നിങ്ങൾ അനുവദിച്ചാൽ നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നുള്ളത് ഏതൊരാൾക്കും വളരെ എളുപ്പമുള്ള കാര്യമാണ്, എന്നാൽ …

739

haris… Ibrahim… ✍️

നിങ്ങൾ അനുവദിച്ചാൽ നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നുള്ളത് ഏതൊരാൾക്കും വളരെ എളുപ്പമുള്ള കാര്യമാണ്. അത് കൊണ്ട് ദാമ്പത്യത്തിൽ ഇണയെ വഞ്ചിക്കുക എന്നത് ഒരു തെറ്റ് മാത്രമല്ല…അതിലുപരി അതൊരു തിരഞ്ഞെടുക്കൽ കൂടിയാണ്. സ്നേഹിക്കാനും ശരീരം പങ്ക് വെക്കാനും ഒരാൾ ഉണ്ടെന്ന് അറിഞ്ഞിട്ടും മനപ്പൂർവം മറ്റൊരാളെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കലാണത്. തെറ്റിനുപരിയായി തിരഞ്ഞെടുക്കൽ ആയത് കൊണ്ടാണ് ക്ഷമാപണം നടത്തിയാലും, ഇണയോട് ക്ഷമിക്കാനും സാരമില്ലെന്നു പറയാനും പലർക്കും പറ്റാതെ വരുന്നതും സഹിക്കാനും മറക്കാനും പറ്റാത്ത അവസ്ഥ ഉണ്ടാകുന്നതും.

ഏതൊരു വ്യക്തിക്കും അവർ ആഗ്രഹിക്കുന്നതും എന്നാൽ അവർക്ക് അർഹതയുള്ളതും ഉണ്ടാകും.ഇണയുടെ കാര്യത്തിൽ നിങ്ങൾക്ക് ലഭിച്ച വ്യക്തി നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയോടൊപ്പം സന്തോഷത്തോടെ ജീവിക്കുക.അതിൽ തൃപ്തിപ്പെടുക.തൃപ്തിപ്പെടാതെ അതിന് പകരം കുറച്ച് നേരത്തെ ചെറിയ സുഖത്തിനു വേണ്ടി നടത്തുന്ന ഇങ്ങിനെയുള്ള തിരഞ്ഞെടുക്കലുകൾക്ക് പകരമായി ചിലപ്പോ വലിയ വില തന്നെ നൽകേണ്ടി വരും.ആരാണ് നിങ്ങളെ സ്നേഹിക്കുന്ന വ്യക്തി…?

നിങ്ങളുടെ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റി തരുന്ന വ്യക്തിയായിരിക്കുമത്.നിങ്ങൾ സംസാരിക്കാൻ കാത്തിരിക്കാതെ നിങ്ങളോട് സംസാരിക്കുന്ന, നിങ്ങൾ പറയുന്ന ഓരോ വാക്കും ശ്രദ്ധയോടെ കേട്ടിരിക്കുന്ന വ്യക്തി.നിങ്ങളുടെ കണ്ണീർ തുടക്കുകയും നിങ്ങളുടെ കവിളിൽ ചുംബിക്കുകയും ചെയ്യുന്ന വ്യക്തി…..

നിങ്ങൾ പറയുകയോ, നിങ്ങളോട് ചോദിക്കുകയോ ചെയ്യാതെ നിങ്ങളുടെ ആഗ്രഹങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്ന വ്യക്തി.ലൈംഗികതയിലുപരി നിങ്ങളെ ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ബഹുമാനിക്കുകയും വൈകാരികമായി പരിപാലിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യണമെന്ന് അറിയുന്ന വ്യക്തി.എത്ര തിരക്കുണ്ടെങ്കിലും നിങ്ങളെ പരിഗണിക്കാൻ കഴിയുന്ന,നിങ്ങളുടെ സമയത്തെ ബഹുമാനിക്കുന്ന,,നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാൻ പക്വതയുള്ള,,,നിങ്ങളുടെ വിജയം കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആയിരിക്കുമത്.സ്വന്തം ജീവിതത്തെക്കാളും നിങ്ങളെ സ്നേഹിക്കുന്ന വ്യക്തി…. അങ്ങിനെ ഒരാളുണ്ടെങ്കിൽ ഒരിക്കലും വഞ്ചിക്കുകയോ വിട്ടയക്കുകയോ ചെയ്യാതിരിക്കുക.

അങ്ങിനെ നിങ്ങളെ സ്നേഹിക്കുന്നതോടൊപ്പം നിങ്ങളുടെ നഗ്നമായ ആത്മാവിലേക്കും ചിന്തകളിലേക്കും ഭാവിയിലേക്കും കടന്നു വരുന്ന ഒരാളുമായി നിങ്ങൾ ശരീരവും പങ്ക് വെക്കുക.കാരണം നിങ്ങളുടെ നഗ്നമായ ശരീരം നിങ്ങളുടെ നഗ്നമായ ആത്മാവിനെ പ്രണയിക്കുന്നവർക്ക് മാത്രമായിരിക്കണം.
പകരം ചെറിയ സുഖത്തിനു വേണ്ടിയുള്ള തിരഞ്ഞെടുക്കലുകൾക്ക് ജീവിതത്തിൽ വലിയ വില തന്നെ നൽകേണ്ടി വരും.അത് നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം ചിലവഴിച്ച പ്രിയപ്പെട്ട ഒരുപാട് നിമിഷങ്ങളെ മറക്കാൻ കാരണമായിത്തീരും….പിന്നീട് ഒരിക്കലും അങ്ങിനെയുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ സമ്മാനിക്കാൻ നിങ്ങൾക്കും ഓർമയിൽ സൂക്ഷിക്കാൻ പങ്കാളിക്കും സാധിച്ചെന്നു വരില്ല.
Remember…!
Not every sorry Deserves It’s ok
By…