മുടി കൊഴിച്ചിൽ ഉള്ളവർ ഓടി വരൂ ഒരൂട്ടം പറയാനുണ്ട്

0
1164

Rekha R Nair തയാറാക്കിയ പോസ്റ്റ്

 

1- ആര്യവേപ്പില കുറച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ തണുത്തു അരിച്ചെടുത്തു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് മസ്സാജ്…

2-ഇഞ്ചി നീരിൽ വെളിച്ചെണ്ണ or വിറ്റാമിൻ ഇ ക്യാപ്സ്യൂൾ

3-ചെറിയ ഉള്ളിനീരിൽ വെളിച്ചെണ്ണ ചേർത്ത്. (വട്ടത്തിൽ കൊഴിഞ്ഞതു പോലും വരും )

4-തലേന്നത്തെ കഞ്ഞിവെള്ളത്തിൽ ഉലുവ കുതിർത്തി അരച്ച്.

5-കറ്റാർവാഴ, ഉലുവ കുതിർത്ത് അരച്ച്.

6-വലിയ ഉള്ളി നീരിൽ വെളിച്ചെണ്ണ, കറ്റാർവാഴ ചേർത്ത്.

7-കറ്റാർവാഴ ഇല കീറി അതിൽ ഉലുവ ഇട്ടു മൂന്നു ദിവസം കെട്ടി സൂക്ഷിച്ചു മൂന്നാം ദിവസം മുളച്ച ഉലുവ കോരിയെടുത്തു അരച്ച്.

8-സവാള ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട്.

9-ആര്യവേപ്പില അരച്ച് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇട്ടു.

10-കറിവേപ്പില അരച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത്.

11-ഉലുവ, കറ്റാർവാഴ, തൈര്

12-അരി കുതിർത്തു അരച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത്..

13-നെല്ലിക്ക അരച്ച് നാരങ്ങാനീര് ചേർത്ത്

നീരിറക്കം ഉള്ളവർ ശ്രദ്ധിക്കുക, പെട്ടെന്ന് കഴുകണം…

=====

മുടിക്കുള്ള കാച്ചെണ്ണകൾ, കൊഴിച്ചിൽ മാറാൻ, വളരാൻ, താരൻ പോകാൻ…. ഏതെങ്കിലും ഒന്ന് ട്രൈ ചെയ്യുക… നീരിറക്കം, ഉള്ളവർ പെട്ടെന്ന് കഴുകണം.. അല്ലാത്തവർ 15മിനുട്ട് മസ്സാജ്, അര മണിക്കൂർ പിടിപ്പിച്ചു ഷാംപൂ വാഷ് ചെയ്യുക, 3’4ദിവസം ആഴ്ചയിൽ…. ആദ്യം ഏതു എണ്ണ ഉപയോഗിക്കുമ്പോളും പിടിച്ചു വരുന്ന വരെ അല്പം കൊഴിയും, ഓവർ ആയി കൊഴിച്ചിൽ തോന്നിയ ഉപയോഗിക്കരുത് ഒരെണ്ണയും… മസ്സാജ് ആണ് പ്രധാനം.. വിരൽ അറ്റം കൊണ്ട് ചെറിയ പ്രഷർ കൊടുത്തുള്ള മസ്സാജ് ആണ് ആവശ്യം…

എണ്ണ കാച്ചുമ്പോൾ മൂപ്പു കൂടാനോ, കുറയാനോ പാടില്ല.. പാകം നോക്കി എടുക്കണം..

1-കരിജീരകം, ഉലുവ, 3സ്പൂൺ വീതം എടുത്തു പൊടിച്ചു അതിൽ നിന്നും കുറച്ച് പൊടി എടുത്തു ആവശ്യമുള്ള വെളിച്ചെണ്ണയിൽ ചേർത്ത് ആ വെളിച്ചെണ്ണ ഡബിൾ ബോയിൽ ചെയ്തു മസ്സാജ് ചെയ്യുക (ഇതിനു വെളിച്ചെണ്ണ കാച്ചണ്ട )..

2-അര ലിറ്റർ വെളിച്ചെണ്ണയിൽ കടുക്ക, താന്നിക്ക, നെല്ലിക്ക(എല്ലാം 100grm) ഒരേ അളവിൽ ചേർത്ത് കാച്ചുക.

3-ചെറിയ ഉള്ളി 200g, രണ്ടു പിടി കറിവേപ്പില, ഒരുപിടി തുളസിയില, ഒരു സ്പൂൺ കുരുമുളക്, ഒരു പിടി നെല്ലിക്ക, അലോവേര കഷ്ണം ഒരു പിടി എല്ലാം ചതച്ചു 1ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചുക..

4-വെളിച്ചെണ്ണ 500, ആവണക്കെണ്ണ 100, ഇതിൽ ഒരു പിടി കൈയൂന്നി, ചെറിയ ഉള്ളി ഒരു പിടി, ചെമ്പരത്തി 5, ഉലുവ ഒരു സ്പൂൺ, കറ്റാർവാഴ ഒരു പിടി, ചതച്ചു.. കാച്ചുക

5-നീലയമരി പൊടി 3സ്‌പൂൺ, ചെറിയ ഉള്ളി ഒരു പിടി, കരിംജീരകം 3സ്പൂൺ, ഉലുവപ്പൊടി 3സ്പൂൺ, കയ്യോന്നി, കറിവേപ്പില ചതച്ചത് ഒരു പിടി, അര ലിറ്റർ വെളിച്ചെണ്ണ യിൽ കാച്ചുക…

നീരിറക്കത്തിന് വെളിച്ചെണ്ണയിൽ ഉള്ളി ചതച്ചതും, തുളസിയില ചതച്ചതും ചേർത്ത് കാച്ചുക..

ചെമ്പരത്തിപ്പൂ, കുരുമുളകിട്ടു കാച്ചുക…