fbpx
Connect with us

Health

എന്താണ് വാടക ഗർഭപാത്രം ?

Published

on

വാടക‌ഗർഭപാത്രം (Surrogacy) 🤰

ഡോ അരുൺ മംഗലത്ത്
ഇൻഫോ ക്ലിനിക്

ഈയിടെ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഉയർന്നുവന്ന വിവാദങ്ങളിൽ ശ്രദ്ധേയമായ ഒരു വാക്കായിരുന്നു വാടക ഗർഭപാത്രം. എന്നാൽ പൊതുമണ്ഡലത്തിൽ ഇതു കൈകാര്യം ചെയ്ത രീതി‌, എന്താണ് വാടക ഗർഭപാത്രം എന്നതിലുള്ള അറിവില്ലായ്മ പ്രകടമാക്കി. എന്താണ് വാടക ഗർഭപാത്രം, ഏതു സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്, ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നീക്കാര്യങ്ങൾ പരിശോധിക്കാം.

🔹 നിയമ പിന്തുണയുള്ള ഒരു ഉടമ്പടിയാണ് ഗർഭപാത്രം വാടകയ്ക്കെടുക്കൽ. ഒരു സ്ത്രീ മറ്റൊരു വ്യക്തിക്കോ ആളുകൾക്കോ ​​വേണ്ടി ഗർഭധാരണത്തിനും പ്രസവത്തിനും സമ്മതിക്കുകയാണ് ഈ ഉടമ്പടിയിലൂടെ ചെയ്യുന്നത്. ഗർഭധാരണത്തിനു കരാർ നൽകിയ ആളുകളായിരിക്കും ജനനശേഷം കുട്ടിയുടെ മാതാപിതാക്കൾ എന്നതാണ് പ്രത്യേകത.

 

Advertisement

❓ആർക്കാണ് ഈ രീതി പ്രയോജനപ്പെടുക ?

🔹സ്ത്രീകൾക്ക് സ്വന്തമായി കുട്ടികളെ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടക ഗർഭധാരണം ഒരു പോംവഴിയാകുന്നത്. അസ്വാഭാവികമായ ഗർഭപാത്രം അല്ലെങ്കിൽ ഗർഭാശയത്തിൻറെ പൂർണ്ണമായ അഭാവം എന്നിവ മൂലം ഗർഭധാരണം സാധ്യമാവാത്തവർക്ക് ഈ രീതി തെരഞ്ഞെടുക്കാം. പ്രസവസമയത്തെ കനത്ത രക്തസ്രാവം അല്ലെങ്കിൽ ഗർഭപാത്രത്തിനു പരിക്ക്, ഗർഭാശയ/ ഗർഭാശയമുഖ ക്യാൻസർ തുടങ്ങിയ കാരണങ്ങളാൽ ഗർഭാശയം നീക്കം ചെയ്ത സ്ത്രീകൾക്കും അമ്മയാകാൻ ഈ രീതി പ്രയോജനപ്രദമാണ്. ഗുരുതരമായ മറ്റ് രോഗങ്ങളാൽ ( ഹൃദയം/ കരൾ/ വൃക്കസംബന്ധമായ അവസ്ഥകൾ തുടങ്ങിയവ) ഗർഭം ധരിക്കാനുള്ള ആരോഗ്യാവസ്ഥ ഇല്ലാത്ത സ്ത്രീകൾക്കും ഈ മാർഗ്ഗം പരിഗണിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും സ്വവർഗ ദമ്പതികൾക്കും ഒരു കുഞ്ഞ് ജനിക്കുന്നതിനു മറ്റു വഴികൾ‌ ഇല്ലാതിരിക്കുമ്പോൾ വാടക ഗർഭധാരണത്തെ ഒരു സാധ്യതയായി പരിഗണിക്കാൻ ചില‌രാജ്യങ്ങളിൽ അനുവാദമുണ്ട്.

