Harshad Alnoor

ചില സിനിമകൾ അങ്ങനെയാണ്, ഒരു സാധാരണ സർവൈവൽ മൂവി എന്ന് തോന്നിപ്പിക്കുമെങ്കിലും അവസാനത്തെ കുറച്ച് നിമിഷം നമ്മളെ ത്രില്ലിന്റെ, ആകാംക്ഷയുടെ, ടെൻഷൻറെ പരകോടിയിലെത്തിക്കും. നമ്മുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്യും. അത്തരത്തിൽ അവസാന നിമിഷങ്ങളിൽ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ കാണുന്നവരും ടെൻഷൻ കൊണ്ട് ശ്വാസം അടക്കിപ്പിടിച്ചു മാത്രം കാണാൻ സാധിക്കുന്ന ഒരു ഒന്നൊന്നര സർവൈവൽ മൂവി ആണ് കൊളോണിയ .

Colonia (2015)
Genre: Thriller

1973 കാലഘട്ടം. ചിലിയിൽ ആകമാനം രാഷ്ട്രീയ പ്രക്ഷോഭങ്ങൾ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്. ചിലിയിലെ ഭരണാധികാരിയായ സാൾവദോർ അലെൻഡയെ പുറത്താക്കാനുള്ള ശ്രമങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്.ആ സമയത്താണ് എയർഹോസ്റ്റസ് ആയി വർക്ക്‌ ചെയ്യുന്ന ലെന തന്റെ കാമുകനായ ഡാനിയേലിനെ കാണാൻ അവിടേക്ക് എത്തുന്നത്. പ്രസിഡന്റ്‌ ആയ സാൽവദോർ അലെൻഡക്ക് പിന്തുണയുമായി ഇറങ്ങിയ ഒരു കൂട്ടം ആളുകളിൽ മുൻപന്തിയിൽ തന്നെയുള്ള ഒരു ആക്റ്റീവിസ്റ്റ് ആണ് ഡാനിയേൽ. ആ സമയത്ത് തന്നെയാണ് പട്ടാള ജനറൽ ആയ അഗസ്തേ പിനോഷേ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുന്നത്. അവർ പ്രക്ഷോഭകരെ അടിച്ചമർത്താൻ ആരംഭിക്കുകയും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെ തടവിലാക്കാൻ കൊണ്ട് പോകുകയും ചെയ്യുന്നു. ആ കൂട്ടത്തിൽ അവർ ഡാനിയേലിനെയും കൊണ്ട് പോകുന്നു.

തന്റെ കാമുകനെ അന്വേഷിച്ചു കുറേ അലഞ്ഞു നടന്ന ലെന ഒടുക്കം അവൻ എവിടെയാണെന്ന് കണ്ടെത്തുന്നു. കൊളോണിയ ഡിഗ്നിദാദ്… ഒരിക്കൽ എത്തിപ്പെട്ടാൽ പിന്നീടൊരിക്കലും അവിടെ നിന്നൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് വിശ്വസിക്കപ്പെടുന്ന ഒരു സ്ഥലം. അവിടേക്ക് തന്റെ കാമുകനെത്തേടി ലെന ചെന്നെത്തുകയാണ്.യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി ഫ്ലോറിയൻ ഗാലൻബർഗർ അണിയിച്ചൊരുക്കിയ ചിത്രമാണ് കൊളോണിയ. സാധാരണ എല്ലാ സർവൈവൽ മൂവികളിലും കാണുന്നത് പോലെ ഒരു ശുഭ പര്യവസാനം ആയിരിക്കും ഇതും എന്ന് പ്രതീക്ഷിച്ചിരിക്കുന്നിടത്തു നിന്നുള്ള ലാസ്റ്റ് 10 മിനിറ്റ്സ്, അതാണ് ഈ ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് ആയി തോന്നിയത്. ത്രില്ലിന്റെയും ടെൻഷന്റെയും പീക്ക് ലെവൽ ആയിരുന്നു ആ മിനുട്ടുകൾ.

പ്രധാന കഥാപാത്രങ്ങളായി എത്തിയ എമ്മ വാട്സണും ഡാനിയേലും ഗംഭീര പ്രകടനം ആയിരുന്നു ഈ ചിത്രം ബോക്സ്‌ഓഫീസിൽ ഒരു പരാജയം ആയിരുന്നു എന്നാണ് കേട്ടത്. പക്ഷേ ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ നല്ല പോലെ തൃപ്തിപ്പെടുത്തിയ ചിത്രമാണ് കൊളോണിയ .

Leave a Reply
You May Also Like

മുപ്പത്തിയാറുകാരിയായ ഗ്രേസിയും പതിമൂന്നുകാരനായ ജോയിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം ഒരു നാൾ പൊതുസമൂഹം അറിയുന്നു

𝙼𝙰𝚈 𝙳𝙴𝙲𝙴𝙼𝙱𝙴𝚁 (2023) Natalie Portman ഉം Julianne Moore ഉം അടങ്ങിയ കാസ്റ്റിലും Todd…

മറുനാടൻ ഗ്ലാമർ മോഡലായ സലീനയുടെ വൈറൽ ചിത്രങ്ങൾ

ഒരു മറുനാടൻ ഗ്ലാമർ മോഡലാണ് സലീന. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന താരം മുൻപും ഗ്ലാമർ…

ആസിഫ് അലി നായകനാകുന്ന ”എ രഞ്ജിത്ത് സിനിമ” ട്രെയ്‌ലർ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന ”എ രഞ്ജിത്ത് സിനിമ” ട്രെയ്‌ലർ പുറത്തിറങ്ങി ആസിഫ് അലി, സൈജു കുറുപ്പ്,…

‘A’ വൃത്തത്തിൽ പൊതിഞ്ഞ് ചതുരത്തിൽ ഇട്ടു വെക്കേണ്ട ഒരു ചിത്രമായി മാത്രം ചതുരം ഒതുങ്ങുന്നില്ല….”

‘ചതുരം’ ( ‘A’ Spoiler view point) Younas Mariyam ” ‘A’ വൃത്തത്തിൽ പൊതിഞ്ഞ്…