fbpx
Connect with us

Entertainment

“കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്”, അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

Published

on

ന്നാ താൻ കേസ് കൊട് എന്ന സിനിമയെ കുറിച്ചും സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾതന്നോട് മുൻപ് കഥപറഞ്ഞ അനുഭവത്തെ കുറിച്ചും അഡ്വ ഹരീഷ് വാസുദേവൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പ്

ന്നാ താൻ കേസ് കൊട് – മുഴുനീള എന്റർടൈനർ (സ്പോയ്ലർ അലർട്ട്)

അഡ്വ ഹരീഷ് വാസുദേവൻ.

2020 മാർച്ചിലാണ്‌ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്നെ കാണാൻ വരുന്നത്. പൊതുസുഹൃത്തായ പ്രിജി ജോസഫ് പറഞ്ഞിട്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനാണ് എന്ന് പരിചയപ്പെടുത്തി. ഞാനാ സിനിമ അന്ന് കണ്ടിരുന്നില്ല എന്നത് കൊണ്ട് രതീഷിന്റെ കഴിവിനെപ്പറ്റി ഒരു ധാരണയുമുണ്ടായില്ല. പുതിയ സിനിമയുടെ പണിയിലാണ്, ഒരു കള്ളന്റെ കഥയാണ്, കള്ളൻ ഒരു കുറ്റം ചെയ്യുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന കുറ്റം, റോഡിലെ കുഴിയാണ് കാരണം.. ത്രഡ് പറയുന്നു. ആ സാമൂഹിക അനീതി കോടതിവഴി ഒരു സാധാരണ പൗരന് തെളിയിക്കാവുന്ന സാദ്ധ്യതകൾ, വരാവുന്ന തിരിച്ചടികൾ, വേണ്ട തെളിവുകൾ, വകുപ്പുകൾ, മുൻപുണ്ടായ സമാന സംഭവങ്ങൾ, സർവ്വതും 2 മണിക്കൂറിൽ പരസ്പരം ചർച്ച ചെയ്തു.. തലശ്ശേരി മജിസ്‌ട്രേറ്റായി RT PRAKASH ജോലിചെയ്ത കാലത്ത് റോഡിലെ കുഴിയിൽ വീണു യാത്രികൻ മരിക്കാനിടയായ കുറ്റത്തിൽ FIR ഇട്ടു കേസെടുത്ത ഉദാഹരണങ്ങൾ സഹിതം ചില സാദ്ധ്യതകൾ ചർച്ച ചെയ്തു അന്ന് പിരിഞ്ഞു.

Advertisement
Ratheesh Balakrishnan Poduval

Ratheesh Balakrishnan Poduval

“കാണികൾക്ക് ദഹിക്കാത്ത ഓരോ ബോറൻ കഥ, ഇതൊക്കെ സിനിമയാക്കിയാൽ ആര് കാണാനാണ്” എന്ന് അന്ന് വീട്ടിലെത്തി ഉമയോട് ഞാൻ അതേപ്പറ്റി പറഞ്ഞു. ആ മാസം ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ കിട്ടിയ സമയത്താണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ടത്. നന്നായി ഇഷ്ടപ്പെട്ടു. ഇങ്ങേർ ആള് കൊള്ളാമല്ലോ എന്ന് തോന്നി. വടക്കൻ മലബാറിലെ ഭാഷയും ശൈലിയും നന്മയും എല്ലാം സ്വാഭാവികമായി ഒപ്പിയെടുത്ത പടം. ഇതെല്ലാം മറന്നു വര്ഷം 2 കഴിഞ്ഞു. സത്യത്തിൽ സംവിധായകന്റെ പേര് പോലും ഞാൻ മറന്നു. സുഹൃത്തും നാട്ടുകാരനുമായ ഷുക്കൂർ വക്കീൽ (Shukkur Cheenammadath) അഭിനയിക്കുന്ന സിനിമ കാണാനാണ് തീയറ്ററിൽ പോയത്. കള്ളൻ പിടിക്കപ്പെടുംവരെ സംവിധായകൻ ആരാണെന്ന് പോലും ഞാൻ നോക്കിയിരുന്നില്ല. അപ്പൊ പെട്ടെന്നിത് കത്തി.

