അവൾക്ക്‌ മാത്രമല്ല, കാണുന്നവർക്കു പോലും മനസ്സിൽ സന്തോഷം തോന്നുന്ന കാലമാണ്

25

Haris Ibrahim

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗർഭകാലം. അവൾക്ക് ഒരുപാട് കരുതൽ ലഭിക്കുന്ന, സ്നേഹം ലഭിക്കുന്ന സന്തോഷകരമായ ഒരു കാലം. അവൾക്ക്‌ മാത്രമല്ല, കാണുന്നവർക്കു പോലും മനസ്സിൽ സന്തോഷം തോന്നുന്ന കാലമാണ് ഒരു സ്ത്രീയുടെ ഗർഭ കാലം. ഏതൊരു സ്ത്രീയും കൊതിക്കുന്ന ഒരു കാലം. അവളുടെ വ്യക്തിത്വത്തിലും, ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുന്നതിന്റെയും, ഉത്തരവാദിത്വം വരുന്നതിന്റെയും തുടക്കം.സ്ത്രീയെ സൃഷ്ടിക്കുമ്പോൾ അവളുടെ സഹനശക്തി തെളിയിക്കാൻ ദൈവം നൽകിയ ഗർഭപാത്രത്തിന്റെ ജോലി തുടങ്ങുന്ന സമയമാണ് ഗർഭകാലം.ഗർഭകാലം കുറച്ച് മാസങ്ങളെ ഉളളൂ എങ്കിലും അനന്തമായ കാത്തിരുപ്പ് പോലെയാണ്. പക്ഷേ അതൊരു അനന്തമായ സ്നേഹം കൊടുക്കാനുള്ള കാത്തിരിപ്പാണ്.
ഒരിക്കലും കാണാത്ത ഒരു ജീവന് വേണ്ടി സ്നേഹം കൊടുക്കാനുള്ള കാത്തിരിപ്പ്.ഒരുപാട് ഉത്കണ്ഠയോടെയും, ക്ഷീണത്തോടെയും, ശാരീരിക അസ്വസ്ഥകളോടും, നഷ്ടപ്പെടുമോ എന്ന പേടിയോടെയും,സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങളെ ശ്രദ്ധിച്ചുമെല്ലാമാണ് കുറച്ച് മാസങ്ങളിലൂടെ ഒരു സ്ത്രീ കടന്നു പോകുന്നത്.

Multiple Studies On Why You Should Be Having Sex During Your Pregnancyഎന്നാൽ ഈ ഭയാനകതയിലൂടെ കടന്നു പോകുമ്പോഴും ഒരു സ്ത്രീയെന്ന നിലയിൽ അവൾ വിനീതയായിരിക്കും.എല്ലാഴ്പ്പോഴും അവളുടെ മനസ്സിലും, ഒരു ദിവസം അവളുടെ കൈകളിലും വന്ന് ചേരുന്ന ദൈവത്തിന്റെ വരദാനമോർത്ത് അവൾ സന്തോഷവതിയായിരിക്കും.കാരണം ഒരുപാട് ചിരികൾക്കു കാരണമാകുന്ന, വീട് സന്തോഷകരവും, ഭാവി തിളക്കമുള്ളതുമാകുന്ന ഒരു മഹത്തായ കർമ്മത്തിനാണ് അവൾ തയ്യാറെടുക്കുന്നത്.ആദ്യത്തെ ചവിട്ടുകൾ ഉദരത്തിൽ അനുഭവപ്പെടുമ്പോഴും, ആദ്യമായി ഹൃദയമിടിപ്പ് കേൾകുമ്പോഴും,ഇതെല്ലാം തന്റെ പുരുഷനുമായി പങ്ക് വെക്കുമ്പോഴും, സ്വന്തം ജീവിതത്തേക്കാൾ ആരെയെങ്കിലും സ്നേഹിക്കുകയെന്നതിന്റെ അർത്ഥമെന്താണെന്നു അവർക്ക് പെട്ടെന്ന് മനസ്സിലാകും.പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീ മാത്രമല്ല ഗര്ഭിണിയാകുന്നത്.അവൾ ഉദരത്തിൽ വഹിക്കുന്നതിന്റെ പാതി പുരുഷന്റേതു കൂടിയാണ്.ഭാര്യ ഗർഭിണിയാണെന്ന് അറിയുന്നത് മുതൽ കുഞ്ഞിനേയും അമ്മയെയും ഹൃദയത്തിൽ വഹിക്കുന്നവനാണ് പുരുഷൻ. കുട്ടി ജനിക്കുമ്പോഴല്ല പുരുഷൻ അച്ഛനാകുന്നത്, ഭാര്യ ഗർഭിണിയാകുന്നത് മുതൽ പുരുഷൻ അച്ഛൻ എന്ന സ്ഥാനത്തിന് അർഹനാണ്.