നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ അപ്ഡേറ്റുകൾ എല്ലാം തന്നെ വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്കരിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് പുത്തൂര്‍ എന്ന ഗായകനാണ്. രഞ്ജിന് രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം .ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