ഓർമശക്തി വീണ്ടെടുക്കാൻ

645

ഇന്ന് നാം പിന്തുടരുന്ന പല ജീവിത ശൈലികളും ഓർമ ശക്തിയെ പ്രതികൂലമായി ബാധിക്കുന്നവയാണ്. മദ്യപാനം, പുകവലി, മൊബൈൽ ഫോണിന്റെ അമിതോപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലം തുടങ്ങി പല ദുശീലങ്ങളും ഓർമക്കുറവിന് കാരണമാകാറുണ്ട്.

കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും തലച്ചോറിലേക്കെത്തുന്ന ഓക്സിജന്റെ അളവിന് കുറവുണ്ടാക്കുന്നത് ഓർമ ശക്തിയെ ബാധിക്കുന്നു. പുകയിലയിലടങ്ങിയ നിക്കോട്ടിൻ രക്തധമനികളിൽ നിന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്നതും ഓർമക്കുറവിന് കാരണമാകുന്നു. അതേ സമയം മൊബൈൽ ഫോൺ വന്നതോടെ ഫോൺ നമ്പറുകൾ മനഃപാഠമാക്കാനുള്ള കഴിവ് നാം തന്നെ ഉപേക്ഷിച്ചു കളഞ്ഞു. അന്നന്നു ചെയ്യേണ്ട കാര്യങ്ങൾ പോലും മൊബൈൽ റിമൈന്ററുകളാക്കുന്നത് ഓർമിച്ചെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയാണ്.

യാതൊരു വിധത്തിലുള്ള പോഷണ മൂല്യവുമില്ലാത്ത ജങ്ക് ഫുഡുകളുടെ ഉപയോഗം മസ്തിഷ്ക്കത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ശീലങ്ങളിൽ നിന്ന് മാറി നടന്ന് ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടർന്നാൽ മാത്രമേ നമ്മുടെ മസ്തിഷ്കത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനാവൂ.

ഓർമയ്ക്കായി ശീലിക്കാം

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. അന്നജം, മാംസ്യം, കൊഴുപ്പ്, വിറ്റാമിൻ സി എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാന്യങ്ങൾ, പഴവർഗങ്ങൾ, പചക്കറികൾ എന്നിവയടങ്ങിയ ഭക്ഷണക്രമം ശീലിക്കണം. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ദിവസവും പത്തു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.

Previous articleസ്വതന്ത്ര ലൈംഗീകതയിലെ ചതിക്കുഴികൾ
Next articleമോദിയെ ‘പപ്പു’വാക്കാൻ അമിത് ഷായുടെ അജണ്ട
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.