വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
293 VIEWS

ഹസീന.കെ.സി

വലിയ മാധ്യമ ശ്രദ്ധ കിട്ടാതേയും, തിയേറ്ററുകളിൽ ശ്രദ്ധനേടാതേയും പോയ ഒരു സിനിമ .പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ട ചർച്ച ചെയ്യേണ്ട ഒരു സിനിമയാണ് തീർപ്പ്.എല്ലാ അധർമ്മങ്ങൾക്കും അവസാനം ഒരു തീർപ്പ് ഉണ്ടാവും എന്ന് പറയാതെ പറയുന്ന സിനിമ.സ്വാതന്ത്ര്യ ജനാധിപത്യ മതേതര ഇന്ത്യയുടെ ചരിത്രത്തിൽ കരിമഷി പടർന്ന ഒരു സംഭവത്തെ പ്രതീകാത്മകമാക്കി മുരളി ഗോപി ഒരുക്കിയ തിരക്കഥ അസാദ്ധ്യം.ചരിത്രത്തെ തിരുത്തി കുറിച്ച്, കപടതകളിൽ പഴമയുടെ വെള്ള പൂശി കച്ചവടവത്കരിക്കുന്നവരുടെ കഥ .പുരാവസ്തു വിൽപനയിൽ കോടികൾ തട്ടിയെടുത്ത മോൻസൺ ന്റെ സ്വഭാവമുള്ള പ്രതിനായകനെ ഇന്ത്യയുടെ മതേതരത്വത്തിന്റെ ഒറ്റുകാരൻ ആയി മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ.ഗാന്ധിജിയുടെ കാഴ്ച്ചക്കേറ്റ വെടിയുണ്ട !ചരിത്രത്തെ തിരുത്തി കുറിക്കാനുള്ള തൂലികയിലെ മഷിയാണ്.നീതിയെ സത്യത്തെ കൊന്നൊടുക്കുമ്പോൾ , മരിച്ചു പോയവനേക്കാൾ നഷ്ട്ടം നീതി നിഷേധിച്ചത് ആരാണോ അവന് തന്നെയാണ് .നീതി അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് വലിയ പിഴ ചോദിച്ചു കൊണ്ടേയിരിക്കും, വലിയ പിഴ !നീതിക്ക് വേണ്ടി യാചിച്ചവന്റെ അറ്റുപോയ കൈപ്പത്തി അവന്റെ നേരെ വിരൽ ചൂണ്ടി കൊണ്ടേയിരിക്കും !ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് എന്നല്ലേ ? അഭിനയിച്ചവരുടെ അഭിനയ മികവോ , സംവിധാനത്തിന്റെ ഏറ്റ കുറച്ചിലോ അല്ല എന്നെ ആകർഷിച്ചത് , സിനിമയിലെ ആശയം പങ്കു വെച്ച രാഷ്ട്രീയം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