അടുത്തിരുന്ന ഉമയേ തോണ്ടി ഞാൻ പറഞ്ഞു “ഈ കഥയാണന്ന് ഞാൻ കേട്ടത്”.
അവിശ്വസനീയമായത്ര ഗംഭീരമായാണ് ആ കഥ സിനിമയായത്. ഹൊസ്ദുർഗ് കോടതി, കുറച്ചു സാധാരണ മനുഷ്യർ താമസിക്കുന്ന ചെറിയ ഗ്രാമങ്ങൾ, അവർക്കിടയിലെ ഓരോ ക്യാരക്ടറിനും പ്രേക്ഷകമനസിൽ രജിസ്റ്റർ ചെയ്യാനുള്ള സ്‌പേസും സമയവും റോളും ഡയലോഗും കൊടുക്കുന്ന കഥാരീതി.. ആദ്യാവസാനം തിയറ്ററിനെ ഇളക്കി മറിച്ചുകൊണ്ട് സിനിമ മുന്നേറി.വിചാരണയാണ് സിനിമയിൽ എറിയപങ്ക്‌ സമയവും.

നാരദൻ, വാശി, മഹാവീര്യർ എന്നീ സിനിമകളിലാണ് അടുത്തിടെ വിചാരണയ്ക്ക് പ്രാമുഖ്യം കിട്ടിയത്. പക്കാ ഗൗരവത്തിലും ഡ്രാമയിലുമാണ് നാരദനും വാശിയും വിചാരണ കൊണ്ടുപോയതെങ്കിൽ മഹാവീര്യർ നാണയമെണ്ണുന്ന തമാശയും ഉൾപ്പെടുത്തി വിചാരണയെ ജഡ്ജിസെന്ററിക്കായി കൊണ്ടുപോയി. രതീഷാവട്ടെ, വിചാരണയെ ഗൗരവമായി കൊണ്ടുപോയപ്പോഴും ആദ്യാവസാനം തമാശ കലർത്തി, ഡ്രാമ ഒട്ടുമില്ലാതെ..
‘തിങ്കളാഴ്ച നിശ്ചയ’ത്തിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഉള്ള കാസറഗോഡ് ഭാഷയേക്കാൾ ഇതിലത് എടുത്തുനിന്നു.

മജിസ്‌ട്രേറ്റായി വന്ന പീപ്പീകുഞ്ഞികൃഷ്ണനും ഷുക്കൂർ വക്കീലും ഒട്ടും അഭിനയിച്ചില്ല, അവർ അതായി ജീവിക്കുകയായിരുന്നു. പാർട്ടി IN PERSON നോടുള്ള പുച്ഛം, പരിഹാസം ട്രയലിലെ തഴക്കം ഇവയെല്ലാം ഷുക്കൂർ വക്കീൽ അപ്പടി അവതരിപ്പിച്ചു. ഈ കഥാപാത്രങ്ങൾ സിനിമകഴിഞ്ഞും നമ്മുടെ കൂടെ പോരും..
ചെറുവത്തൂരും ചീമേനിയും നീലേശ്വരവും ഹൊസ്ദുർഗും എല്ലാം കോർത്തിണക്കിയുള്ള, ഞങ്ങളുടെ നാട്ടുഭാഷയിലുള്ള വിചാരണ ഹൊസ്ദുർഗ് കോടതിയിലെ സ്വാഭാവികതയായി അനുഭവപ്പെട്ടു. ഗംഗാരൻ വക്കീൽ, കൃഷ്ണൻ വക്കീൽ, നയന, ശുഭ എന്നിങ്ങനെ പുതുമുഖങ്ങളുടെ ഒരു പെരുങ്കളിയാട്ടം തന്നെയുള്ളതിൽ എല്ലാവരും നന്നായി.

