നിങ്ങൾ ഗ്രഹങ്ങളെ കണ്ടിട്ടുണ്ടോ ? കാണാനൊരു സുവർണ്ണാവസരം

149

Baiju Raju

നിങ്ങൾ ഗ്രഹങ്ങളെ കണ്ടിട്ടുണ്ടോ ?
.
ഈ മാസം.. വൈകിട്ട്.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞ ഉടനെ പടിഞ്ഞാറ് ആകാശത്തു നോക്കിയാൽ സൂര്യൻ അസ്തമിച്ച സ്ഥലത്തിന് തൊട്ടു മുകളിലായി നല്ല തിളക്കത്തോടെ ശുക്രൻ ഗ്രഹത്തെ ( venus planet ) കാണാം. അതിനു തൊട്ടു മുകളിലായി അൽപ്പം തിളക്കം കുറഞ്ഞു വ്യാഴം ഗ്രഹത്തെ ( jupiter planet ) കാണാം.അതിനും കുറച്ചു മുകളിലായി കുറച്ചുകൂടെ തിളക്കം കുറഞ്ഞു ശനി ഗ്രഹത്തെ ( saturn planet ) കാണാം.
മൂന്നു ഗ്രഹങ്ങളും വളരെ അടുത്തായി കാണാം. 

രണ്ട് ദിവസം കഴിഞ്ഞാൽ ശുക്രൻ കുറച്ചുകൂടെ പൊങ്ങിവന്നു വ്യാഴത്തിനു അടുത്തെത്തും.. പിന്നെയും ശുക്രൻ മുകളിലേക്ക് പൊങ്ങി വരുന്നതും അടുത്ത ദിവസങ്ങളിലായി കാണാം. അതിനാൽ ഈ ഒരു മാസം.. ദിവസവും.. അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലോ പടിഞ്ഞാറ് ആകാശം സൂര്യാസ്തമയം കഴിഞ്ഞു ഉടനെ നോക്കിയാൽ ഗ്രഹങ്ങളുടെ ചലനം നമുക്ക് എളുപ്പം മനസിലാക്കിയെടുക്കാം. നോക്കുമ്പോൾ അടുത്തുള്ള നക്ഷത്രങ്ങളെക്കൂടി നോക്കുക. എന്നാലേ ഗ്രഹങ്ങളുടെ ചലനം നമുക്ക് ശരിക്കു മനസ്സിലാവൂ.

നക്ഷത്രങ്ങൾ പരസ്പരമുള്ള സ്ഥാനം മാറില്ല. എന്നാൽ അതിന്റെ പാശ്ചാത്തലത്തിലൂടെ ഗ്രഹങ്ങൾ വേഗം നീങ്ങുന്നത് കാണാം 

ഇവിടെ ശുക്രൻ ആണ് വളരെ വേഗത്തിൽ നീങ്ങുന്നത്.
ഏതാനും മാസം ശുക്രനെ നമുക്ക് പടിഞ്ഞാറ് കാണാം. ശുക്രൻ അതിന്റെ പാതയിൽ ഭൂമിയുമായി അടുത്തുകൊണ്ടിരിക്കുകയാണ്. അതിനാൽ ശുക്രനു വരും മാസങ്ങളിൽ ശോഭ കൂടി കൂടി വരും.
വ്യാഴം പതുക്കെ നീങ്ങുന്നതുകൊണ്ട് അതിന്റെ ചലനം നമുക്ക് പെട്ടന്ന് മനസിലാവില്ല. ശനി ആണെങ്കിൽ പിന്നെയും സ്ലോ ആണ്. അതിനാൽ ആണ് ശനിയെ മന്ദം മന്ദം നീങ്ങുന്നത് എന്ന അർത്ഥത്തിൽ മന്ദൻ എന്ന പേരു വീണത്.
വ്യാഴത്തെയും, ശനിയെയും ഇനി കുറച്ചു ആഴ്ചകൾ കൂടിയേ നമുക്ക് വൈകീട്ട് കാണുവാൻ സാധിക്കൂ. കാരണം ശനിയും, വ്യാഴവും പടിഞ്ഞാറോട്ട് പോകുന്നതുകൊണ്ടല്ല.. മറിച്ചു… ഭൂമി അതിവേഗത്തിൽ സൂര്യനെ കിഴക്കോട്ട് ചുറ്റുന്നതുകാരണം ആണു.
ശനിയെയും, വ്യാഴത്തെയും ഏതാനും മാസം കഴിയുമ്പോൾ കിഴക്കായി സൂര്യോദയ സമയത്താണ് വീണ്ടും കാണുക.

ഗ്രഹങ്ങളെ അറിയാനും, അവയുടെ ചലനം എളുപ്പം മനസിലാക്കുവാനും ഈ വരുന്ന കുറച്ചു ആഴ്ചകൾ പ്രയോജനപ്പെടുത്തുക.
 കുറച്ചു ദിവസം സ്ഥിരമായി സൂരാസ്തമയം കഴിഞ്ഞ ഉടനെ പടിഞ്ഞാറ് നോക്കുക.

Previous articleസ്വർണ്ണത്തിന്റെ ചരിത്രം
Next articleഇനിയും വെളിവ്‌ വരാത്ത ജനത
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.