ജോലിത്തിരക്കുകളുടെ പേരില്‍ ദാമ്പത്യം വേണ്ട പോലെ പുഷ്പിക്കാത്ത കുടുംബങ്ങളുണ്ട്

85

Haris Ibrahim

ജോലിത്തിരക്കുകളുടെ പേരില്‍ ദാമ്പത്യം വേണ്ട പോലെ പുഷ്പിക്കാത്ത കുടുംബങ്ങളുണ്ട്. ഒരിക്കലെങ്കിലും സ്നേഹത്താൽ ഭാര്യയെ നെഞ്ചോട് ചേർത്ത് പിടിച്ച് ചുംബിച്ചിട്ടുണ്ടോ ?ജീവിതത്തിന്റെ മനോഹരമായ ഒരു കാലത്തിൽ നിന്നും ഏറെ അപരിചിതമായ ഒരു ജീവിതത്തിലേക്ക് നീയെന്ന ഒരുവന്റെ ഭാര്യാപദം അലങ്കരിക്കാൻ വന്നവളായിരിക്കും അവൾ. സ്നേഹത്താലുള്ള പരിഭവം പറച്ചിലുകളും ചിലപ്പോഴൊക്കെ ചെറിയ രീതിയിലുള്ള ജീവിത ബുദ്ധിമുട്ടുകളുമെല്ലാം നിറഞ്ഞ ജീവിതത്തിൽ പുരുഷന്റെ ചേർത്ത് പിടിക്കൽ അവളിൽ സന്തോഷമുളവാക്കും.പുരുഷന്റെ സ്നേഹം നിറഞ്ഞ വാക്കുകളും മൃദുലമായി ചെവിയിൽ കടിച്ച് കൊണ്ട് പാടുന്ന പാട്ടുകളും അവളിൽ അറ്റമില്ലാത്ത സ്നേഹം നിറക്കാൻ സഹായിക്കും.ഉള്ളു തുറന്നുള്ള സംസാരം കൊണ്ട് തന്നെ ഇണയെ മനസ്സിലാക്കാനും ഇണക്ക് നമ്മെ മനസ്സിലാക്കിക്കൊടുക്കാനും കഴിയും.

എന്നാല്‍ ഈ സംസാരം പലപ്പോഴും നമ്മുടെ അടുക്കളകളിലും കിടപ്പുമുറികളില്‍ പോലും നടക്കുന്നില്ല.അത്യാവശ്യമായി വരുന്ന ചില ഉള്ളുതുറക്കലുകള്‍ വരെ ചില ഈഗോയുടെ പേരില്‍ മാറ്റിവെക്കുന്നവരാണ് പലരും. നമ്മുടെ ജീവിതമാണ് നാമവളോട് പങ്കുവെക്കേണ്ടത്.അത് മനസ്സും ശരീരവുമെല്ലാം ഉള്‍പ്പെടുന്ന പങ്കുവെക്കലാണ്. മാനസികമായ പങ്കുവെക്കലുകളുടെ അവസാനമായാണ് ശാരീരികമായ പങ്കുവെക്കലുകളുടെ സ്ഥാനം വരുന്നത് പോലും.പുരുഷനെന്ന നിലയില്‍ നിങ്ങൾ ‍സമ്പാദിക്കുന്ന സ്വത്ത് സമൂഹത്തില്‍ മാത്രമെ നിങ്ങളെ മുതലാളിയാക്കുന്നുള്ളൂ.നിങ്ങളുടെ വീടുകളില്‍ നിങ്ങളെ മുതലാളിയാക്കുന്നത് നിങ്ങളുടെ ഭാര്യയാണ്. എല്ലാം തന്‍റെ പുരുഷന് വേണ്ടി സഹിക്കുന്നവളും ത്യജിക്കുന്നവളുമാണ് പെണ്ണ്. അവള്‍ക്ക് തിരിച്ചുവേണ്ടത് ഭര്‍ത്താവിന്‍റെ സ്നേഹമാണ്.സ്നേഹം മാത്രം !ഭര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ സമ്പന്നനാകുന്നത് പെണ്ണ് നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന സ്നേഹം കൊടുക്കാനാകുമ്പോള്‍ മാത്രമാണ്.

നിങ്ങള്‍ സ്നേഹിച്ചാല്‍ മാത്രം പോരാ, അതവള്‍ അനുഭവിക്കുക കൂടി വേണം. ചിലപ്പോഴൊക്കെ മനപ്പൂര്‍വം അവരോട് സ്നേഹവും പരിഗണനയും പ്രകടിപ്പിക്കേണ്ട സന്ദര്‍‌ഭം വരും. പ്രസ്തുത സമയങ്ങളില്‍ അത് ചെയ്യുന്നതിന് മടി കാണിച്ചൂ കൂടാ.പലരും ഭാര്യമാരെ നന്നായി സ്നേഹക്കുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ട് പക്ഷെ ഭാര്യമാര്‍ക്ക് പരാതി തന്നെയായിരിക്കും.സ്നേഹം പ്രകടിപ്പിക്കാന്‍ ഭര്‍ത്താവ് പിശുക്കു കാണിക്കുന്നതാണ് അതിന് കാരണം.സ്നേഹിക്കുക എന്നത് ഒരു കാര്യമാണ്.ഉള്ള സ്നേഹം പ്രകടിപ്പിക്കുക എന്നത് മറ്റൊരു കാര്യവും.അതു രണ്ടും ഒത്തു വരുമ്പോഴെ മിക്കവാറും പെണ്ണുങ്ങള്‍ക്ക് സംതൃപ്തിയാവൂ. നിങ്ങളുടെ പരിഗണനയുടെയും ലാളനയുടെയും തണല്‍ മാത്രം അപേക്ഷിച്ച് നിങ്ങള്‍ക്ക് കൈ തന്നവളാണവള്‍.അതുമാത്രം പ്രതീക്ഷിച്ച് നിങ്ങളുടെ കൂടെപോന്നവള്‍.അങ്ങിനെയുള്ളവളെ ആത്മാർത്ഥമായി സ്നേഹിക്കുകയും അതിന് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുക.
A good marriage is not something you find, it is something you make, and you have to keep on making it…