ഒരു സന്യാസിയുടെ വേഷമേ മോദി കെട്ടാത്തതായുള്ളൂ

124

Harshan Poopparakkaran

സാമ്പത്തികമാന്ദ്യം,വ്യവസായ തകർച്ച, വിലക്കയറ്റം,തൊഴിലില്ലായ്മ,സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിലൂന്നി ശക്തമായ ദേശീയപ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും മറ്റ് പ്രതിപക്ഷപാർട്ടികളും ശ്രമിക്കേണ്ടത്‌.

രാം ലീലയിൽ പതിനാലിന് കോൺഗ്രസ് വലിയ സമ്മേളനം വിളിച്ചിട്ടുണ്ട്. പൗരത്വബില്ലിലും ആർട്ടിക്കിൾ 370ലും ഒതുങ്ങാതെ മറ്റുവിഷയങ്ങളിലും പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണം. പൗരത്വബില്ലിനെതിരായ വികാരമൊക്കെ അടിത്തട്ടിൽ പ്രവർത്തിച്ചോളും.അല്ലെങ്കിൽ പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാനുവേണ്ടിയാണെന്നും പ്രതിപക്ഷത്തിന് ഇംറാൻഖാൻ്റെ സ്വരമാണെന്നും ആരോപിച്ച് അമിത്ഷാ ലളിതമായി അതിജീവിക്കും. ഇന്നലെ രാജ്യസഭയിൽ അത് കണ്ടതാണല്ലോ.

രണ്ടായിരത്തിഇരുപത്തിനാലിനകം എന്തായാലും എൻആർസി നടപ്പാക്കും. സംഘപരിവാറിന് അടുത്ത തെരഞ്ഞെടുപ്പിലേയ്ക്കുള്ള വാതിൽ അതാണ്.രാം മന്ദിർ,കശ്മീർ,എൻആർസി ഒക്കെ 2024ലേയ്ക്കുള്ള ഡെപ്പോസിറ്റാണ്.

പൗരൻ്റെ ജീവൽപ്രശ്നങ്ങൾക്കപ്പുറത്ത് ചർച്ചകളെയും പ്രക്ഷോഭങ്ങളേയും കുരുക്കാൻ സംഘപരിവാറിനെ സമ്മതിക്കരുത്. ഒരു സന്യാസിയുടെ വേഷമേ മോദി കെട്ടാത്തതുള്ളൂ. രണ്ടായിരത്തി ഇരുപത്തിനാലോടെ മോദി പരിത്യാഗിയുടെ വേഷമണിഞ്ഞ് ഹിന്ദുത്വരാഷ്ട്രീയത്തിൽ ഗുരുസ്ഥാനീയൻ്റെ റോൾ അഭിനയിച്ചുതുടങ്ങും.അമിത് ഷാ ചെങ്കോലെടുക്കുമെന്നും കരുതാം. അമ്പതുശതമാനത്തിലധികം വോട്ട് എൻഡിഎയ്ക്ക് ലഭിക്കുന്ന സാഹചര്യവും അതിനുമുമ്പൊരു കലാപവും ഉണ്ടായാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാവും.

ഇതെന്തിനാണ് കോൺഗ്രസിനോട് പറയുന്നതെന്ന് ചോദിച്ചാൽ കോൺഗ്രസിനെയേ വിശാല ഇന്ത്യക്ക് പരിചയമുള്ളൂ.എന്തിനാണ് ഇടതുപക്ഷത്തോട് പറയുന്നത് എന്ന് ചോദിച്ചാൽ ഇടതുപക്ഷത്തിനേ നിലപാടുകളിൽ വ്യക്തതയുള്ളൂ.