പി എം കെയറായിട്ടും മെഡിക്കൽ ഉപകരണങ്ങൾക്കായിട്ടും പത്തുനൂറുകോടി തന്ന ടിക്ടോക്കിനെപ്പോലും ഒന്നും നോക്കാതെ ചെവിയേ തൂക്കി തോട്ടിലെറിഞ്ഞില്ലേ

86

വീണ്ടും ഒരു തുള്ളിച്ചോര പൊടിയാതെ 😃

Harshan Poopparakkaran 🙂

“ഇതാണ് ശരിക്കും സർജ്ജിക്കൽ സ്ട്രൈക്ക്… ഒരു തുള്ളി ചോര പൊടിയാതെ നമ്മള് എട്ടിൻ്റെ പണികൊടുത്തില്ലേ. പി എം കെയറായിട്ടും മെഡിക്കൽ ഉപകരണങ്ങൾക്കായിട്ടും ഒക്കെ പത്തുനൂറുകോടി തന്ന് സോപ്പിടാൻ നോക്കിയ ടിക്ടോക്കിനെപ്പോലും ഒന്നും നോക്കാതെ ചെവിയേ തൂക്കി തോട്ടിലെറിഞ്ഞില്ലേ …!ഇനി പ്രതിപക്ഷം എന്നാ പറഞ്ഞോണ്ട് വരും.പക്ഷേ ഇത് പോര…
സ്റ്റാർട്ടപ്പുകളിൽ മാത്രം ഏതാണ്ട് നാലു ബില്യൺ ഡോളർ ചൈനാക്കാര് ഇറക്കീട്ടൊണ്ട്.ഇന്ത്യയിലെ മുപ്പതോളം വരുന്ന ബില്യൺ ഡോളർ യൂണീകോൺ കമ്പനികളിൽ പതിനെട്ടിൻ്റേയും മേജർ ഷെയർ ഇപ്പ ചൈനേടെ കയ്യിലാ.അത് പതിനെട്ടും നമ്മക്ക് ഒന്നുകിൽ പൂട്ടിക്കണം അല്ലെങ്കിൽ എഴുതിമേടിക്കണം.

പേ ടിഎം,പേ ടിഎം മാൾ,മേക് മൈ ട്രിപ്പ്,ഓല,ഡെലിവറി,സൊമാറ്റോ,പോളിസി ബസാറ്,ഫ്ലിക്കർ,ഓയോ,സ്വിഗ്ഗി,സ്നാപ് ഡീൽ,ഉഡാൻ,ബിഗ് ബാസ്കറ്റ്,ഹൈക്ക് തുടങ്ങി സകല കണ്ടകണച്ചാദി കമ്പനികളിലും പിന്നെ നമ്മടെ ബൈജൂസ് ആപ്പിലും ഒക്കെ അവമ്മാര് കാശെറക്കീട്ടൊണ്ട്.നമ്മളായിട്ട് തുറന്നുകൊടുത്ത എഫ്ഡിഐ ഏതാണ്ട് ആറര ബില്യൺ വരും,അത് ഒഴിവാക്കണം. ഒപ്പോ ,വിവോ,വൺപ്ലസ്,വാവേ തുടങ്ങി സാധാരണക്കാരൻ കുത്തിക്കളിക്കുന്ന സകല ഫോണും അവമ്മരടെയാ.ഗ്ലാൻഡ് ഫാർമ പോലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി മുതൽ ജിഎം മോട്ടോഴ്സ് പോലുള്ള ഓട്ടോ മൊബൈൽ കമ്പനികളിൽ വരെ അവമ്മാര് നിക്ഷേപിച്ചേക്കുവാ.കാശിട്ട് കാശുവാരുന്ന പരിപാടി.ഇവ്ടെ ഇതിനൊക്കെ ആളില്ലാഞ്ഞിട്ടാണോ..?!.മുകേഷ് ഭായിയെ ഏൽപ്പിക്കണം,ക്ലീൻ ക്ലീനാക്കിത്തരും.

പിന്നെ ഹോങ്കോങ്ങുവഴി കൊറേ നിക്ഷേപം ഒണ്ട്,അതും ചൈനേടെ കടത്താ. ധനകാര്യ സ്ഥാപനങ്ങളിൽപ്പോലും അവരുടെ കാശുണ്ടെന്നേ,കണ്ടുപിടിക്കണം പൂട്ടിക്കെട്ടണം. അതുപോലെ ഐപിഎല്ലിനൊക്കെ ഒള്ള സ്പോൺസർ ഷിപ്പ് എടുത്തുകളയാൻ ഛോട്ടാഭായിയോട് പറയണം. കൊച്ചീൽപ്പോലും ഇടപ്പള്ളീടെ പേര് ഒപ്പോന്ന് ആക്കിയെന്നുവച്ചാ എന്നാ പറയാനാ.മെട്രോയേക്കൊണ്ട് അത് തിരുത്തിക്കണം.അതുപോലെ ആ ഷാങ്ഹായ് ടണൽ എഞ്ചിനീയറിങ് കമ്പനിക്ക് കൊടുത്തതും കൊടുക്കാനിരിക്കുന്നതുമായ സകല കോൺട്രാക്ടും പിൻവലിക്കണം.സ്വദേശി ജാഗരൺ മഞ്ചുകാര് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാ പറയാനാ… കൊവിഡ് വന്നതോടെ കോടതിക്കുപോലും സൂം വേണം.പറഞ്ഞുവന്നത് …ഈ ടിക് ടോക് പോലത്തെ പിള്ളേരാപ്പുകൾക്കുള്ള ചീനവലയിൽ ഒതുക്കാതെ കമ്പവല തന്നെ ഇറക്കണം.അല്ലെങ്കിൽ അർണബിന് ഒരാഴ്ച അർമ്മാദിക്കാനും ഭാവനായുദ്ധത്തിൽ അഭിരമിക്കാനും ഇച്ചിരെ തിങ്സ് ഇട്ടുകൊടുത്തതാണെന്ന് ദോഷൈകദൃക്കുകൾ പറയും.സത്യം പറഞ്ഞാ അതിർത്തിയിലല്ല ഇന്ത്യൻ ഇക്കോണമിയിലാ ചൈന കേറിക്കളിക്കുന്നത്,അത് വാറ്റിയൂറ്റിക്കളയണം. ചൈനാക്കാര് ശരിയല്ല…നമ്മുടെ പട്ടേൽ പ്രതിമയ്ക്ക് വെങ്കലം വിറ്റ ടീമാണ്, കരുതിയിരിക്കണം.”

Advertisements