കൊച്ചിയിലെ റാലിയിൽ, എല്ലാരും പറയണപോലെ ഒരെല്ല് കൂടുതലാണെന്ന് രഞ്ജിനി തെളിയിച്ചു

345

Hasan Zaman 

ഒരു കതയില്ലാത്തോളാ എന്നു ചിലരൊക്കെ പറയുന്ന മ്മടെ രഞ്ജിനിയെ കുറിച്ചാണ്..

കൊച്ചിയിലെ റാലിയില്‍ പല പ്രമുഖരോടും ചാനലുകാര്‍ അഭിപ്രായമറിയാന്‍ മൈക്കുമായി ചെല്ലുന്നു. പലരും ഒഴിഞ്ഞു മാറുന്നു.. ചാനലുകാരന്‍ മലയാളം കൊരച്ചു കൊരച്ചു പറയുമെന്ന് നമ്മള്‍ കളിയാക്കുന്ന രഞ്ജിനി ഹരിദാസിനെ കാണുമ്പോള്‍ ചോദിക്കുന്നു :

“ഇതാ രഞ്ജിനി ഹരിദാസ് ഈ പ്രതിഷേധത്തോടൊപ്പം ചേരുകയാണ്.അവരോടു ചോദിക്കാം. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. എന്താണ് രഞ്ജിനിക്ക് പറയാനുള്ളത്.?

ഞാനും സപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ്‌ എന്നൊരു ഒഴുക്കന്‍ മറുപടിയാണ് പ്രതീക്ഷിച്ചത്. പക്ഷെ രഞ്ജിനി ഹരിദാസ് സ്വതസിദ്ധ ശൈലിയില്‍ ഞെട്ടിച്ചു..

“നമ്മള്‍ കേരളത്തീന്നു ആയതോണ്ട് വലിയ പ്രശ്നങ്ങള്‍ ഒന്നും ഫേസ് ചെയ്യേണ്ട ആവശ്യം ഇല്ല. ബികോസ് പണ്ടും ഇന്നും കേരളം എല്ലാത്തിലും ധൈര്യത്തില്‍ നില്‍ക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് ആള്‍ക്കാരാണ്.. ബട്ട് നമ്മുടെ നാട്ടില് Especially ഭരണ ഘടനയ്ക്ക് ഇങ്ങനത്തെ ഒരു നിലപാട് മാറ്റം വരുമ്പോള്‍ Citizenship act എന്തിനാണ് എന്നൊരു ചോദ്യം വരുന്നുണ്ട്…അല്ലെ…ആദ്യം എന്താണ് ഈ സംഭവം എന്ന് നമ്മള്‍ മനസ്സിലാക്കണം… Citizenship amend bill act ആറു മതക്കാരെ മാത്രം I think Religious persecuted ആയിട്ടുള്ള പാക്കിസ്ഥാന്‍‍,ബംഗ്ലാദേശ്, ആന്‍ഡ് അഫ്ഗാനിസ്ഥാന്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നും… They are facing religious persecution there അവരെ Accept ചെയ്യാം As Citizen…പക്ഷെ Why leave out of few…? ചില ജാതിക്കാരെ മതക്കാരെ എന്തിനു അതില്‍ നിന്നും മാറ്റി നിര്‍ത്തണം..? അവരും കൂടെ ഉണ്ടായിരുന്നെങ്കില്‍.. “എല്ലാവരും” എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു.. അപ്പം ഇതില് വേറൊരു കാര്യം നോക്കിയില്ലേലും ചില ആള്‍ക്കാരെ Include ചെയ്തില്ല… ശരിക്കും “Inclusion” ഇല്ല.. That is the problem..!!

..ആന്‍ഡ്…. National Citizenship Act അതെങ്ങാനും ഇന്ത്യയില്‍ നടപ്പാക്കിയാല്‍…. ഇപ്പം അതൊന്നും ഇല്ല….പക്ഷെ നടപ്പാക്കിയാല്‍ പിന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നൊരു വേവലാതിയാണ് നമുക്കുള്ളത്… Because ഇപ്പൊ നടന്നിട്ടില്ല എന്ന് പറഞ്ഞു നാളെ നടക്കില്ല എന്നില്ലല്ലോ.. So Definitely I think ആ ഒരു പ്രതിഷേധം…. നമ്മള്‍ ആരാണെങ്കിലും ഇപ്പം ബിജെപി സപ്പോര്‍ട്ടര്‍ ആണെങ്കിലും… അല്ലെങ്കില്‍ ഏതു പാര്‍ട്ടിക്കാര്‍ ആണെങ്കിലും.. ഇതില്‍ ഏതു പാര്‍ട്ടി അല്ല മുഖ്യം… Keep that aside…! ഈ ഒരു ഐഡിയോളജിക്കെതിരെയാണ്‌ നമ്മള്‍ പ്രതിഷേധിക്കേണ്ടത് Because Sometimes I might be a BJP supporter പക്ഷെ… ഈ ഒരു പെർട്ടികുലര്‍ ആസ്പെക്റ്റില്‍ . Iam not happy about it…. I think പ്രതിഷേധം പീസ്‌ ഫുള്ളി ആയിരിക്കണം… And exactly, that what we are doing here…!! NRC ഒരിക്കലും പാസ് ആവരുതായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്…..”

ഇതാണ് നിലപാട്. അല്ലെങ്കിലും അവള്‍ക്ക് ഒരെല്ല് കൂടുതലാണ് എന്ന് പറഞ്ഞു നടക്കുന്നവര്‍ കാണണം..രഞ്ജിനി അത് തെളിയിച്ചു.. ശരിക്കും “Inclusion” ഇല്ല അതാണ്‌ പ്രശ്നം എന്ന് തുറന്നു പറഞ്ഞതിന്

സല്യൂട്ട് രഞ്ജിനി..!!