അവനിനി പാടില്ലല്ലോ എന്ന് പ്രാകുന്ന ഭഗീരഥൻ പിള്ളമാർ വായിക്കാൻ ഹരീഷ് ശിവരാമകൃഷണന്റെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
389 VIEWS

കവർ സോങ്ങുകളിലൂടെയും മറ്റും തന്റേതായ ഇടം കണ്ടെത്തിയ പാട്ടുകാരനാണ് ഹരീഷ് ശിവരാമകൃഷ്ണൻ.എന്നാൽ അദ്ദേഹത്തിനെതിരെ ശുദ്ധസംഗീത പ്രേമികളുടെ പടപ്പുറപ്പാടാണ്. മഹാന്മാരായ സംഗീത സംവിധായകരുടെ മനോഹരമായ ഗാനങ്ങളെ കൊന്നു കൊലവിളിക്കുന്നു എന്നൊക്കയാണ് അവരുടെ വിലാപങ്ങൾ. ഇതുപോലെ വിമർശനം നേരിടേണ്ടി വരുന്ന മറ്റൊരു പാട്ടുകാരിയാണ് ആര്യ ദയാൽ. ഇപ്പോൾ ഹരീഷ് ശിവരാമ കൃഷ്ണന്റെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തൊണ്ടയ്ക്ക് ഇൻഫെക്ഷൻ ഉള്ളതുകാരണം പാടാൻ സാധിക്കുന്നില്ല. അതിനെ കുറിച്ചുള്ള പോസ്റ്റാണ് ഇത്. തൊണ്ട ഇങ്ങനെ ആയതുകൊണ്ട് അവനിനി പാടില്ലല്ലോ എന്ന് പറയുന്നവരെ കണക്കറ്റു കൊട്ടിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. വായിക്കാം

Harish Sivaramakrishnan

“പ്രിയപ്പെട്ടവരെ ,
എനിക്ക് അത്ര വലിയ പ്രശ്നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാൻ ആണ് ഈ പോസ്റ്റ്
throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശെരി ആണ്, 15 ദിവസം കൊണ്ട് ശെരി ആവും എന്ന് ഡോക്ടർ പറഞ്ഞിട്ടും ഉണ്ട് .

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . ( അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്നേഹമുള്ള കുറെ പേർ ).. പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശെരി ആവും എന്നു ആവർത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് – നിങ്ങളുടെ സ്നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേ ഉള്ളു – അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം . ഒരുപാട് സ്നേഹം, നന്ദി.

പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു ’നന്നായി , ഇനി അവൻ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ – 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം – എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ …
‘കണ്ണ് പോയതല്ല , കറന്റ് പോയതാണ്’ എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