പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത് എന്തോ പാതകം ചെയ്ത പോലെയാണ് ആളുകൾ കാണുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
203 VIEWS

നടി ഗായത്രി സുരേഷിനെ ഏന്തിനാണ് ഇത്തരത്തിൽ ക്രൂശിക്കുന്നത് എന്ന ചോദ്യത്തിന് പലർക്കും പല മറുപടികളും ഉണ്ടാകാം. എന്നാൽ വ്യക്തമായി സ്വബോധത്തോടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നു എന്നതുതന്നെയാണ് ഗായത്രിയുടെ പോരായ്മയായി അവർ കരുതുന്നത്. എന്നാൽ ഈ അഭിപ്രായങ്ങൾ ഒരു സൂപ്പർസ്റ്റാർ നടനാണ് പറഞ്ഞിരുന്നെങ്കിൽ ഈ പരിഹാസകർത്താക്കൾ അതിനെ വേദവാക്യമായി തന്നെ എടുത്തേനേ. ഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ പോലുമുണ്ട് ‘കുമ്മോജി’കളുടെ പ്രളയം. അത് മലയാളിയുടെ വികലമായ മനോഭാവത്തിന്റെ സിംബൽ ആണ് . ഹരിതയുടെ ഈ ഹ്രസ്വമായ എഴുത്തിൽ എല്ലാമുണ്ട് വായിക്കാം

Haritha ✍️

കാപട്യം മാത്രം നിറഞ്ഞ ലോകത്ത് ആത്മാർത്ഥതയും നിഷ്കളങ്കതയും ഉള്ള ഹൃദയം ഉണ്ടാകുന്നത് പരാജയം തന്നെയാണ്. സത്യസന്ധതയോ കലർപ്പില്ലാത്ത സ്നേഹമോ ഒന്നും ആർക്കും ആവശ്യം തന്നെയില്ല. കപടത ഇല്ലാതെ സംസാരിച്ചാൽ എന്തോ കുഴപ്പം ഉണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി 😊

പ്രിയനടി ഗായത്രി സുരേഷിനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ഇത് തന്നെയാണ് ഓർമ്മ വരുന്നത്. അവരുടെ അഭിമുഖങ്ങൾ കണ്ടാൽ അറിയാം എത്ര നിഷ്കളങ്കമായി സത്യസന്ധമായി മറുപടി പറയുന്നു എന്ന്. ഇപ്പോൾ ഈ മീഡിയ മുഴുവനും അവരെ ഇന്റർവ്യൂ എന്നും പറഞ്ഞു വിളിക്കുന്നത് ട്രോളാനുള്ള വക മറ്റുള്ളവർക്ക് കിട്ടിക്കോട്ടേ എന്ന് കരുതിയിട്ടാണെന്ന് നിസ്സംശയം പറയാം. പ്രണവിനോട് ഇഷ്ടം ഉണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത് എന്തോ പാതകം ചെയ്ത പോലെയാണ് ആളുകൾ കാണുന്നത്. അതിന്റെ പേരിൽ ഗായത്രിയെ എന്തൊക്കെയാണ് പറഞ്ഞത്!

പിന്നീട് അതിന് ശേഷം ഗായത്രി നൽകിയ അഭിമുഖങ്ങളിൽ നിന്നും വാക്കുകൾ എടുത്ത് പൊടിപ്പും തൊങ്ങലും വെച്ച് അവഹേളിക്കുകയാണ് മീഡിയ ചെയ്യുന്നത്. തനിക്ക് കിട്ടുന്ന ട്രോളുകൾ ആസ്വദിക്കുന്നുണ്ട് എന്ന് ഗായത്രി പറയുന്നുണ്ട്. മറ്റുള്ളവരുടെ മുന്നിൽ എന്തിന് പരിഹാസ കഥാപാത്രമാകുന്നു എന്ന് വീട്ടുകാരും ഗായത്രിയോട് ചോദിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എല്ലാം തമാശയായി മാത്രമേ കാണുന്നുള്ളൂ എന്ന നിലപാടിലാണ് ഗായത്രി.

എല്ലാവർക്കും ഉള്ളിൽ ഉള്ളത് ഒളിപ്പിച്ചു വച്ചുകൊണ്ട് പുറമെ പഞ്ചസാര പുരട്ടിയ വാക്കുകൾ എടുത്തിട്ട് പ്രയോഗിക്കാൻ അറിയില്ലല്ലോ. അങ്ങനെ അറിയുമായിരുന്നെങ്കിൽ ഗായത്രിക്ക് ഈ ട്രോൾ ഒന്നും കിട്ടില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാനായി എന്തൊക്കെ വില കുറഞ്ഞ പരിപാടികൾ ആളുകൾ ചെയ്യുന്നു!

ഗായത്രിയുടെ പ്രത്യേകത അവർ അവരായി തന്നെ ഇരിക്കുന്നു, മറുപടി പറയുന്നു എന്നുള്ളതാണ്. തീരെ കാപട്യം ഇല്ലാതെ. ഈ വൃത്തികെട്ട ലോകം ഈ പെൺകുട്ടിയുടെ ഒറിജിനാലിറ്റി ഇല്ലാതെ ആക്കാൻ ഇട വരാതെ ഇരിക്കട്ടെ. ❤️😊Gayathri R Suresh

ട്രോളന്മാരോട് ഗായത്രിക്കും ഇതേ പറയാനുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