ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ, ആരോഗ്യ രക്ഷാപ്രവർത്തകന്റെ ട്വീറ്റ്

0
664

ഡൽഹിയിലെ സംഘപരിവാർ വംശഹത്യയിൽ നിന്നും 25 മുസ്ലിം കുടുംബങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാർ. ശ്യാംവിഹാറിലാണ് സംഭവം. അക്രമങ്ങൾക്ക് ശമനമായപ്പോൾ ഇവർ പൊലീസ് സഹായത്തോടെ മുസ്തഫാബാദ് ആശുപത്രിയിലെത്തി. ആരോഗ്യരക്ഷാ പ്രവർത്തകനും ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ആർ.ഡി.എ മുൻ പ്രസിഡണ്ടുമായ ഹർജിത് സിങ് ഭട്ടിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. സ്വകാര്യ ആംബുലൻസുകളെ പൊലീസ് കടത്തിവിട്ടില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളെ പോലും കാറ്റിൽപറത്തും വിധമാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

Imageഹർജിത് സിങ് ഭട്ടിയുടെ വാക്കുകൾ

25 muslim families who were hiding in hindu family houses in shyam vihar since yesterday were escorted by police & brought to Mustafabad hospital today evening. These families on arrival said they are alive bcz hindu neighbours protected them from RSS/BJP goons. This is my India
(ശ്യാംവിഹാറിൽ ഇന്നലെ മുതൽ ഹിന്ദു വീടുകളിൽ അഭയംതേടിയ 25 മുസ്ലിം കുടുംബങ്ങളെ പൊലീസിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയും ഇന്ന് വൈകീട്ട് മുസ്തഫാബാദ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആർ.എസ്.എസ്, ബി.ജെ.പി ഗുണ്ടകളിൽ നിന്ന് തങ്ങളെ രക്ഷിച്ചത് ഹിന്ദു അയൽക്കാരാണെന്ന് ആ കുടുംബങ്ങൾ പറഞ്ഞു. ഇതാണ് എന്റെ ഇന്ത്യ’)