പ്രശസ്ത നടൻ ഇന്ദ്രൻസിനെ മന്ത്രി വി.എൻ വാസവൻ ബോഡിഷെയ്മിങ് ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണവുമായി നടൻ ഹരീഷ് പേരടി . ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ നടനാണ് ഇന്ദ്രൻസ് എന്നും രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ അദ്ദേഹം എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടനാണ് എന്നുമാണ് തന്റെ കുറിപ്പിൽ ഹരീഷ് പറഞ്ഞത്. സാംസ്കാരിക മന്ത്രിയും അയാളുടെ വിവരക്കേടും ജനങ്ങള്‍ അവർക്ക് അർഹതപ്പെട്ടത് തിരെഞ്ഞെടുത്തതായി കാണാനാണ് തത്കാലം നമ്മുടെ വിധിയെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഹരീഷ് പേരടിയുടെ പോസ്റ്റിന്‍റെ പൂർണരൂപം

“വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് …കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം …ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല…ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല…അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ…മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി…എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ…എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ…പിന്നെ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു…അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി…”????????????❤️❤️❤️

Leave a Reply
You May Also Like

കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഇത്രമാത്രം ഫാൻ ബേസ് ഉള്ള ഒരു ക്യാമ്പസ്‌ മൂവി ഒരുപക്ഷേ ‘ക്ലാസ്മേറ്റ്സ് ‘നൊപ്പം ഈ സിനിമ കൂടിയേ ഉണ്ടാകൂ

15 Years Of Happy Days  Sajith M S ഒരിക്കൽ നാട്ടിലുള്ള ഒരു ലോക്കൽ…

നിർമ്മാതാവിന്റെ സ്ഥാനത്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പേര് കണ്ടാൽ ധൈര്യമായി ടിക്കറ്റെടുക്കുന്ന കാലമുണ്ടായിരുന്നു, P V ഗംഗാധരന് ആദരാഞ്ജലികൾ

Shaju Surendran ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് – സംവിധായകന്റേയും, നടന്റെയും ഒക്കെ പേര് നോക്കി സിനിമ കാണാൻ…

നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെയും ഇൻവെസ്റ്റിഗേഷന്റെയും ഒരു പൊളിച്ചെഴുത്ത്, മുംബൈ പോലീസ് ന്റെ 10 വർഷങ്ങൾ

മുംബൈ പോലീസിന്റെ 10 വർഷങ്ങൾ An UnExpected Police Story ഒരു അഭിമുഖത്തിൽ സംവിധായകൻ റോഷൻ…

‘കബിര്‍ സിംഗ്’ മുതല്‍ ‘സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്’ വരെ: വിജയ കൂട്ടുകെട്ട് തുടര്‍ന്ന് ഭൂഷണ്‍ കുമാറും സന്ദീപ് റെഡ്ഡിയും

‘കബിര്‍ സിംഗ്’ മുതല്‍ ‘സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട്’ വരെ: വിജയ കൂട്ടുകെട്ട് തുടര്‍ന്ന് ഭൂഷണ്‍ കുമാറും…