🔹 പൊതുവായി രണ്ടുതരമുണ്ട് വാടക ഗർഭധാരണം. ഭാഗികമോ (traditional) പൂർണമോ(gestational) ആകാം ഗർഭധാരണ മാർഗ്ഗം.

▪️ഭാഗിക രീതി

Advertisement

വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം (കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന‌ സ്ത്രീയുടേതല്ല) , കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന പുരുഷന്റെ, അല്ലെങ്കിൽ ഏതെങ്കിലും ഒരു‌ദാതാവിന്റെ ബീജത്താൽ ബീജസങ്കലനം ചെയ്യുകയാണ് ഈ രീതിയിൽ പിൻതുടരുന്നത്. ബീജസങ്കലനം ലൈംഗിക ബന്ധത്തിലൂടെയോ (സ്വാഭാവിക ബീജസങ്കലനം) അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിലൂടെയോ ആകാം. കുട്ടിയെ വളർത്തുന്ന ദമ്പതിയിൽ ഒരാളുടെ ജനിതകപദാർഥം മാത്രമേ കുട്ടിയിൽ ഉണ്ടാകൂ. പ്രായോഗികമായി വളരെ എളുപ്പമാണ് ഈ രീതി എന്നതിനാൽ ചില സന്ദർഭങ്ങളിൽ, ഒരു ഡോക്ടറുടെ ഇടപെടൽ കൂടാതെതന്നെ കക്ഷികൾ സ്വകാര്യമായി ബീജസങ്കലനം നടത്താറുണ്ട്. ചില നിയമവ്യവസ്ഥകളിൽ, ദാതാവിന്റെ ബീജമാണ് ഉപയോഗിക്കുന്നതെങ്കിൽ കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ കുട്ടിയുടെ നിയമപരമായ രക്ഷാകർതൃ അവകാശങ്ങൾക്കായി ദത്തെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. വാടക ഗർഭധാരണം നടത്തിനൽകുന്ന പല ഫെർട്ടിലിറ്റി സെന്ററുകളും തങ്ങളുടെ കക്ഷികളെ സഹായിക്കാൻ നിയമസഹായവും നൽകിവരാറുണ്ട്.

 

▪️പൂർണ രീതി

പൂർണമായ വാടകരീതിയാണ് സംവിധാനത്തെക്കാൾ സാധാരണം, ഇത് നിയമപരമായി സങ്കീർണ്ണമല്ല എന്നതാണ് പ്രധാന കാരണം. 1986ൽ ആണ് ഇത് ആദ്യമായി‌ സാധ്യമായത്. ടെസ്റ്റ് റ്റ്യൂബ് ശിശുവിനു‌ സമാനമായ രീതിയിൽ അച്ഛന്റെയും അമ്മയുടെയും ഗാമേറ്റ് കോശങ്ങൾ ചേർത്ത് സിക്താണ്ഡം ഉണ്ടാക്കുകയും ഇത് രണ്ടാമതൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇതുമൂലം വളർത്തുന്ന അച്ഛന്റെയും അമ്മയുടെയും യഥാർത്ഥ ജനിതകത്തുടർച്ചയായ കുഞ്ഞുണ്ടാകുന്നു എന്നതാണ് ഈ രീതിയെ‌ കൂടുതൽ സ്വീകാര്യമാക്കുന്നത്. ഇനി അച്ഛനോ അമ്മയ്ക്കോ പ്രത്യുദ്പാദന ശേഷി ഇല്ലെങ്കിൽ ഗാമേറ്റിനെ ഒരു‌ ദാദാവിൽ നിന്നു സ്വീകരിക്കുകയും ചെയ്യാം.

