പ്രേതസിനിമകൾക്ക് ഇനി മലയാള സിനിമയിൽ ഭാവിയുണ്ടോ?

266

Hazeeb Noor

പ്രേതസിനിമകൾക്ക് ഇനി മലയാള സിനിമയിൽ ഭാവിയുണ്ടോ?

ഒരു കാലത്ത് മലയാളികളെ ഭയത്തിലേക്ക് തള്ളിയിട്ട ആകാശഗംഗ 20 വർഷം കഴിഞ്ഞ് വീണ്ടും വന്നപ്പോൾ പഴയ പോലെ എഫക്ട് ചെയ്തില്ല എന്ന് തന്നെ ആണ് മനസ്സിലാക്കുന്നത്.

ഈ കാലങ്ങൾക്കിടയിൽ മലയാളികളുടെ ആസ്വാദന നിലവാരം മാറിയിട്ടുണ്ട്.. ഹോളിവുഡ് സിനിമകളിലെ ഹൊറർ പടങ്ങൾ കണ്ട് മലയാളത്തിലെ വെള്ള സാരി പ്രേതങ്ങൾ ഒരു കോമഡി ആയി മാറിയിട്ടുണ്ട്..
എങ്കിലും ഇവിടെ ഇനിയും പ്രേതസിനിമകൾക്ക് സ്കോപ്പ് ഉണ്ടെന്ന് തന്നെ ഞാൻ മനസ്സിലാകുന്നു..

കാരണം സിനിമ ഗ്രൂപ്പുകളിൽ എല്ലാവരുടെയും ഫേവറിറ്റ് എന്ന് പറയുന്ന ദേവദൂതനിലും ആത്മാവിന്റെ സാന്നിധ്യമുണ്ട്.. സാധാരണ രീതികളിൽ നിന്നും വളരെ വിത്യസ്തമായി ഭയത്തെയും ജിജ്ഞാസയെയും പ്രണയത്തെയും കൂട്ടിയോജിപ്പിച്ച് സഞ്ചരിച്ച കഥ കാലഘട്ടത്തെ അതിജീവിച്ചു കൊണ്ടിരിക്കുന്നു…
ഏറ്റവും വലിയ വിരോധാഭാസം അന്ന് തീയ്യേറ്ററിൽ ആകാശഗംഗ ഉണ്ടാക്കിയ ഓളം ദേവദൂതൻ ഉണ്ടാക്കിയില്ല എന്നതാണ്.. പക്ഷെ ഇന്ന് രണ്ടിൽ ഏതാണ് ഇഷ്ടം എന്ന് ചോദിച്ചാൽ ഭൂരിഭാഗത്തിനും ദേവദൂതനും ആയിരിക്കും..

വെള്ള സാരിയിൽ വന്ന് പേടിപ്പിക്കുന്ന കാലഹരണപ്പെട്ട പ്രേതത്തിന്റെ ഏർപ്പട് ഇനി പ്രേക്ഷകരുടെ അടുത്ത് വിലപോവില്ലെന്ന് മാത്രമല്ല, പ്രേതം സിനിമയിൽ അദൃശ്യ സാന്നിധ്യമാണെങ്കിൽ പോലും മേയ്ക്കിങ്ങിൽ പ്രേക്ഷകരെ ഭയപ്പെടുത്തുന്ന തരത്തിലേക്ക് ഹൊറർ പടങ്ങൾ ഇനിയും ഒരുപാട് വളരേണ്ടതുണ്ട്.

എത്ര സമയം അത്മാവിനെ കാണിച്ചു എന്നതല്ല,
മറിച്ച്, ആത്മാവിന്റെ സാന്നിധ്യം എത്ര ഗംഭീരമായി പ്രേക്ഷകനിലേക്ക് നൽകി എന്നതിലാണ് ഇനി നാം ചിന്തിക്കേണ്ടത്.. ആത്മാവിനെ അദൃശ്യനാക്കി തന്നെ മുഴുവൻ ഫീലും പടത്തിലുടനീളം നൽകി എന്നതിലാണ് ദേവദൂതൻ വിജയിക്കുന്നത്..

ദേവദൂതൻ ആവർത്തിക്കപ്പെടണം എന്നല്ല.. പൂജകളിലൂടെയും മന്ത്രങ്ങളിലൂടെയും പിടിച്ച് കെട്ടപ്പെടുന്ന രക്തദാഹി ആയ രാത്രികളിൽ കാറ്റിന്റെ അകമ്പടിയോടെ പാട്ട് പാടി നടക്കുന്ന പ്രേതങ്ങൾക്ക് ഇനി മലയാള സിനിമയിൽ സ്ഥാനമുണ്ടെന്ന് കരുതുന്നില്ല.. പക്ഷേ വീണ്ടും ഫോൾക്കുകൾ സ്വീകരിച്ച് അന്യഭാഷ ചിത്രങ്ങളുടെ അനുകരണം അല്ലാതെ തന്നെ മലയാള സിനിമയിൽ ഒരു ഹൊറർ പടത്തിന് അവസരമുണ്ടെന്നും അങ്ങനെ ഒന്ന് ജനിക്കണമെന്നും ആഗ്രഹിക്കുന്നു..

Advertisements