സ്ത്രീകൾ നാഗവല്ലികളാണോ…?

39

Haris Ibrahim

സ്ത്രീകൾ നാഗവല്ലികളാണോ…?

നാഗവല്ലികൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത് പെട്ടെന്ന് സ്വഭാവം മാറുന്നവരും പെട്ടെന്ന് ദേഷ്യം വരുന്നവരും ആണോ? പലരും പറയും അവളുടെ സ്വഭാവം പെട്ടെന്ന് മാറുന്നു, അവൾ ആവശ്യമില്ലാതെ പൊട്ടിത്തെറിക്കുന്നു എന്നൊക്കെ. സത്യത്തിൽ പുരുഷന്റെ ആവശ്യം നോക്കിയല്ല ഒരു സ്ത്രീയിൽ ദേശ്യം വരുന്നത്. അവൾക്കു ദേഷ്യം വരാൻ അവളുടെതായ കാരണങ്ങൾ പലതും ഉണ്ടാകും.പൊതുവെ പുരുഷന്മാരെക്കാളും ഇരട്ടി വിഷാദം ഉള്ളവരാണ് സ്ത്രീകൾ. പുരുഷനും സ്ത്രീയും പുറമെ ഉള്ള വ്യത്യാസം പോലെ തന്നെ അവരുടെ ശരീരത്തിലുള്ള ഹോർമോണിലും വ്യത്യാസമുണ്ട്.പുരുഷന് Testosterone എന്ന ഒരു ഹോർമോൺ മാത്രമേ ഉളളൂ എന്നാൽ സ്ത്രീകൾക്ക് Oestrogen, Progesterone എന്ന പേരിൽ രണ്ട് ഹോർമോണുകൾ ഉണ്ട്.

സ്ത്രീകളിൽ പലസമയങ്ങളിലായി ഈ ഹോർമോണുകളുടെ അളവിൽ മാറ്റം വരുന്നു.പ്രത്യകിച്ചു ആർത്തവം തുടങ്ങുന്നതിനു മുമ്പുള്ള കുറച്ചു ദിവസങ്ങളിൽ.ആ സമയത്തു ശാരീരികമായും മാനസികമായും ഒരുപാട് സ്ട്രെസ് അവർ അനുഭവിക്കുന്നു.ഒരേ സമയം ഒന്നിൽ കൂടുതൽ ജോലിയിൽ വ്യാപൃതരാവുന്ന അവർക്കു ഈ സ്ട്രെസ് കൂടി വരുമ്പോൾ സ്വഭാവികമായും ദേഷ്യം വരുന്നു.
പൊതുവെ സംസാരപ്രിയരായ അവരെ കേൾക്കാൻ തയ്യാറാവണം. അവർ പറഞ്ഞു വരുമ്പോഴത്തേക്കും വിഷയം മാറ്റുന്ന പുരുഷന്മാർ കൂടി ആവുമ്പോൾ ?

അവർ അതെല്ലാം മനസ്സിൽ ഒതുക്കി വെക്കുന്നു മറ്റേതെങ്കിലും അവസരത്തിൽ എന്തെങ്കിലും കാരണത്തിൽ അവർ ദേഷ്യം വരുമ്പോൾ ഇതും കൂടി അവരുടെ പൊട്ടിത്തെറിക്കലിന് കാരണം ആകുന്നു.മനസ്സിലാകുക അവളുടെ ദേഷ്യത്തിന് പിന്നിൽ എന്തോ ഒരു സങ്കടമുണ്ടെന്നു,, അത് മനസ്സിലാക്കി അവൾക്കു പറയാനുള്ളത് കേൾക്കുക, അവൾക്കു കൂടുതൽ സ്നേഹം കൊടുക്കുക, കൂടുതൽ കരുതൽ കൊടുക്കുക,, എങ്കിൽ അവളിലെ നാഗവല്ലിയെ മണിച്ചിത്രതാഴിട്ടു പൂട്ടാം.