സ്ത്രീപുരുഷ ബന്ധങ്ങൾ പെട്ടെന്ന് പൊട്ടിമുളക്കുന്ന ഒന്നല്ല. പ്രത്യേകിച്ച് ‘അവിഹിത’ ബന്ധങ്ങൾ.പല സാഹചര്യങ്ങളിലൂടെയും കടന്നു പോകുമ്പോൾ പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ്.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൈ വിട്ട് പോകുന്ന പല ജീവിതങ്ങളും രക്ഷിക്കാൻ കഴിഞ്ഞെന്നു വരും.ആദ്യം ഫിസിക്കൽ അട്രക്ഷൻ(physical attraction) എതിർ ലിംഗത്തോടു തോന്നുന്ന ആകർഷണം. അതിൽ സൗന്ദര്യം, ബുദ്ധി, ആകാരം, സംസാരം മറ്റു കഴിവുകൾ തുടങ്ങിയ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമാവുന്നു.
പ്രോക്സിമിറ്റി (proximity) പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ… നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ബന്ധപ്പെടാനുള്ള സാഹചര്യമാണ് പ്രോക്സിമിറ്റി.സ്കൂൾ അല്ലെങ്കിൽ കോളേജ് ക്യാമ്പസ്, ഓഫീസ്, വീട്, പബ്ലിക് വാഹനങ്ങൾ, ഫോൺ, സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്ക് വഴിയൊരുക്കുന്നു.സിമിലാരിറ്റി (similarity)പരസ്പരം ഒന്നാകാനുള്ള പ്രവണത… ആശയ വിനിമയം വഴി,ആകർഷിച്ച വ്യക്തിയുമായുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ് സിമിലാരിറ്റി..
ഒരേ ഭക്ഷണം, നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ, ഇങ്ങിനെയുള്ള കാര്യങ്ങൾ സിമിലാരിറ്റിക്കു കാരണമാവുന്നു.റെസിപ്രോസിറ്റി (reciprocity) ത്യാഗം ചെയ്യാനുള്ള സന്നദ്ധത.വസ്തുക്കൾ കൈമാറുന്ന ഒരു ഘട്ടമാണിത്… പുസ്തകങ്ങൾ, വസ്ത്രം, ആഭരണം, മൊബൈൽ, പണം എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാനുള്ള ഒരു പ്രവണത ഉണ്ടായിത്തീരുന്നു.
ഇന്റിമസി ( intimacy)ബന്ധത്തിന്റെ ക്ലൈമാക്സ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഘട്ടമാണ് ഇന്റിമസി.ബന്ധം വേർപിരിയാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടം.ഈ ഘട്ടത്തിൽ(ഇന്റിമസി) എത്തുന്നതോടെ ശരീരത്തിൽ ഡോപ്പാമിൻ ഉത്പാദിപ്പിക്കപ്പെടുന്നു.ശക്തമായ ഈ ഹോർമോൺ ഉണ്ടാവുന്നതോടു കൂടി മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്, വിവാഹം, കുട്ടികൾ,മാതാപിതാക്കൾ തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.വൈകാതെ ഒളിച്ചോട്ടം, ആത്മഹത്യ എന്നിങ്ങനെയുള്ള ത്യാഗത്തിനും ( ബുദ്ധി ശൂന്യത) ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു.ഡോപ്പാമിൻ ഹോർമോണിനു ഏകദേശം ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലാവധിയാണ് ഉള്ളത്.ആദ്യ നാല് ഘട്ടങ്ങളും കഴിഞ്ഞ് ഇന്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഹോർമോൺ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് നിർവീര്യമായി തീരും.ഡോപ്പാമിൻ ഇല്ലാതാവുന്നതോടു കൂടി ബന്ധങ്ങൾക് ശക്തി കുറഞ്ഞു തുടങ്ങും.ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി, ബന്ധം വേർപിരിയുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചേരുന്നു.ഏതൊരു പെണ്ണിനേയും പുരുഷനിലേക്കു ആകർഷിക്കുന്നത് അവനിൽ നിന്നും കിട്ടുന്ന ലാളനകളാണ്.
