Men
‘ഫെമിനിസ്റ്റുകൾ ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ ?’ ഒരു പുരുഷപക്ഷ പോസ്റ്റ്
ഏജൻസിക്കാർ വീടിന് മുന്നിൽ വച്ച് പോകുന്ന ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ? ഒരു തവണ . ഒരൊറ്റ തവണ..? ഫെമിനിസ്റ്റുകളോടാണ് ചോദ്യം .ചെയ്തതിൻ്റെ കണക്ക് പറയുന്ന ശീലം പണ്ടേ പുരുഷനില്ല
1,626 total views, 2 views today

ഏജൻസിക്കാർ വീടിന് മുന്നിൽ വച്ച് പോകുന്ന ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ? ഒരു തവണ . ഒരൊറ്റ തവണ..? ഫെമിനിസ്റ്റുകളോടാണ് ചോദ്യം .ചെയ്തതിൻ്റെ കണക്ക് പറയുന്ന ശീലം പണ്ടേ പുരുഷനില്ല പക്ഷേ പ്രിവിലേജിൻ്റെ നിർവചനങ്ങൾ കേട്ട് മടുത്തിട്ട് ചോദിച്ച് പോകുന്നതാണ്.. വീട്ടിലേക്ക് കയറി വന്ന വിഷപ്പാമ്പിനെ നേരിടാൻ ഒരുവൻ ജീവൻ ത്യാഗം ചെയ്ത് പച്ചവടിയുമായി അതിൻ്റെ മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ ഏറ്റവും ഡീപ്പായ സേഫ്സോണിൽ മാറി നിൽക്കുന്നത് ഈ പറഞ്ഞ പ്രിവിലേജിൻ്റെ പരിധിയിൽ പെടില്ലായിരിക്കുമല്ലേ?പുരുഷൻ്റെ അധ്വാനവും ത്യാഗവും ടേക്കൺ ഫോർ ഗ്രാൻഡഡായി കരുതുന്നവരോടാണ്… അൻപത് കിലോ ഭാരമുള്ള അരിച്ചാക്ക് നട്ടെല്ലിനെ ഏൽപ്പിച്ച് സ്വന്തം കാലുപയോഗിച്ച് രണ്ട് മീറ്റർ നടന്ന് നോക്കിയിട്ടുണ്ടോ? വിറക് വെട്ടിയിട്ടുണ്ടോ?
വിറക് വെട്ടാൻ ഉപയോഗിക്കുന്ന കോടാലി ഒരു തവണ പൊക്കി നോക്കിയിട്ടുണ്ടോ? തേങ്ങാ പൊതിച്ചിട്ടുണ്ടോ? ഉറക്കമിളച്ച് രാത്രി മുഴുവൻ ഡ്രൈവ് ചെയ്തിട്ടുണ്ടോ?
ഭാരിച്ച ജോലികൾ വരുമ്പോൾ ഒരു ഡിവിഷൻ ഓഫ് ലേബറും ആരും പറയുന്നത് കേൾക്കാറില്ല. രാത്രി കാരണമറിയാതെ കറൻറ് പോയാൽ അല്ലെങ്കിൽ വീടിന് മുന്നിൽ അനക്കമുണ്ടായാൽ കൂരിരുട്ടിലേക്ക് ഇറങ്ങി ചെല്ലുന്നത് അച്ഛനാണ് അമ്മയല്ല. മകനാണ് മകളല്ല. ഭർത്താവാണ് ഭാര്യയല്ല. അപ്പൂപ്പനാണ് അമ്മൂമ്മയല്ല. മനുഷ്യവാസയോഗ്യമല്ലാത്ത കാട്ടിൽ കരടിയെയും, പുലിയെയും ആട്ടിയോടിച്ച് മരം വെട്ടി, മണ്ണ് നിരപ്പാക്കി കുടിൽ കെട്ടിയത് ആദിമ പുരുഷന് കൈക്കരുത്ത് ഉണ്ടായത് കൊണ്ട് മാത്രമാണ്. ഇന്നീക്കാണുന്ന വൻ നഗരങ്ങളും, ഗ്രാമങ്ങളും അവിടെയുള്ള ഈസ് ഓഫ് ലിവിങ്ങും ഉണ്ടായത് ആണിൻ്റെ ശക്തിയും, നിശ്ചയദാർഢ്യവും കൊണ്ടാണ്.