ദിലീഷ് പോത്തന്റെ സിനിമകൾ, ഏതെങ്കിലും ഒരു വസ്തുവിനെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന രീതി

309

Harish Gopinath

പോത്തേട്ടനും പ്രോപ്സും

JOJI
NB: Spoilers Ahead

ദിലീഷ് പോത്തൻ എന്ന സംവിധായകൻ ചെയ്ത മൂന്ന് സിനിമകളും അവയുടെ കഥാപരിസരവും ആഖ്യാന മികവിലെ സൂക്ഷ്മതയും കൊണ്ടു വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചവയാണ്. എന്നാൽ National Film Award jury head Shekhar Kapur's comments a  confidence-booster: Dileesh Pothan- The New Indian Expressസൂക്ഷ്മമായി വിശകലനം ചെയ്താൽ ഈ മൂന്നു സിനിമകളിലും പൊതുവായ ഒന്നുണ്ട്, ഏതെങ്കിലും ഒരു വസ്തുവിനെ ചുറ്റിപ്പറ്റി കഥ വികസിക്കുന്ന ഒരു രീതി. മഹേഷിന്റെ പ്രതികാരത്തിൽ അത് ചെരുപ്പ് ആയിരുന്നെങ്കിൽ, തൊണ്ടിമുതലിൽ അത് ഒരു മാല ആയിരുന്നു. ഒടുവിൽ ജോജിയിൽ എത്തി നിൽക്കുമ്പോൾ അധികം ആരും പരാമർശിക്കാതെ പോയ ഒരു സംഗതി ആണ് അതിലെ Air Gun. Courier deliver ചെയ്യുന്ന സീനുകളിൽ നിന്നാണ് പടം ആരംഭിക്കുന്നത്, അത് ഒരു Airgun ആണെന്നതും athinte shooting capability ഒക്കെ തുടക്കത്തിൽ വ്യക്തമാക്കുന്നുമുണ്ട്.

മഹേഷിന്റെ പ്രതികാരത്തിലെ ചെരുപ്പും, തൊണ്ടിമുതലിലെ മാലയും ഇതേപോലെ തന്നെ തുടക്കത്തിൽ establish ചെയ്യുന്നുണ്ട്. Online ആയി പൈസ മുടക്കിയത് ക്യാഷ് അടിച്ചു മാറ്റിയത് ജോജി ആണെന്ന് തെറ്റിദ്ധാരണ മൂലം അപ്പൻ അവനെ ശ്വാസം മുട്ടിക്കുന്നിടത്തു നിന്നാണ് ഇങ്ങനെ ആയാൽ തന്റെ നില നിൽപ്പ് ആപത്തിലാവും എന്ന ആദ്യത്തെ തിരിച്ചറിവ് അവന് ഉണ്ടാവുന്നത്. അതേ Airgun ഉപയോഗിച്ചാണ് അവൻ ജോമോനെ വെടിയുതിർക്കുന്നതും അവസാനം നിക്കക്കള്ളി ഇല്ലാതെ സ്വയം നിറയൊഴിക്കുന്നതും.

മഹേഷിലും, തൊണ്ടിമുതലിലും ഇതേ സമാനതകൾ ഉണ്ട്, സാഹചര്യങ്ങളും കഥാപരിസരവും വത്യസ്തമാണ് എന്നേയുള്ളു. തുടക്കത്തിലേ നിസ്സാരം എന്നു തോന്നാവുന്ന ഒരു പ്രോപ്പർട്ടിയെ കഥയുടെ കൃത്യമായ ഇടങ്ങളിൽ ഉള്ള placing കൊണ്ടു മൊത്തത്തിൽ ഉള്ള കഥപറച്ചിൽ രീതിയെത്തന്നെ മാറ്റിമറിക്കുന്ന ഒരു unique ശൈലി ആണ് ഒരു സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ഈ മൂന്ന് ചിത്രങ്ങളെയും വത്യസ്തമാക്കുന്നത്.