ഒരു വിനീത് ശ്രീനിവാസൻ സിനിമ കാണാൻ ആണ് പോയത് പക്ഷെ അദ്ദേഹത്തെ സ്‌ക്രീനിൽ എവിടെയും കണ്ടില്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
285 VIEWS

Harry Prasad

ഒരു സിനിമാ നിരൂപണമെന്നോണം എസ്സേ ആയി എഴുതാതെ പോയന്റ് പോയിന്റ് ആയി പറയാം.

* ഞാൻ ഒരു വിനീത് ശ്രീനിവാസൻ സിനിമ കാണാൻ ആണ് പോയത് പക്ഷെ ഞാൻ അദ്ദേഹത്തെ സ്‌ക്രീനിൽ എവിടെയും കണ്ടില്ല. മുകുന്ദനുണ്ണിയുടെ അഴിഞ്ഞാട്ടമായിരുന്നു സിനിമ മുഴുവൻ.

* ഗോദയുടെ എഡിറ്റർ ഡയറക്ട് ചെയ്ത സിനിമ കാണാൻ തീയറ്ററിൽ കയറി, പക്ഷെ ഇറങ്ങി വന്നത് അഭിനവ് സുന്ദർ നായിക് എന്ന, ഒരിക്കലും മറക്കാനാവാത്ത സംവിധായകന്റെ സിനിമ കണ്ട സംതൃപ്തിയിലാണ്.

* നന്മയിലൂന്നിയ, നല്ലവനായ നായകന് കയ്യടിച്ചുകൊണ്ടിരുന്ന സമൂഹത്തെ ഒന്നടങ്കം തെറ്റുചെയ്യുന്ന, തിന്മയിലൂന്നിയ ചിന്തകളും പ്രവർത്തികളുമുള്ള പ്രതി”നായകന്” വേണ്ടി കയ്യടിപ്പിച്ച ഗൂഢ നീക്കം ഈ സിനിമയിലുടനീളം ഉണ്ടായിരുന്നു.

* സിനിമയെ നരേഷൻ കൊണ്ട് ലിഫ്റ്റ് ചെയ്തിട്ടുണ്ട് എന്ന റിവ്യൂ കെട്ട് സിനിമയ്ക്ക് കയറിയ ഞാൻ മുകുന്ദനുണ്ണിയിൽ നിന്ന് കേട്ടത് മുഴുവൻ ഒരു സിറ്റുവേഷനിൽ മറ്റാരും കേൾക്കാതെ, അറിയാതെ ഞാനോ, ഞാനടങ്ങുന്ന സമൂഹമോ തോന്നോട് തന്നെ സംവദിക്കുന്ന ചിന്തകളായിരുന്നു.

* ഇന്ന് വരെ മലയാളത്തിൽ ശ്രമിച്ചു നോക്കിയിട്ടില്ലാത്ത കഥാ പ്രമേയം, ദൃശ്യാവിഷ്‌കാരം, ചലിക്കുന്ന ആസ്പെക്റ്റ് റേഷ്യോ, ഒരോ ഷോട്ടിനോടും ബ്ലെൻഡ് ആയി കിടക്കുന്ന പച്ഛാത്തല സംഗീതം, പക്വതയാർന്ന എഡിറ്റിങ്. എന്നിവയെല്ലാം വിജയകരമായി, ഭംഗിയായി ഞാൻ സ്‌ക്രീനിൽ കണ്ടു.

* സിനിമയിൽ ഏതൊരു സിറ്റുവേറ്റഷനിലും സാധാരണ കേൾക്കാറുള്ള പാറ്റേണിലേ അല്ല പശ്ചാത്തലസംഗീതം ഉപയോഗിച്ചിരിക്കുന്നത്. സിനിമയുടെ ഇന്റെർവെൽ പഞ്ചിൽ മുകുന്ദനുണ്ണി ചെയ്യുന്ന ഒരു അതിക്രൂരതയുണ്ട്. പക്ഷെ ആ സീനിൽ ഉപയോഗിച്ച പശ്ചാത്തലസംഗീതം ആ ക്രൂരതയിൽ പോലും

“ശെടാ ഞാൻ ചിരിക്കണോ അതോ വിഷമിക്കണോ” എന്ന് ഏതൊരു പ്രേക്ഷകനും ചിന്തിച്ചു പോകും. സിബീ മാത്യു അലക്‌സിന്റെ ത്രൂഔട്ട് മ്യൂസിക് പാറ്റേണും വ്യത്യസ്തമായിരുന്നു.

* ഈ സിനിമയിൽ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു സംഭാഷണമുണ്ട്. നമ്മൾ ഈ കാണുന്ന സക്സസ്സ് ആയിട്ടുള്ള ആളുകൾ എല്ലാം നേരായ വഴിയിൽ കൂടെ മാത്രം വന്നവരാണോ? അല്ല.. അതൊക്കെ മോട്ടിവേഷൻ ബുക്ക് വിൽക്കാനുള്ള വെറും മാർക്കറ്റിങ് സ്ട്രാറ്റജി മാത്രമാണ്.”

നേരെയല്ലാത്ത വഴിയിൽ കൂടെ, സ്വന്തം അധ്വാനത്തിൽ വലിയൊരു കാട് വെട്ടിത്തളിച്ച് പുതിയൊരു വഴി സൃഷ്ടിച്ചെടുത്ത അഭിനവ് സുന്ദർ നായികിനും കൂട്ടർക്കും അഭിനന്ദനം. പ്രീ പ്രമോഷൻ മുതൽ റിലീസാനന്തര പ്രക്രിയകൾ വരെ വേറെ ആരെയും ഒന്നിനേയും പിന്തുടരാതെ, “എന്റെ സിനിമ ഇങ്ങനെയാണ് ഈ സിനിമ നിങ്ങൾ കണ്ടാൽ മതി” എന്ന അഹങ്കാരിയായ സംവിധായകന്റെ നിലപാടിനെ വീണ്ടും വീണ്ടും അഭിനന്ദിക്കാതെ വയ്യ. മിസ്റ്റർ അഭിനവ് സുന്ദർ നായിക് – സത്യം പറ നിങ്ങൾ അല്ലേ ആ മുകുന്ദനുണ്ണി

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