Connect with us

Law

റോഡിലെ തോന്ന്യാസങ്ങൾ ആദ്യം ഗവണ്മെന്റ് നീക്കം ചെയ്യണം, എന്നിട്ടു ഹാൻഡ്‌സ്ഫ്രീ ഉപയോഗത്തെ വിലക്കാം

“ഞാൻ ശ്രദ്ധിച്ചു ഓടിക്കുന്ന ആളാണ്, എനിക്ക് അപകടം പറ്റില്ല” എന്നതാണ് അപകടത്തിലായ ഓരോ ഡ്രൈവറും അവസാന നിമിഷം വരെ സ്വയം വിശ്വസിപ്പിച്ച നുണ.എന്നാൽ,

 42 total views

Published

on

Harish Vasudevan Sreedevi യുടെ ഫേസ്ബുക് പോസ്റ്റ് 

ഡ്രൈവ് ചെയ്യുമ്പോൾ അത്യാവശ്യ കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്തു ഫോൺ കയ്യിൽപ്പിടിച്ച് സംസാരിച്ചു ഡ്രൈവ് ചെയ്തിട്ടുണ്ട്. ഒറ്റക്കൈ കൊണ്ട് ഡയൽ ചെയ്തു വിളിച്ചു വണ്ടിയോടിച്ചിട്ടുണ്ട്. പോലീസ് / MVI കാണാത്തത് കൊണ്ട് മാത്രം പിടിക്കപ്പെട്ടില്ല. പിന്നീട് ഹാൻഡ്‌സ് ഫ്രീ വാങ്ങി ഉപയോഗിച്ച് സംസാരിച്ച് ഡ്രൈവ് ചെയ്തിട്ടുണ്ട്. അനുഭവത്തിലും പഠനങ്ങളുടെ അടിസ്ഥാനത്തിലും പറയട്ടെ, ഹാൻഡ്‌സ്ഫ്രീ, ഡാഷ് ബോഡിലുള്ള വീഡിയോ എന്നിവ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന, അപകടസാധ്യത വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്. അടുത്തിരിക്കുന്ന വ്യക്തിയോട് സംസാരിച്ചു ഓടിക്കും പോലെയോ, അടുത്തിരിക്കുന്ന ആൾ വയർലസ് സെറ്റ് ഉപയോഗിക്കുംപോലെയോ അല്ല അറ്റൻഷൻ തെറ്റിക്കുന്നതിന്റെ തോത് കൂടുതലാണ്. പഠനങ്ങളുണ്ട്.

“ഞാൻ ശ്രദ്ധിച്ചു ഓടിക്കുന്ന ആളാണ്, എനിക്ക് അപകടം പറ്റില്ല” എന്നതാണ് അപകടത്തിലായ ഓരോ ഡ്രൈവറും അവസാന നിമിഷം വരെ സ്വയം വിശ്വസിപ്പിച്ച നുണ.എന്നാൽ, അതിലേറെ അറ്റൻഷൻ ഡൈവേർഷൻ ഉണ്ടാക്കുന്ന സംഗതികൾ സ്റ്റേറ്റും പോലീസും മോട്ടോർവാഹന വകുപ്പും റോഡിൽ ചെയ്തിട്ടുണ്ട്. ജങ്ഷനുകളിൽ സിഗ്നൽ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധമാണ് പരസ്യങ്ങൾ, ഹോർഡിങ്ങുകൾ അനുവദിച്ചിരിക്കുന്നത്. സിഗ്നൽ തൂണിൽപ്പോലും പരസ്യമുണ്ട്. നിറങ്ങളുടെയും വെളിച്ചതിന്റെയും ഒരു മായാലോകമാണ് രാത്രി നമ്മുടെ നിരത്തുകൾ. റോഡുകളുടെ നിർമ്മാണമാകട്ടെ, പലതും IRC നിലവാരത്തിലല്ല.

