Share The Article

ഏറെ പോഷകസമൃദ്ധമായ ഒരു പഴമാണ് മുട്ടപ്പഴം .കേരളത്തിലെ കാലാവസ്ഥയില്‍ വളരെ സുലഭമായി ലഭിക്കുന്ന മുട്ടപ്പഴത്തിന്റെ ജന്മദേശം മെക്‌സിക്കോയാണ്. പഴത്തിന്റെ ആകൃതിയെങ്കിലും ഭക്ഷ്യയോഗ്യമായ മാംസ ഭാഗത്തിന് മുട്ടയുമായുളള സാമ്യം ഉള്ളതിനാൽ ആണ് ഈ പേര് ലഭിച്ചത്. ഏറെ പോഷകഗുണങ്ങളുളള ഒന്നാണ് ഈ നാടൻ പഴം. മുട്ടപ്പഴം പ്രതിരോധശക്തി ഉണ്ടാകാന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് വിളര്‍ച്ച, കാന്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ .

Image result for മുട്ടപ്പഴംപ്രായത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും മുട്ടപ്പഴം സഹായകമാകും. അതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ് ആണ് അതിനു സഹായിക്കുന്നത്. മുട്ടപ്പഴത്തില്‍ കരോട്ടിന്‍, വിറ്റാമിന്‍ എ, അയേണ്‍, നിയാസിന്‍, അസ്‌കോര്‍ബിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങളാണ് അടങ്ങിയിട്ടുളളത്. ധാരാളം ബീറ്റാകരോട്ടിന്‍ മഞ്ഞ നിറത്തിലുളള മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് . കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും മുട്ടപ്പഴം നല്ലതാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുവാനും ഇത് ഓര്‍മ്മശക്തി കൂടാനും ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കാനും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം സഹായിക്കും.

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം പരിഹരിക്കാനും പ്രമേഹം, രക്താതിസമ്മർദ്ദം എന്നിവ നിയന്ത്രിക്കുവാനും മുട്ടപ്പഴം സഹായിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.