സൌരോര്‍ജത്തില്‍ ഓടുന്ന ഹവിന്‍ 2 !

0
361

01

സൌരോര്‍ജത്തില്‍ ഓടുന്ന ഹവിന്‍ 2 എന്ന ഈ വാഹനം കണ്ടുപിടിച്ചത് ഇറാനിലെ ഖോസിന്‍ ആസാദ്‌ ഇസ്ലാമിക്‌ സര്‍വകലാശാല വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ആഴ്ച അവര്‍ ഈ ദീര്‍ഘചതുരാകൃതിയില്‍ ഉള്ള വണ്ടി ടെസ്റ്റ്‌ ഡ്രൈവ് നടത്തി നോക്കി. നല്ല വെയിലുള്ള ദിവസം നടത്തിയ ആദ്യ ഓട്ടം ഓക്കേ എന്നു തന്നെ പറയാം.

22 കിലോ ഗ്രാം ഭാരവും 4.5 മീറ്റര്‍ നീളവും ഉള്ള ഈ വണ്ടിയുടെ വീതി 1.8 മീറ്റര്‍ ആണ്, പൊക്കം 1.1 മീറ്ററും. ഡ്രൈവറിനു ഇരിക്കാന്‍ ഒരു കോക്ക്പിറ്റും ഈ വണ്ടിയില്‍ ഉണ്ട്.സൌരോര്‍ജത്തില്‍ ഓടുന്ന ഈ വണ്ടി 90 മുതല്‍ 150 കി.മിവേഗതയില്‍ നാല് മണിക്കൂര്‍ വരെ ഓടിക്കാന്‍ സാധിക്കും.

അടിയില്‍ ഉള്ള നാല് വീല്‍ കാണുമ്പോള്‍ മാത്രമേ ഇതു ഒരു കാര്‍ ആണെന്ന് പലര്‍ക്കും മനസിലാകു.പിന്നെ ഇപ്പോഴത്തെ സാഹചര്യം വച്ച് ഈ കാര്‍ ഓടിച്ചു അമേരിക്കയിലേക്ക് പോകാം.എങ്ങനെ എന്നു അല്ലെ??? കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇറാന്‍-അമേരിക്ക ബന്ധം അത്ര നല്ലതല്ല,അത് കൊണ്ട് തന്നെ ഒരു ഇറാന്‍ക്കാരന് അമേരിക്കന്‍ വിസ കിട്ടുന്നതും എളുപ്പം അല്ല,പക്ഷെ കാര്യങ്ങള്‍ നല്ല രീതിയില്‍ ഭവിക്കുകയാനെങ്കില്‍ വരുന്ന അമേരിക്കന്‍ സോളാര്‍ ചലജ്ജില്‍ പങ്കെടുക്കാന്‍ ഈ വണ്ടിയും ഇതന്റെ നിര്‍മ്മാതാക്കളും അമേരിക്കയിലേക്ക് പറക്കും.

View post on imgur.com