും സ്വന്തം കാര്യത്തില്‍ ഉപയോഗിക്കുന്നത്‌. അത്‌ പർദ്ധആയാലും, ഫാഷന്‍ വസത്രങ്ങളായാലുംഅത്‌ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനു വിട്ട്‌കൊടുക്കുന്നത്‌ അല്ലേ നല്ലത്‌ സമൂഹം വെറുതെ തലപുണ്ണാക്കണോ….?

പർദ്ധ ഉപേക്ഷിച്ചാലേ പത്തരമാറ്റ് ഫെമിനിസം വരൂ എന്നൊക്കെ തസ്ലീമ ചിന്തിക്കുകയും, അങ്ങിനെയല്ല, എന്റെ വസ്ത്രം ഞാനാണ് തീരുമാനിക്കുന്നത്, ജ്ജ് അതിൽ ബേജാർ ആവേണ്ട എന്ന് ഖദീജയ്ക്ക് പറയേണ്ടി വരികയും ചെയ്യുന്ന ഇടത്തിൽ നിന്ന് ചിന്തിച്ച് നോക്കിയാൽ, ഇന്ത്യയിൽ ഫെമിനിസം എന്നത്, മുസ്ലിംകൾ ഉൾപ്പെടാത്ത എന്തോ എമണ്ടൻ സാധനമാണെന്നാണ് മനസ്സിലായത്. മുസ്ലിം സ്ത്രീ പക്ഷമൊക്കെ ചുമ്മാ കടലാസിൽ തന്നെ കിടന്നോട്ടെ.

ഒരു വസ്ത്രം അടിച്ചേൽപ്പിക്കുമ്പോൾ നിശ്ചയമായും ചോദ്യം ചെയുക തന്നെ വേണം. അതുപോലെ തന്നെ ഒരു വസ്ത്രം സമൂഹത്തിനു ദോഷമായി എന്തെങ്കിലും ചെയ്യുമ്പോഴും ചോദ്യം ചെയ്യപ്പെടണം. ലോകത്തെ പല കോണുകളിലും തലപൊക്കിയ ഇസ്ലാമോഫോബിയ കൊണ്ട് ഒരു വിഭാഗത്തെ മുഴുവൻ ഭയപ്പെടുകയും അകറ്റിനിർത്തുകയും അവഗണിക്കുകയും ചെയുമ്പോൾ ആ മതവിഭാഗത്തിന്റെ ചില ചിഹ്നങ്ങളെയും ഭയപ്പെടുന്നു. അതിലൊന്നാണ് പർദ്ദ പോലുള്ള വസ്ത്രങ്ങൾ.