പെണ്ണിൻ മനമെന്നാൽ നരകാഗ്നിയും വിശുദ്ധ ജലവും പോലെയാണ്… നിങ്ങൾ അവളെ എങ്ങിനെ പരിചരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആസ്വാദനം.പെണ്ണെന്നാൽ സ്വർഗ്ഗമോ നരകമോ ആകാം…. എന്നാൽ ശക്തമായ ഒരു പുരുഷന് അവളൊരു സ്വപ്നമാണ്,,,ദുർബലന് അവളൊരു പേടിസ്വപ്നവും.ക്ഷേത്രങ്ങളും നിധികളും ഉള്ളിൽ ഒളിപ്പിച്ച ഒരു വനമാണ് പെണ്ണ്….അതിനാൽ വളരെ ശ്രദ്ധയോടെയും സൂക്ഷിച്ചും അവളെ സമീപിക്കുക, പരിപാലിക്കുക… അതിലുപരി അവളെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക.
ഒരു പെണ്ണിന്റെ കുലീനത പുരുഷൻ സ്വയം മനസ്സിലാക്കിയെടുക്കുക തന്നെ വേണം….. ഒരു പെണ്ണും ആഗ്രഹിക്കാത്ത കാര്യമാണ് താൻ നല്ലവൾ ആണെന്ന് ഒരു പുരുഷനെ ബോധ്യപ്പെടുത്താൻ നിർബന്ധിക്കുക, അല്ലെങ്കിൽ അതിന് വേണ്ടി ശ്രമിക്കുക എന്നുള്ളത്….അത് സ്വയം മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അത് പുരുഷന്റെ മാത്രം നഷ്ടമാണ്.കാരണം ഓരോ സ്ത്രീയുടെയും ഹൃദയം വ്യത്യസ്തത നിറഞ്ഞതാണ്….ആ വ്യത്യാസം അവളുടെ കണ്ണുകളിലൂടെയും പുഞ്ചിരിയിലൂടെയും അവളുടെ പ്രവർത്തനങ്ങളിലൂടെയും കണ്ണുനീരിലൂടെയും മനസ്സിലാക്കാൻ കഴിയുന്ന, മതിയായ ശ്രദ്ധയുള്ള പുരുഷന് മാത്രമേ അവളെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയൂ… അങ്ങിനെയുള്ള ഒരുവനെയാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നതും തേടുന്നതും.
ഒരു സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് മാത്രമാണ് സ്നേഹവും വിജയവും എന്ന് ഒരു പുരുഷൻ മനസ്സിലാക്കരുത്…. അവളെ പരിപാലിക്കുക, അവളുടെ വടുക്കുകളെ സ്നേഹിക്കുക, സ്വയം പരിപാലിക്കാത്തപ്പോൾ അവളെ ശകാരിക്കുക എന്നിവയും കൂടിയാണ് സ്നേഹവും വിജയവും,, അല്ലെങ്കിൽ അതും ഒരു ലൈംഗികതയാണെന്നു മനസ്സിലാക്കുക.പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീ കൈക്കൊള്ളുന്ന ഉചിതമായ തീരുമാനങ്ങളും ,ജീവിത വ്യാകുലതകളിൽ അവൾ പ്രകടിപ്പിക്കുന്ന ശാന്തതയും സ്ത്രീയുടെ ജീവിത രഹസ്യത്തിന്റെ ഭാഗമാണ്….
തന്റെ പുരുഷന്റെ വളർച്ചക്ക് വേണ്ടി കാത്തിരുന്ന് സ്വന്തം ജീവിതത്തിലെ വർഷങ്ങൾ പാഴാക്കുക എന്നുള്ളത് ഏതൊരു സ്ത്രീയുടെ ജീവിതത്തിലെയും വലിയൊരു തെറ്റാണ്.സത്യസന്ധയായ ഒരു സ്ത്രീ അവളാൽ കഴിയുന്ന വിധം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പോരാടും, പക്ഷേ ഒരിക്കൽ അവൾ അകന്നുപോയാൽ പിന്നീടൊരിക്കലും നിങ്ങൾ അവളെ കണ്ടെന്നു വരില്ല.സ്നേഹിക്കുന്ന പുരുഷന്റെ തെറ്റുകൾ സ്ത്രീ തിരുത്താൻ ശ്രമിക്കും, എന്ന് കരുതി സ്ത്രീക്ക് പുരുഷനെ മാറ്റാൻ കഴിഞ്ഞെന്നു വരില്ല,,,അതിനുള്ള കാരണം അവൾ അവനെ സ്നേഹിക്കുന്നു എന്നുള്ളത് തന്നെയാണ്…എന്നാൽ പുരുഷന് മാറാൻ സാധിക്കും,,അതിന് പുരുഷന് അവളിൽ ആത്മാർത്ഥമായ സ്നേഹം ഉണ്ടായിരിക്കണം.