Advertisement

🔹അൽപ്പം ചരിത്രം

ഗർഭധാരണം സാധ്യമല്ലാത്ത സ്ത്രീകൾ ഭർത്താവിനു മറ്റൊരാളിൽ ജനിക്കുന്ന കുഞ്ഞിനെ വളർത്തുന്ന രീതി ചരിത്രാതീതകാലം മുതലുണ്ട്. ബാബിലോണിലും‌ ഇൻഡ്യയിലും മറ്റും ഇതിനു‌ സാമൂഹ്യാംഗീകാരമുണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പ്രചാരമുള്ള പൂർണ വാടകരീതി 1986ലാണ് നടപ്പായത്. “ബേബി എം” എന്നറിയപ്പെടുന്ന മെലിസ സ്റ്റേൺ എന്ന വനിതയാണ് ഇത്തരത്തിൽ ജനിച്ച ആദ്യ കുഞ്ഞ്. വാടക ഗര്ഭപാത്രം നൽകിയ മേരി ബെത്ത് വൈറ്റ്ഹെഡ്, വാടക ഗർഭധാരണ കരാർ ഉണ്ടാക്കിയ ദമ്പതികൾക്ക് മെലിസയുടെ സംരക്ഷണം വിട്ടുകൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഈ സംഭവം കൂടുതൽ വലിയ വാർത്തയായി. ന്യൂജേഴ്‌സിയിലെ കോടതികൾ, വൈറ്റ്‌ഹെഡ് കുട്ടിയുടെ നിയമപരമായ അമ്മയാണെന്ന് കണ്ടെത്തുകയും ഗർഭകാല കാരിയർഹുഡിനുള്ള കരാറുകൾ നിയമവിരുദ്ധവും അസാധുവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഗർഭകാലവാഹകയായ വൈറ്റ്ഹെഡിന് പകരം കുട്ടിയുടെ ജൈവ പിതാവ് വില്യം സ്റ്റെർണിനും ഭാര്യ എലിസബത്ത് സ്റ്റേണിനും മെലിസയുടെ സംരക്ഷണം നൽകുന്നതാണ് ശിശുവിന്റെ നന്മയ്ക്ക് നല്ലതെന്ന് കോടതി കണ്ടെത്തുകയും കുട്ടിയെ അവർക്കു വിട്ടുനൽകുകയുമായിരുന്നു.

 

സമാനമായ ഒരു പ്രശ്നം 1990ൽ‌ കാലിഫോർണിയയിലും ഉണ്ടായി. ഗർഭപാത്രം വാടകയ്ക്കു നൽകിയ അന്ന ജോൺസൺ മാതാപിതാക്കളായ മാർക്ക്, ക്രിസ്പിന കാൽവർട്ട് എന്നിവർക്ക് കുഞ്ഞിനെ നൽകാൻ വിസമ്മതിച്ചു. ദമ്പതികൾ അവളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. വാടക ഗർഭധാരണ ഉടമ്പടി പ്രകാരം, ഒരു കുട്ടിയെ സൃഷ്ടിക്കാനും വളർത്താനും ഉദ്ദേശിക്കുന്ന സ്ത്രീയാണ് യഥാർത്ഥ അമ്മയെന്ന് നിയമപരമായി നിർവചിച്ച വിധി ഈ കേസിനെത്തുടർന്നാണ് കോടതി പുറപ്പെടുവിച്ചത്.

Advertisement

🔹പ്രജനന ടൂറിസം !

ഇന്ത്യ, നേപ്പാൾ, തായ്‌ലൻഡ്, മെക്‌സിക്കോ എന്നീ മൂന്നാം ലോകരാജ്യങ്ങളായിരുന്നു മുമ്പ് വാടക ഗർഭപാത്രം തേടി നടക്കുന്നവരുടെ ലക്ഷ്യസ്ഥാനങ്ങൾ. ചെലവും നിയന്ത്രണങ്ങളും കുറവാണ് എന്നതായിരുന്നു കാരണം. എന്നാൽ ഇൻഡ്യയടക്കം അടുത്തകാലത്തായി മറ്റു രാജ്യക്കാർക്ക് വാടക ഗർഭധാരണത്തിന് നിരോധനം ഏർപ്പെടുത്തിയതിനാൽ നിലവിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ഗ്രീസ്, ഉക്രെയ്ൻ, ജോർജിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഗർഭപാത്രം തേടുന്നവരുടെ ലക്ഷ്യം.