ഇതൊക്കെ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും ഹൈക്കോടതി പോലും പറഞ്ഞിട്ടും പല അപകടങ്ങളുണ്ടായി ആളുകളുടെ ജീവൻ പോയിട്ടും കേരളാ റോഡ് സേഫ്റ്റി അതോറിറ്റി അനങ്ങിയിട്ടില്ല. ജില്ലാ കളക്ടർമാർ അനങ്ങിയിട്ടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഒരു യോഗമെങ്കിലും നടത്തിയ എത്ര കളക്ടർമാർ ഉണ്ട്??? ഒന്ന് പറഞ്ഞേ.സംസ്ഥാന മോട്ടോർവാഹന വകുപ്പോ പൊലീസോ ഇക്കാര്യങ്ങളിൽ ഒരിഞ്ചു മുന്നോട്ട് പോയോ?? എന്നിട്ട് നിയമപരമായി ഹാൻഡ്‌സ് ഫ്രീ ഉപയോഗിക്കുന്ന പൗരന്റെ നെഞ്ചത്ത് നിയമം ദുർവ്യാഖ്യാനിച്ചു കുതിര കയറാൻ വന്നാൽ അതേത് DGP ആണെങ്കിലും സൗകര്യപ്പെടില്ല എന്നു പറഞ്ഞെന്നേയുള്ളൂ. പിഴപൈസ വസൂലാക്കാനുള്ള പണി മാത്രമല്ല, വല്ലപ്പോഴും അവനവൻ ചെയ്യേണ്ട ഉത്തരവാദിത്തം കൂടി നിർവ്വഹിക്കണം കേട്ടോ സർക്കാരെ.
അപ്പോൾ ജനം നിയമവും ചട്ടവും ഒന്നും നോക്കാതെ, ധാർമ്മികതയിൽ ഊന്നി ഹാൻഡ്‌സ് ഫ്രീ ഉപയോഗം നിർത്തി മാതൃകയാകും.

ശരിയാണ്, ഓടിക്കുന്ന എനിക്കും റോഡ് ഉപയോഗിക്കുന്ന സാധാരണക്കാർക്കും അപകടസാധ്യത ഉണ്ടാക്കുന്ന പണിയാണ് ഹാൻഡ്‌സ്ഫ്രീ ഉപയോഗം. തർക്കമില്ല. പക്ഷെ, തോന്ന്യവാസം സ്റേറ്റിന് പറ്റും പൗരന്മാർക്ക് പറ്റില്ല എന്ന സ്റ്റാൻഡ് അനുവദിച്ചു തരാൻ സൗകര്യപ്പെടില്ല. അതുകൊണ്ട് മാത്രമാണ് DGP പറഞ്ഞത് നിയമമല്ല എന്ന പോസ്റ്റ് നേരത്തേ ഇട്ടത്.

ഡ്രൈവറുടെ അറ്റൻഷൻ മാറ്റുന്ന പരസ്യങ്ങളും ലൈറ്റുകളുമെങ്കിലും ആദ്യം നീക്കം ചെയ്യൂ. സിഗ്നൽ പോസ്റ്റുകളുടെ വിസിബിലിറ്റി കൂട്ടൂ, മീഡിയനുകൾ വിസിബിളാക്കൂ, റിഫ്‌ളക്ടർ വെയ്ക്കൂ. റോഡ് സേഫ്റ്റി അതോറിറ്റി മിനിമം പണികൾ പ്രവർത്തിച്ചു കാണിക്കൂ.അതുവരെ ഹാൻഡ്‌സ് ഫ്രീ ഉപയോഗിച്ച് വാഹനം ഓടിക്കാനാണ് എന്റെ തീരുമാനം. പറ്റുമെങ്കിൽ എന്റെ ലൈസൻസ് റദ്ദാക്ക്. കാണട്ടെ.
പൗരന്മാരെ, ചിലപ്പോൾ സ്റേറ്റിന് മനസിലാകുന്ന ഏക ഭാഷ ഇതാണ്. അതുകൊണ്ടാണീ നിലപാട്. സൂക്ഷിച്ചു ഓടിച്ചാൽ നിങ്ങൾക്കും കുടുംബത്തിനും കൊള്ളാം.

 43 total views,  1 views today

Advertisement
Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement