മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണ് വജൈനിസ്മസ്

0
475

‘വജൈനിസ്മസ് ‘ എന്നൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥക്കാണ് വജൈനിസ്മസ് എന്ന് വിളിക്കുന്നത്. സ്വാഭാവികമായും ഈ രോഗം ബാധിച്ചവർക്ക് സെക്സ് അസാദ്ധ്യമാകുന്നു. അഹ്മദ് നഗര്‍ സ്വദേശിനി രേവതി ബോര്‍ഡാവേക്കര്‍ എന്ന പെൺകുട്ടി തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് ചിന്മയ് എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്.

അപ്പോൾ ഈ രോഗത്തെക്കുറിച്ച് രേവതി അത്രയേറെ ബോധവതിയായിരുന്നില്ല. തൻ്റെ ലൈംഗികാവയവത്തിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മാത്രം അവൾക്ക് അറിയാമായിരുന്നു.തന്റെ 22 ആം വയസില്‍ ഒരിക്കല്‍ ആര്‍ത്തവ സമയത്ത് ടാംപന്‍ ഉപയോഗിച്ചപ്പോഴായിരുന്നു തന്റെ ലൈംഗിക അവയവത്തിലേക്ക് ഒന്നും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന സത്യം രേവതി ആദ്യമായി തിരിച്ചറിഞ്ഞത്. ഓരോ പ്രാവശ്യവും ലൈംഗികാവയവത്തിലേക്ക് ടാംപന്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും അവയവം ചുരുങ്ങിപ്പോവുകയും ലൈംഗീകാവയവത്തിന്റെ മുന്‍ഭാഗം അടഞ്ഞ് പോവുകയുമായിരുന്നു.

ഇക്കാര്യം ആരോടും തുറന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാല്‍ വൈദ്യസഹായം തേടാന്‍ സാധിച്ചില്ല. വിവാഹ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവില്ലെന്ന ആശങ്ക അന്നേ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടും കല്‍പ്പിച്ച്‌ വിവാഹത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് രേവതി പറഞ്ഞു. ഈ ആശങ്ക ആദ്യരാത്രിയിൽത്തന്നെ രേവതി ഭർത്താവുമായി പങ്കുവെച്ചു. ഇത് കേട്ട് ഭര്‍ത്താവ് ക്ഷമയോടെ പ്രതികരിച്ചുവെന്നും ആദ്യം പരസ്പരം അറിയാന്‍ ശ്രമിക്കാം എന്നും പറഞ്ഞെന്ന് രേവതി പറഞ്ഞു.

അങ്ങിനെ അഞ്ച് വർഷങ്ങൾ കഴിഞ്ഞു. വജൈനിസ്മസ് എന്നാൽ എന്താണെന്ന് ചിന്മയിയും രേവതിയും പൂർണ്ണമായും മനസ്സിലാക്കി. 2018 ല്‍ ആദ്യം ഐ.വി.എഫിന് ശ്രമിക്കുന്നതിന് മുമ്പ് ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതും വിജയിച്ചിരുന്നില്ലെന്ന് രേവതി പറയുന്നു.2019 ഫെബ്രുവരിയിൽ രേവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഐ.വി.എഫ് ചികിത്സയിലൂടെയായിരുന്നു രേവതി അമ്മയായത്.

Image result for vaginismusതുടര്‍ന്നാണ് ഐവിഎഫ് ട്രീറ്റ്‌മെന്റിലൂടെ ഗര്‍ഭം ധരിച്ചത്. അതിനിടെ സര്‍ജറിയിലൂടെ കന്യാചര്‍മം നീക്കം ചെയ്യുകയും ലൈംഗികാവയവം വിസ്തൃതമാക്കുകയും ചെയ്തിരുന്നു. ഇനി ലൈംഗീകാവയവം ചുരുങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് കരുതുന്നുവെന്നും ബന്ധപ്പെടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം വര്‍ധിച്ചുവെന്നും രേവതി വ്യക്തമാക്കി.ആദ്യരാത്രിയിൽത്തന്നെ ഭാര്യയ്ക്കുമേൽ ‘ചാടിവീഴുന്ന’ ഭർത്താക്കൻമാരുണ്ട്. ഹണിമൂൺ കഴിഞ്ഞാൽ സ്നേഹം കുറയുന്നവരുണ്ട്. ഭാര്യയുടെ ശരീരപ്രകൃതി മോശമായാൽ അവളോടുള്ള താത്പര്യം നഷ്ടപ്പെടുന്നവരും ധാരാളം.

Image result for vaginismusഭാര്യ മാറാരോഗം പിടിപെട്ട് കിടപ്പിലായാൽ ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ മറ്റു വഴികൾ തേടുന്നവരെ കണ്ടിട്ടുണ്ട്. പങ്കാളി മരണമടഞ്ഞാൽ മാസങ്ങൾക്കകം രണ്ടാമത് വിവാഹം കഴിക്കുന്നവരുമുണ്ട്. പെണ്ണിൻ്റെ ശരീരത്തെ മാത്രം സ്നേഹിക്കുമ്പോൾ ഉണ്ടാവുന്ന കാര്യങ്ങളാണിതെല്ലാം.സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന സ്ത്രീകളെ തെറികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ? പെണ്ണിനെ മനുഷ്യജന്മമായി പരിഗണിക്കാത്തവരാണ് അത്തരക്കാർ.

അതുകൊണ്ടാണ് ചിന്മയ് ഒരു മഹാത്ഭുതമാകുന്നത്. അയാൾ രേവതിയുടെ മനസ്സാണ് കണ്ടത്. സെക്സ് മാത്രമല്ല പ്രധാനം എന്ന വസ്തുത മനസ്സിലാക്കാനുള്ള ഹൃദയവിശാലത ചിന്മയിന് ഉണ്ടായിരുന്നു.എളുപ്പത്തിൽ തോൽവി സമ്മതിക്കാവുന്ന ഒരു ജീവിതമാണ് രേവതിയുടേത്. മനുഷ്യൻ്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് സെക്സ്. അത് സാധിക്കാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് സങ്കൽപ്പിച്ചുനോക്കുക. എന്നിട്ടും അവർ അടിയറവു പറഞ്ഞില്ല.കുട്ടികളില്ലാത്ത പല സ്ത്രീകളും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. പലപ്പോഴും ബന്ധുക്കളും നാട്ടുകാരും അവരെ അധിക്ഷേപിക്കാറുണ്ട്. ‘ശപിക്കപ്പെട്ടവൾ’ എന്ന് മുദ്രകുത്താറുണ്ട്. ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ തെറ്റല്ല എന്ന കാര്യം പോലും മനസ്സിലാക്കപ്പെടാറില്ല.

പ്രസവിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മഹത്വം കൈവരുന്നില്ല. ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടുന്ന അമ്മമാരും ഉണ്ടല്ലോ. ഒരു കുഞ്ഞിനെ കിട്ടിയാൽ നിധി പോലെ സംരക്ഷിക്കാൻ തയ്യാറുള്ള ചില സ്ത്രീകൾക്ക് സന്താനഭാഗ്യം ഉണ്ടാവാറുമില്ല. അത്തരക്കാരെ ഒരിക്കലും വേദനിപ്പിക്കരുത്. അവർ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹിക്കുന്നവരാണ്.ചിന്മയിനെപ്പോലുള്ള പുരുഷൻമാർ നിറഞ്ഞ ലോകമാണ് ഞാൻ സ്വപ്നം കാണുന്നത്.

കടപ്പാട് – Muhammed Sageer Pandarathil