അഫ്സൽ ഗുരുവിന്റെ മൊഴി ഉണ്ടായിട്ടും കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള പുരസ്കാരം ദേവീന്ദറിന് ബി ജെ പി സർക്കാർ നൽകിയത് എന്തുകൊണ്ടാകും ?

350

Haris Mk

ജമ്മു കശ്മീരിൽ മുതിർന്ന പൊലീസുദ്യോഗസ്ഥനായ ദേവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായ ഭീകരരിൽ ഒരാൾ ജമ്മു കശ്മീർ പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്നെന്ന് പൊലീസ്. ഇപ്പോൾ ലഷ്കർ ഇ ത്വയ്യിബയുടെ താഴ്‍വരയിലെ പ്രമുഖ കമാൻഡർമാരിൽ ഒരാളായി മാറിയ നാവീദ് ബാബു, 2017-ലാണ് സർവീസിൽ നിന്ന് രാജിവച്ച് ഭീകരസംഘടനയിൽ ചേരുന്നത്.

Image result for devindra singh arrested with terroristഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ ഭീകരവാദികളെ സജ്ജരാക്കിയിരുന്ന ഡി എസ്പി ദേവീന്ദർ സിംഗിനായിരുന്നു കഴിഞ്ഞ വർഷത്തെ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം! പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു സുഹൃത്തായ അൽത്താഫ് മുഖേന ഡി എസ് പി ദേവീന്ദർ സിംഗ് ആവശ്യപ്പെട്ട പ്രകാരമാണ് തനിക്ക് ആരാണെന്നു പോലും അറിയില്ലാത്ത ഭീകരന് വീട് എടുത്തു നൽകിയതെന്ന് അഭിഭാഷകന് അയച്ച കത്തിലൂടെ വ്യക്തമാക്കിയിരുന്നതാണെങ്കിലും പൊലീസ് അക്കാര്യം അന്വേഷിച്ചതേയില്ല. ഇന്നലെ ഇതേ ദേവീന്ദർ സിംഗിനെയാണ് കശ്മീരിൽ അൽത്താഫിനും മറ്റൊരു ഭീകരനുമൊപ്പം ആയുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തത്. അതും ദൽഹിയിലേക്കുള്ള യാത്രാമധ്യേ . ബി ജെ പി ശവപ്പെട്ടി കുംഭകോണക്കേസ്സിൽപ്പെട്ട് നിൽക്കുമ്പോഴായിരുന്നു പാർലമെന്റ് ആക്രമണം. 2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടരുമ്പോഴാണ് ദേവീന്ദർ ദൽഹിയിലേയ്ക്ക് റിപ്പബ്ലിക് ഡേയ്ക്ക് മുന്നോടിയായി ഭീകരർക്ക് ഒപ്പം പോകുന്നത്.

അഫ്സൽ ഗുരുവിന്റെ മൊഴി ഉണ്ടായിട്ടും കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള പുരസ്കാരം ദേവീന്ദറിന് ബി ജെ പി സർക്കാർ നൽകിയത് എന്തുകൊണ്ടാകും ? രഹസ്യവിവരത്തെ തുടർന്ന് കശ്മീർ ഡി ഐ ജി നേരിട്ടെത്തി പിടികൂടിയില്ലായിരുന്നുവെങ്കിൽ ദേവീന്ദർ ഇപ്പോൾ ദൽഹിയിൽ എത്തിയേനെ.ദേവീന്ദർ ഭീകരവാദികളുടെ വിടുപണിക്കാരനാണോ ഭരണത്തിലിരിക്കുന്ന അതിഭീകരരുടെ വിടുപണിക്കാരനാണോ എന്നാണ് ഇനി അറിയേണ്ടത്.മലേഗാവും സംഝോധ എക്സ്പ്രസ് സ്ഫോടനവുമെല്ലാം ആസൂത്രണം ചെയ്ത ഹിന്ദുത്വ ഭീകരയ്ക്ക് എം പി സ്ഥാനം നൽകി ആദരിച്ച പാർട്ടിയാണല്ലോ ബിജെപി. ദേവീന്ദറിന് നൽകപ്പെട്ട രാഷ്ട്രപതിയുടെ മെഡലും ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ ആയിരുന്നോ എന്നും വെളിപ്പെടണം. ഈ അഭിനവ “രാജ്യ സ്നേഹി”കളുടെ ഓരോരോ കാര്യങ്ങൾ !