Harshad K B

ഒരു ഫിലിം കണ്ട് ഒരു രണ്ടാം ഭാഗം ഉണ്ടായിരുന്നെങ്കിൽ എന്ന് ഇത്രേം ആഗ്രഹം തോന്നിയ ഒരു ഫിലിം ഇല്ല. ജോൺ വിക്ക് അണ്ണൻ ആ രണ്ട് കുരിപ്പുകളേം തേടിപ്പിടിച്ചു ചെന്ന് അറഞ്ചം പൊറഞ്ചം രണ്ടെണ്ണം കൊടുക്കുന്നത് കാണാൻ അത്രേം ആഗ്രഹം തോന്നിയിട്ടുണ്ട് .

Knock Knock (2015)
Genre: Erotic/Thriller

വീക്കൻഡിൽ ഫാമിലിയുമായി ഒരു ബീച്ച് ട്രിപ്പ്‌ ഒക്കെ പ്ലാൻ ചെയ്തിരിക്കുകയാണ് അണ്ണൻ. But കുറച്ചധികം വർക്ക്‌ ചെയ്ത് തീർക്കാനുള്ളത് കൊണ്ട് ഭാര്യയെയും മക്കളെയും ട്രിപ്പിനു വിട്ട് അണ്ണൻ വർക്ക്‌ മോഡിൽ ഇരിക്കുന്നു. അന്നത്തെ നല്ല മഴയുള്ള ആ രാത്രി അടിപൊളി പാട്ടൊക്കെ കേട്ട് പൊളി വൈബിൽ വർക്ക്‌ മോഡിലിരിക്കുന്ന അണ്ണൻ ആ കാളിങ് ബെൽ കേട്ട് ഞെട്ടി. വാതിൽ തുറന്ന അണ്ണന്റെ മനസ്സിൽ ചെറുതായിട്ടൊന്ന് ലഡ്ഡു പൊട്ടി. മുറ്റത്തു ദേ നനഞ്ഞൊട്ടി നിൽക്കുന്നു 2 സുന്ദരിമാർ. ആരായാലും ആ സമയത്ത് മനസ്സൊന്നു ചാഞ്ചാടും

 പക്ഷേ ഫാമിലി മാൻ ആയ അണ്ണൻ ആ പ്രലോഭനത്തിൽ മയങ്ങാതെ വഴി തെറ്റി വന്ന അവർക്ക് ഒന്ന് ഫ്രഷ്അപ് ആകാനുള്ള അവസരവും പോകാൻ ഒരു ടാക്സിയും അറേഞ്ച് ചെയ്തു നൽകുന്നു. പക്ഷെ അവരുടെ സൗന്ദര്യത്തിൽ മയങ്ങാത്ത അണ്ണനെ വീഴ്ത്തിയിട്ട് തന്നെ കാര്യം എന്ന് മനസ്സിലുറപ്പിച്ചു ആ സുന്ദരികൾ വിശ്വാമിത്രന്റെ മനസ്സിളക്കാൻ വന്ന മേനകയെ പോലെ അങ്ങ് തുനിഞ്ഞിറങ്ങാണ്. ഏതോ ഒരു ദുർബല നിമിഷത്തിൽ അണ്ണന്റെ കണ്ട്രോൾ കൈയീന്ന് പോയി . മനുഷ്യനല്ലേ പുള്ളേ, ഇതൊക്കെ ആർക്കും പറ്റാലോ

പക്ഷേ “ചില സമയങ്ങളിൽ കണ്ട്രോൾ എന്നത് ആട്ടിൻ സൂപ്പിന്റെ ഫലം തരും” എന്നത് ഉറപ്പിച്ചു പറയാൻ പാകത്തിലുള്ള സംഭവങ്ങൾ ആണ് പിന്നീട് നടന്നത് .Death Game എന്ന ചിത്രത്തിന്റെ റീമേക്ക് ആയ knock knock എന്ന ചിത്രത്തെ പറ്റിയാണ് മുകളിൽ പറഞ്ഞത്. അടിയും ഇടിയും ഒക്കെ ആയി മാത്രം നമ്മൾ കണ്ട Kaenu Reeves ന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം ആണ് ഇതിലെ ഇവാൻ വെബ്ബർ. പക്ഷേ ജോൺ വിക്ക്, matrix, സ്പീഡ് പോലുള്ള ചിത്രങ്ങൾ കണ്ട് ഫാൻ ആയവർക്ക് അണ്ണന്റെ ഇതിലെ അവസ്ഥ താങ്ങാവുന്നതിലും അധികം ആയിരിക്കും. അണ്ണനെ ഇത്രേം നിസ്സഹായവസ്ഥയിൽ കണ്ട വേറെ മൂവി ഉണ്ടാകില്ല .ബോക്സ്ഓഫീസിൽ അടപടലം പൊട്ടിയ ഒരു മൂവി ആണ് knock knock. താല്പര്യമുള്ളവർക്ക് കണ്ടു നോക്കാം.

NB:ജോൺ വിക്ക് അണ്ണൻ ഫാൻസ്‌ ഇത് കാണാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഹൃദയം തകർന്ന് പോകാൻ ചാൻസ് ഉണ്ട് .എന്ന് ഹൃദയം തകർന്ന ഒരു കട്ട ജോൺ വിക്ക് ഫാൻ

You May Also Like

സൂര്യമാനസം അർഹിച്ച വിജയം നേടിയിരുന്നുവെങ്കിൽ ഈ കൂട്ടുകെട്ടിൽ നിന്നും മറ്റു ചിത്രങ്ങൾ ഉണ്ടാകുമായിരുന്നു

Bineesh K Achuthan 6 വയസ്സിന്റെ ബുദ്ധിയും 6 ആളിന്റെ കരുത്തുമുള്ള പുട്ടുറുമീസ്….. എന്നതായിരുന്നു സൂര്യമാനസത്തിന്റെ…

നമുക്ക് അവരുടെ കൈയിലെ ഒരു കളിപ്പാട്ടത്തിന്റെ എങ്കിലും സന്തോഷം നൽകാം

രാജേഷ് ശിവ Shabeer Kavil രചനയും സംവിധാനവും നിർവഹിച്ച അജൂട്ടൻ മനസികവളർച്ചയില്ലാത്ത യുവാവിന്റെ കഥയാണ് പറയുന്നത്.…

മാളികപ്പുറം -എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാനുള്ള വകയായി ചിത്രത്തെ മാറ്റിയതാണ് ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റ്

മാളികപ്പുറം ???? Akshay Lal ഭഗവാനും ഭക്തനും ഒന്നാണെന്നുള്ള തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനമാണ് ഓരോ…

മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും സ്റ്റൈലിഷ് പോരാട്ടം സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി!

മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും സ്റ്റൈലിഷ് പോരാട്ടം സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി! മലയാള സിനിമയിലെ ബിഗ് എമ്മുകൾ, മോഹൻലാൽ,…