പ്രളയ സമയത്ത് ബോട്ടിൽ കയറാൻ പറ്റാതെ നിന്ന അമ്മ ചവിട്ടിക്കയറിയത് ഒരു ഫെമിനിസ്റ്റിൻ്റെയും മുതുകിലല്ല. അതിർത്തിയിൽ അടിയന്തിരമായി ഓടിയെത്തിയ കില്ലർ പ്ലാറ്റൂണിൽ ഉള്ളത് സിമ്പുകളല്ല.മറിച്ച് ഇതിനൊന്നും സാധിക്കാത്ത, സ്വന്തമായി ജോലിയില്ലാത്ത, വരുമാനമില്ലാത്ത പുരുഷൻ്റെ ജീവിതത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സമാന സാഹചര്യത്തിലുള്ള സ്ത്രീക്കോ കുട്ടികൾക്കോ കിട്ടുന്ന പരിഗണന ഒരു പുരുഷന് കിട്ടില്ല. സ്ത്രീക്ക് inherent ആയി ഉള്ള value പുരുഷന് ഇല്ല .. പുരുഷന് ഉണ്ടാക്കിയെടുത്തേ മതിയാവൂ, ജോലിയില്ലാത്ത, വരുമാനമില്ലാത്ത സ്ത്രീയെ വിവാഹം കഴിക്കാൻ ആളുണ്ടാവും..
പുരുഷനെയോ?കൗമാരക്കാരനിൽ നിന്ന് ഒരു മുതിർന്നവനായി വളരുന്ന 100 % ആണുങ്ങളും വിപ്ലവകാരികൾ തന്നെയാണ്… അങ്ങനെ വളർന്ന ആണുങ്ങളുടെ വളർച്ചയാണ് ലോകത്തിൻ്റെ വളർച്ചയുടെ സിംഹഭാഗവും.ഇനി പറയാനുള്ളത് പുരുഷന്മാരോടാണ്..
പേശികൾ തളർന്ന് വീട്ടിലെത്തുന്ന നിങ്ങൾക്ക് ഒരു തുള്ളി വെള്ളം തരുന്നതിൽ പോലും പൊളിറ്റിക്കൽ കറക്ട്നസ്സ് നോക്കുന്ന സ്ത്രീ തലമുറകളാണ് വരാൻ പോകുന്നത്.അതിന് വളം വക്കുന്നത് അനാർക്കി ഉണ്ടായാൽ മാത്രം വളരാൻ സാധിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാണ്.ഇതെല്ലാം കണ്ട് നിശബ്ദമായി സ്വയം വളരുന്നതും ശക്തമായ രാഷ്ട്രീയമാണ്. കാരണം വായിട്ടലച്ചും, കരച്ചിൽ അഭിനയിച്ചും കാര്യങ്ങൾ സാധിക്കുന്നത് പുരുഷനെ സംബന്ധിച്ച് അധർമമാണ്. പ്രതിസന്ധികളിൽ നീ സ്വാഭാവികമായി മുന്നിലെത്തി പ്രതിരോധം സൃഷ്ടിച്ച് പോവുന്നതിന് കാരണം നിന്നിൽ താടിരോമങ്ങൾ വളർത്തിയ നിൻ്റെ ശരീരശാസ്ത്രത്തിൽ ഒഴിച്ച് കൂടാനാവാത്ത നിൻ്റെ അന്തർഗ്രന്ഥി സ്രവങ്ങളും, അതിന് പാകപ്പെട്ട നിൻ്റെ തലച്ചോറുമാണ്. അതിൽ നീ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ടാൽ നിലച്ച് പോകുന്നത് ഈ ലോകമായിരിക്കും ഒരു ആണിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം ആണായി ജീവിക്കുക എന്നത് തന്നെയാണ്. നിൻ്റെ മുൻ തലമുറ ഒരു ദിനം കൊണ്ടല്ല ലോകത്തെ ഇങ്ങനെയാക്കിയത്.നിൻ്റെ ജീവിതം എന്നത് കണ്ട സിനിമാക്കാർക്ക് നിർവചിക്കാനുള്ളതുമല്ല അടുക്കള നിനക്കും വഴങ്ങും, പക്ഷേ അടുക്കള മാത്രമല്ല ലോകം..
1,627 total views, 3 views today