ലഘുഭാരം ഉയർത്തുന്നത് കൊണ്ടുള്ള നേട്ടങ്ങൾ
ജിമ്മുകളിൽ ട്രെയിനർമാർ നൽകാറുള്ള പതിവ് ഉപദേശങ്ങളിലൊന്നാണ് “കൂടുതൽ ഭാരം ഉയർത്തൂ കൂടുതൽ മെച്ചപ്പെടൂ” എന്നത്. എന്നാൽ കൂടുതൽ ഭാരം എടുത്താൽ കൂടുതൽ മസിൽ ഉണ്ടാവും എന്ന ധാരണ യഥാർത്ഥത്തിൽ ശരിയല്ല. ലഘുഭാരം എടുക്കുമ്പോളാണ് കൂടുതൽ മസിൽ വളർച്ച ഉണ്ടാവുക. ലഘുഭാരം എടുക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ പലതാണ്. കൂടുതൽ പ്രയത്നം കൂടുതൽ മസിൽ ഹാമിൽട്ടണിലെ എം.സി മാസ്റ്റർ യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നത് ലഘുഭാരം എടുക്കുമ്പോൾ നമുക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാവുമന്നാണ്. കൂടുതൽ ഭാരം ഉയർത്തുമ്പോൾ നമ്മുടെ ചലനങ്ങൾക്ക് പരിമിതിയുണ്ട്. അധികം ചലിക്കാനാവാതെ ചെറിയൊരു ഭാഗത്തു മാത്രമായി നമ്മുടെ ചലനം ഒതുങ്ങും. എന്നാൽ ചെറിയ ഭാരം എടുക്കുമ്പോൾ നമുക്ക് കൂടുതൽ ചലിക്കാനാവും. നമ്മുടെ കൈകൾ കൂടുതൽ ഉയരത്തിലും ദൂരത്തിലും വേഗത്തിൽ ആവശ്യാനുസരണം ചലിപ്പിക്കാനാവും. കൂടുതൽ ഭാരം എടുക്കുന്ന സമയത്ത് ഏത് ഭാഗത്താണോ മസിൽ വേണ്ടത് അതിനടുത്തുള്ള ശരീരഭാഗത്തിന്റെ സപ്പോർട്ട് കൂടി ഭാരം ഉയർത്താൻ വേണ്ടിവരും. എന്നാൽ ചെറിയ ഭാരം എടുക്കുമ്പോൾ ഇങ്ങനെയൊരു സപ്പോർട്ട് ആവശ്യമില്ല. ഏത് ഭാഗത്ത് ആണോ മസിൽ വേണ്ടത് ആ ഭാഗത്തേക്ക് കൂടുതൽ ഊർജം ഉപയോഗിക്കാനാവും. എത്ര ഭാരം എടുക്കുന്നു എന്നതിലല്ല, മറിച്ച് എത്ര പ്രയത്നം എടുക്കുന്നുവെന്നതിലാണ് കാര്യം. അതിനാൽ ഇനി ലഘുഭാരവും കൂടുതൽ പ്രയത്നവും എന്ന മട്ടിലാവട്ടെ നിങ്ങളുടെ ഡെയ്ലി വർക്ക് ഔട്ട്.