സ്ത്രീകൾ അധികവും പുരുഷനെപ്പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.കൂടുതൽ സമയവും പുരുഷനോടൊപ്പം കൊഞ്ചി രസിച്ചിരിക്കുവാൻ ഇഷ്ട്ടപ്പെടുന്നവരാണ് സ്ത്രീകൾ.തനിക്കു വേണ്ടി സമയം കണ്ടെത്തുന്ന അല്ലെങ്കിൽ സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ ഏറെ ഇഷ്ടപ്പെടുന്നു.അവനിലേക്ക് പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ അവൾ തയ്യാറാവുകയും ചെയ്യുന്നു.എന്നാൽ സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പുരുഷനിൽ നിന്നും ലാളനകളും പഞ്ചാര വർത്തമാനങ്ങളും ഇല്ലാതായി പകരം അവൻ പരുക്കൻ ആയി തുടങ്ങുന്നു.ആദ്യം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവൾ പതുക്കെ പുരുഷനോട് അകലാൻ തുടങ്ങുന്നു.അപ്പോഴേക്കും അവൾക്ക് തിരിച്ചെടുക്കാൻ പറ്റാത്ത വിധം എല്ലാം നഷ്ടപ്പെട്ടിരിക്കും.അത് കടും കൈകൾ ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് അവളെ കൊണ്ടെത്തിക്കുന്നു.
ശ്രദ്ധിക്കുക.. !! അവിഹിത ബന്ധങ്ങളിലെ ചെറിയ സുഖങ്ങൾക്ക് വേണ്ടി വലിയ വിലയാണ് നൽകേണ്ടി വരിക.പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും ഇതിൽ ഇരയായിത്തീരുന്നത്.അവിഹത ബന്ധങ്ങൾ ഇല്ലാതാക്കാനുള്ള മാർഗം ഡോപ്പാമിൻ ഉത്പാദനത്തിലേക്കു എത്തിച്ചേരുന്ന ആദ്യ രണ്ട് ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ, പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലാതാക്കാൻ ശ്രമിക്കുക എന്നുള്ളതാണ്.ഇതിനെല്ലാം പുറമെ അവിഹിത ബന്ധങ്ങളിലേക്കു തന്റെ പങ്കാളിയെ കൊണ്ടെത്തിക്കുന്ന വലിയൊരു കാരണമാണ് വിരസമായ വൈവാഹിക ജീവിതം.സത്യത്തിൽ വൈവാഹിക ജീവിതത്തിലും ഡോപാമിന്റെ സ്വധീനം ഉണ്ടാകുന്നതാണ്.മധുവിധു നാളുകൾ തീരുന്നതോടെ പലർക്കും ദാമ്പത്യം വിരസമായിത്തീരുന്നു.
സാമൂഹ്യ വ്യവസ്ഥയെ ഭയന്നും മാനിച്ചുമാണ് പല ബന്ധങ്ങളും ഇപ്പോഴും മുന്നോട്ടു പോകുന്നത്.ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു.വേളി ചെയ്തവളെ ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്ന പോലെ വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും അവളെ ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ളത് മാത്രമാണ് ഡോപ്പാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം നില നിർത്താനുള്ള ഏക പോം വഴി.
ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്രയും പരുക്കനായാണ് മിക്ക പുരുഷന്മാരും സ്ത്രീകളോട് പെരുമാറുന്നത്.തന്റെ ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകർഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി വേണം പുരുഷനെ വരവേൽക്കാൻ എന്ന് സ്ത്രീകളും പലപ്പോഴും മനസ്സിലാക്കുന്നില്ല.എന്നാൽ അന്യ പുരുഷന്മാർക്ക് മുമ്പിൽ പ്രദര്ശിപ്പിക്കുന്നതിനു വേണ്ടി ശരീരം മോടി പിടിപ്പിക്കാൻ മണിക്കൂറുകൾ ചിലവഴിക്കാൻ മിക്ക സ്ത്രീകളും തയ്യാറാവുന്നു.അവിഹിത ബന്ധങ്ങൾ കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നു.ജന്മം നൽകിയ പിഞ്ചു കുഞ്ഞുങ്ങളെ പോലും അവിഹിത ജീവിതത്തിനും ബന്ധത്തിനും തടസ്സമായി നിൽക്കുന്നതിന്റെ പേരിൽ ഒരു ദയയുമില്ലാതെ കൊല്ലുന്ന, അമ്മ എന്ന വാക്കിനെപ്പോലും കളങ്കപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പൊ കാണുന്നത്.അത് കൊണ്ട് തന്നെ വരും തലമുറയിലേക്കു പോലും അവിഹിതം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ നീളുന്നു.