മുഖ്യമന്ത്രിയോട് രാജീവൻ അനുമതി ചോദിക്കുന്നതൊഴികെ എല്ലാം യുക്തിസഹമായി കൂട്ടിയിണക്കി. കർട്ടൻ പൊക്കി തെളിവ് കാണിച്ചത് കണ്ട് മനസ്സലിഞ്ഞിട്ടാണോ നടുവേദനയുള്ളതിനാൽ കുഴിയിൽ വീഴുമ്പോഴുള്ള വിഷമം അറിയാവുന്നത് കൊണ്ടാണോ എന്നറിയില്ല – മജിസ്‌ട്രേറ്റ് രാജീവന്റെ പക്ഷത്ത് നിന്നു, കേസ് തെളിയിക്കാൻ അവസരങ്ങൾ കൊടുത്തെങ്കിലും നിയമം വിട്ട് ഒരുഘട്ടത്തിലും പോയില്ല. പ്രതിയുടെ 313 സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ വാദിയെ മിണ്ടാൻ അനുവദിച്ചത് അതുകൊണ്ടാകാം. ഗംഗാരൻ വക്കീലിന്റെ concluding statement എഡിറ്റ് ചെയ്തു പോയതാകാം.
രാജീവന്റെ ‘പൃഷ്ഠം’ കിങ്ങിണി കടിച്ചതല്ല ഒരാളുടെ ജീവനെടുത്ത കുറ്റമാണ് കുഴിക്ക് പിന്നിലെ അഴിമതിയെന്ന സത്യം സസ്പെന്സായി അവസാനത്തേക്ക് വെച്ചു..

“ന്നാ കേസ് കൊട്” എന്ന് ജനത്തെ വെല്ലുവിളിക്കുന്ന മന്ത്രി കെപി പ്രേമന് രാജീവനെന്ന റിട്ട.കള്ളൻ നൽകുന്ന മറുപടി അരാഷ്ട്രീയതയല്ല. പഞ്ചവടിപ്പാലത്തിൽ നിന്ന് മലയാളസിനിമാ പ്രേക്ഷകൻ പാലാരിവട്ടം പാലം കടന്ന് ചീമേനിയിലെ കുഴിയിലെത്തുമ്പോഴേക്കും കുറ്റക്കാരെ ക്രിമിനൽ കേസിൽ കൂട്ടിൽ കയറ്റാനുള്ള ജനാധിപത്യാർജ്ജവം നേടിക്കഴിഞ്ഞു.കുളുത്തു പോലുള്ള നാടൻ വാക്കുകൾ, ഒറ്റക്കോലം കെട്ടാൻ പോകുന്ന ASI, മാലയിട്ടു വ്രതമെടുത്ത തൊണ്ടികൾ, പാവം പോലീസുകാർ.. ആ നാടിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട് രതീഷ് ഈ സിനിമയിലും.. സിനിമ കണ്ടശേഷം രതീഷിനെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ലായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും ഒരു കഥ രസമായി കൊണ്ടുപോയി..

Advertisement

കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്. കുഞ്ചാക്കോ ബോബൻ ആദ്യാവസാനം ഗംഭീരപ്രകടനം. കുടുംബസദസ് ആദ്യാവസാനം കയ്യടിച്ചും ചിരിച്ചും ആണ് ഈ സിനിമ കണ്ടുതീർത്തത്. കണ്ടാൽ നഷ്ടമേയല്ല എന്നാണ് എന്റെയനുഭവം. രതീഷ് & CREW അഭിനന്ദനങ്ങൾ.

 776 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment4 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment14 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment29 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment50 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment57 mins ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment3 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »