മനുഷ്യന്റെ നാഡീപ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങളെയാണ് വികാരം എന്നു പറയുന്നത്

0
115

Haris Ibrahim

മനുഷ്യന്റെ നാഡീപ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങളെയാണ് വികാരം എന്നു പറയുന്നത്.അതിന്റെ ഫലമായി ഉണ്ടാകുന്നതാണ് മോഹവും ലൈംഗികതയും രതിമൂർച്ഛയുമെല്ലാം…മോഹത്തിൽ തുടങ്ങി ലൈംഗികതയിലൂടെ രതിമൂർച്ഛയിൽ എത്തുക എന്നുള്ളതാണ് പ്രധാനം….രതിമൂർച്ഛയിൽ യഥാർത്ഥത്തിൽ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത്….അത് കൊണ്ട് തന്നെയാണ് ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്ന് പറയുന്നത്….രതിമൂർച്ഛ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം, അതിനു ശേഷമുള്ള നിർവൃതി എന്നിവ പുരുഷന്റെയും സ്ത്രീയുടെയും സംതൃപ്തിക്ക് പ്രധാനമാണ്….

പുരുഷനെ സംബന്ധിച്ചിടത്തോളം രതിമൂർച്ഛ എന്നത് സ്ഖലനത്തോടെ നടക്കുന്നതാണ് എന്ന് പറയാം..എന്നാൽ പലപ്പോഴും പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിൽ രതിമൂർച്ഛ എന്നത് കൂടുതൽ സങ്കീർണ്ണവും മാനസികവുമാണെന്നു കരുതുന്നു…തനിക്ക് ഇഷ്ടപ്പെട്ട പുരുഷനിൽ നിന്ന് കേൾക്കുന്ന സ്നേഹ വാക്കുകൾ കൊണ്ടും സ്പർശനങ്ങൾ കൊണ്ടും പൂക്കുന്നവളാണ് പെണ്ണ്….എന്നാൽ ദിവസം മുഴുവൻ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടപ്പറയിൽ ആനന്ദം കണ്ടെത്താൻ മാത്രം പങ്കാളിയെ സമീപിക്കുന്ന പുരുഷന് ഒരിക്കലും സ്‌ത്രീയുടെ രതിമൂർച്ഛ മനസിലാക്കാൻ സാധിക്കണമെന്നില്ല…ജീവിതത്തിൽ തന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും എതിര് നിന്ന് കൊണ്ട് സ്‌നേഹവും ലാളനയും കിടപ്പറയിൽ മാത്രമായാൽ സ്‌ത്രീയുടെ വികാരത്തിൽ വേലിയേറ്റവുമുണ്ടാകില്ല…..

I woke up to an orgasm every day for a weekതന്റെ സമ്മതമില്ലാതെ നിർബന്ധപൂർവ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗികത സ്ത്രീക്ക് ഒരിക്കലും ആസ്വദിക്കാൻ പറ്റുന്നതല്ല…..മാത്രമല്ല അത് ചെയ്യുന്നവനോട് കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകുന്നു…സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് സാവധാനത്തിൽ ഉത്തേജിതയാകുന്നവരും ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയിലെത്തുന്നവരുമാണ്…. തുടർന്ന് പുരുഷന്മാരേക്കാൾ സാവധാനമേ ഉത്തേജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ…. ഇത് പലപ്പോഴും പുരുഷ പങ്കാളി അറിയണമെന്നില്ല….അല്ലെങ്കിൽ പലരും അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം….അത് കൊണ്ട് തന്നെ പലപ്പോഴും സ്‌ഖലന ശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷൻ സ്ത്രീയുടെ ആഗ്രഹങ്ങളെ ഇല്ലാതാക്കുന്നു…..

ഇണകൾക്ക് ഒരേസമയം രതിമൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് മിക്കവർക്കും സാധിക്കണമെന്നില്ല… എന്നാൽ ഇണയെ ശ്രദ്ധിക്കുകയും, വേണ്ട രീതിയിൽ പരിഗണന കൊടുക്കുകയും ചെയ്താൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുന്നതാണ്….
ജീവനും ജീവിതവും തനിക്ക് വേണ്ടി ഉഴിഞ്ഞു വെച്ച് കൂടെ കിടക്കുന്നവളുടെ മോഹങ്ങളും ആശകളും കാണാതെ പോകരുത് പുരുഷൻ….അവളുടെ സിരകളിലും ലഹരി പടർത്താൻ തയ്യാറാവണം പുരുഷൻ…..

തന്റെ ചിന്തകളും മോഹങ്ങളും മനസ്സിലാക്കി വിവസ്ത്രയാകുന്ന പെണ്ണിനും അത് പോലെ മോഹങ്ങളും ചിന്തകളും ഉണ്ടെന്ന് മനസ്സിലാക്കുന്നവൻ ആയിരിക്കണം പുരുഷൻ….അതിരുകളില്ലാതെ പുരുഷൻ ഓരോ മുക്കിലും മൂലയിലും പടർന്നു പിടിക്കണമെന്ന് അവളും ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലാക്കുക…..തന്റെ രതിമൂർച്ഛ മാത്രമല്ല ഇണ ചേരലിന്റെ അവസാനമെന്നു മനസ്സിലാക്കി സ്നേഹ മൊഴികളിൽ തുടങ്ങി, ലാളനകളിലൂടെ സഞ്ചരിച്ച്‌ രതിമൂർച്ഛ എന്ന ആനന്ദത്തിന്റെ കൊടുമുടിയിൽ സ്ത്രീയെയും കൊണ്ടെത്തിക്കാൻ കഴിയുന്നവനാകണം പുരുഷൻ….രതിയുടെ കെട്ടിറങ്ങിയാലും അവളുടെ അടിവയറ്റിൽ മുഖം ചേർത്ത് വെച്ച് നഗ്ന മേനിയിൽ വിരലുകളാൽ ചിത്രം വരക്കുന്നവനാകണം പുരുഷൻ….

കാരണം രതിമൂർച്ഛക്ക് ശേഷവും കൂടുതൽ ലാളന ആഗ്രഹിക്കുന്നവരാണ്‌ സ്ത്രീകൾ…അത് കൊണ്ട് ദാമ്പത്യത്തിലെ ഒരു പ്രധാന ഘടകമായ രതി ലീലകളിൽ സ്ത്രീയുടെ സംതൃപ്തി ഉറപ്പ് വരുത്താൻ പുരുഷനും പുരുഷന്റെ സംതൃപ്തി ഉറപ്പ് വരുത്താൻ സ്ത്രീയും മനസ്സ് വെക്കണം…..അതിന് പകരം ലൈംഗികത എന്നത് ചടങ്ങ് തീർക്കലും അഭിനയവും ആക്കി തീർക്കാതിരിക്കുക….
Sometimes…..
Women create fake orgasms to keep relationships….Men create fake relationships to keep orgasms.