🔹വാടക ഗർഭപാത്ര നിയമങ്ങൾ ഇൻഡ്യയിൽ

❓ഇന്ത്യയിൽ വാടക ഗർഭധാരണം നിയമപരമാണോ?

Advertisement

▪️ഒരുകാലത്ത് വാടക ഗർഭപാത്രം തേടുന്ന മറുനാട്ടുകാരുടെ പ്രിയ ലക്ഷ്യസ്ഥാനമായിരുന്നു ഇൻഡ്യ. ചില അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് പ്രതിവർഷം ഇന്ത്യയിലെ 3000 ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ 40 കോടി ഡോളറിന്റെ ഗർഭപാത്ര വിപണനമാണു നടന്നിരുന്നത്. 2015-ൽ ഇന്ത്യൻ സർക്കാർ വാടക ഗർഭധാരണ പ്രക്രിയയെ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ പാസാക്കിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ത്യൻ വാടക ഗർഭധാരണ നിയമം പ്രകാരം വിദേശികളായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ വാടക ഗർഭധാരണം നടത്തുന്നത് നിയമവിരുദ്ധമായി. വിവാഹിതരായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ആയിട്ടുള്ള ഇന്ത്യൻ പൗരന്മാർക്കു മാത്രമേ വാടക ഗർഭപാത്രം തേടാനാകൂ എന്ന സാഹചര്യമാണ് തുടർന്ന് ഉണ്ടായത്

The young surrogate mother smiling and gives the baby to his happy parents. Happy young couple who will soon become parents met a surrogate mother with sleeping baby. Vector illustration, flat.

ഇതിന്റെ തുടർച്ചയായി 2018 ഡിസംബറിൽ, ഏകദേശം രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം, ഒരു ഇന്ത്യൻ വാടക ഗർഭധാരണ നിയമം പാസാക്കി. ഈ നിയമം, വാണിജ്യ വാടക ഗർഭധാരണം നിയമവിരുദ്ധമാക്കുകയും ഹെറ്ററോസെക്ഷ്വൽ ആയ, പ്രത്യുദ്പാദന പ്രശ്നങ്ങൾ നേരിടുന്ന, അഞ്ചുവർഷത്തിലേറെ കാലമായി വിവാഹിതരായിരുന്ന ഇന്ത്യൻ ദമ്പതികൾക്കു മാത്രമേ വാടക ഗർഭധാരണം അനുവദിക്കൂ എന്നുള്ള നിബന്ധന കൊണ്ടുവരികയും ചെയ്തു‌. കൂടാതെ ഒരു സ്ത്രീയ്ക്ക് ഒരിക്കൽ മാത്രമേ വാടകയ്ക്കു ഗർഭപാത്രം നൽകാനാവൂ എന്നും വന്നു. ഇതിനു പുറമേ അവർ ഗർഭപാത്രം ആവശ്യപ്പെടുന്ന ദമ്പതിയുടെ അടുത്ത ബന്ധുവാകുകയും, വിവാഹിതയും സ്വന്തമായി ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുകയും വേണം. അവിവാഹിതരായ മാതാപിതാക്കളെയും സ്വവർഗാനുരാഗികളെയും ലിവ്-ഇൻ ദമ്പതികളെയും വാടക ഗർഭധാരണത്തിൽ നിന്ന് നിലവിലെ നിയമം വിലക്കുന്നു.

പല വികസിത രാജ്യങ്ങളിലും ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകൾക്കും സ്വവർഗാനുരാഗികൾക്കും ഗർഭപാത്രം വാടകയ്ക്ക് എടുക്കാനും ആ കുഞ്ഞിനെ വളർത്താനും നിയമം അനുവദിക്കുന്നുണ്ട്. ഭാവിയിൽ ഇന്ത്യയിലെ നിയമവും ഈ രീതിയിൽ പരിഷ്കരിക്കപ്പെട്ടേക്കാം.

 1,264 total views,  12 views today

Advertisement
Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »