അവളിലെ കുട്ടിത്തം അനുഭവിച്ചറിയണമെങ്കിൽ മടികൂടാതെ അവളുടെ മൊഴികളെ ശ്രവിക്കുക

90

Haris Ibrahim

പെണ്ണെന്നാൽ കുറെയൊക്കെ സന്തോഷത്തിന്റെയും അതിലേറെ ദുഖത്തിന്റെയും പ്രതീകമാണ്.എന്നാൽ പുരുഷൻ തന്നേ അംഗീകരിക്കുന്നു എന്നൊരു അറിവ് മാത്രം മതിയാകും ഒരുവൾക്കു അന്തസ്സോടെ ജീവിക്കാൻ.ഒരുവൻ സ്നേഹത്തോടെ, രക്ഷകനായി കൂടെയുണ്ടെന്നറിഞ്ഞാൽ ജീവിതത്തിലെ ദുഃങ്ങളെല്ലാം മറന്നു അവൾ പുഞ്ചിരിക്കും.വിഷമഘട്ടങ്ങളിൽ സാന്ത്വനമേകുന്ന വാക്കിനാൽ നെഞ്ചിൽ ചേർത്തു നിർത്താൻ ഒരുവനുണ്ടെങ്കിൽ അവൾ സന്തോഷവതിയായിരിക്കും.

ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ അവൾക്ക് മുന്നേറാൻ അഭിനന്ദനങ്ങൾ നൽകുക.അവളിലെ കുട്ടിത്തം അനുഭവിച്ചറിയണമെങ്കിൽ മടികൂടാതെ അവളുടെ മൊഴികളെ ശ്രവിക്കുക.അവളുടെ പ്രാണനും അവളിലെ പ്രണയവും നേടിയെടുക്കാൻ ആദരവും അംഗീകാരവും നൽകുക.മുകൾ ഭാഗവും താഴ്ഭാഗവും മാത്രം ആസ്വദിക്കാനുള്ള വെറുമൊരു പെണ്ണുടൽ മാത്രമായി കാണാതെ അവളുടെ പദവികളെബഹുമാനിക്കുക.

അവളുടെ ചിന്തകളിൽ എപ്പോഴും സ്ഥാനം ഉണ്ടാവണമെങ്കിൽ അവഗണിക്കാതെ അർഹിക്കുന്ന പ്രാധാന്യം നൽകി കൂടെ ചേർത്തു നിർത്തുക.അവൾ പുരുഷനെ മനസ്സിൽ തളച്ചിടണമെങ്കിൽ അവൾക്ക് നൽകുന്ന സ്നേഹത്തിൽ നിന്നും പാതി വഴിയിൽ പിന്തിരിയാതെ ജീവിതത്തിലുടനീളം സ്നേഹിക്കുക.അവൾ സ്നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന രീതിയിൽ അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.അവളിലെ യൗവനമണഞ്ഞു വാർധക്യമെത്തിയാലും നെഞ്ചോടു ചേർത്ത് കഴിഞ്ഞ് പോയ നല്ല ഓർമ്മകൾ പങ്ക് വെച്ച് അവളെ സന്തോഷിപ്പിക്കുക.

പുരുഷനെന്നാൽ പെണ്ണെന്ന പുസ്തകത്തിലെ തിരുത്താനാവാതെ പോയൊരു വരിയാവുകയല്ല വേണ്ടത്. പകരം പുരുഷനെന്നാൽ അവളെ മനഃപാഠമാക്കിയവനാകണം.അവളെ മനസ്സിലാക്കിയവൻ അർഹതപ്പെട്ടിടത്ത് അവളുടെ ചിറകടിയൊച്ച കേൾപ്പിക്കാനും അപ്പൂപ്പൻ താടി പോലെ പാറി പറക്കുവാനും അവസരം നൽകുന്നവനായിരിക്കും.എന്നാൽ മനസ്സിലാകാത്തവൻ അവളുടെ അകക്കണ്ണീരിന്‌ വിലയിട്ട് അവളുടെ ആശകളെ അവളിൽ തന്നെ കുഴിച്ചു മൂടി പടിയിറങ്ങുന്നു.അതിനാൽ അവൾ സ്നേഹിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്ന രീതിയിൽ തന്നെ അവളിലെ ഗുണങ്ങളോടൊപ്പം പോരാഴ്മകളും മനസ്സിലാക്കി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
She didn’t want to be loved for her petals, She wanted to be loved for her thorns. She knew if someone loved her flaws, he would love her whole….
She will fall in love with such a person in a way that he has never loved before…