ചിക്കൻ പോക്സ്: പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ⭐

അറിവ് തേടുന്ന പാവം പ്രവാസി

????വാരിസല്ല എന്ന വൈറസ് മൂലമാണ് ചിക്കൻ പോക്സ് ഉണ്ടാകുന്നത്. പനി, തലവേദന വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം. ദേഹത്തു വെള്ളം നിറഞ്ഞ കുമിളകൾ പോലെയുള്ള തടിപ്പുകൾ കാണാം. പനിയോടൊപ്പം അത്തരം തടിപ്പുകൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണണം.ചിക്കൻ പോക്സ് വന്ന ഒരു രോഗിയിൽ നിന്നും 10-21 ദിവസത്തിന് ശേഷം ഈ രോഗം അയാളുമായി ഇടപഴകിയ മറ്റൊരാളിൽ കാണാം. പകരുവാൻ സാധ്യതയേറിയ ഒരു രോഗമാണിത്. കുരുക്കൾ വരുന്നതിന് രണ്ടു ദിവസം മുൻപും, അവ പൊട്ടിയതിന് 4-5 ദിവസത്തിന് ശേഷവും അയാളിൽ നിന്ന് രോഗം പകരാം.

????ചിക്കൻ പോക്സിനെ കുറിച്ചു ആളുകൾ പറയുന്ന രസകരമായ കുറെ തെറ്റിദ്ധാരണകൾ .

⚡1. ചിക്കൻ പോക്സ് വന്നാൽ കഞ്ഞി മാത്രമേ കഴിക്കാവു എന്നത് തെറ്റാണ്. എല്ലാ ഭക്ഷണവും കഴിക്കാം. ചിക്കൻ പോക്സ് വന്ന ഒരാളെ പട്ടിണിയിടേണ്ട ആവശ്യമില്ല. വെള്ളവും,പച്ചക്കറികളും, പഴങ്ങളും ധാരാളമായി കൊടുക്കുക. എല്ലാം കഴിക്കാം.
⚡2. ചിക്കൻ പോക്സ് വന്നാൽ കുളിക്കരുത് എന്നതിന്റെ ആവശ്യമില്ല. കുളിക്കാം. ദേഹത്തു വന്ന കുരുക്കൾ പൊട്ടി പഴുക്കാതെ നോക്കിയാൽ മതി. കുളിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
⚡3. ചിക്കൻ പോക്സ് വന്നാൽ ഫലപ്രദമായ മരുന്നില്ല എന്നത് തെറ്റാണ്. കുത്തിവയ്പ്പ് 1.5 വയസുള്ള കുട്ടി മുതൽ മുതിർന്നവർക്കു വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവയ്പ്പ്. സർക്കാർ ആശുപത്രിയിൽ ലഭ്യമല്ല. സ്വകാര്യ ആശുപത്രിയിൽ ഏതാണ്ട് 2000 രൂപ വരുമെന്നതിനാൽ സാധാരണക്കാരന് ഈ കുത്തിവയ്പ്പ് എടുക്കുവാൻ ബുദ്ധിമുട്ടുണ്ട്.
⚡4. ചിക്കൻ പോക്സ് വന്ന ആൾക്ക് അസൈക്ലോവീർ എന്ന ഗുളിക കഴിച്ചാൽ ചിക്കൻ പോക്സ് സങ്കീർണതകളില്ലാതെ മാറിയേക്കാം. കുരുക്കൾ പൊങ്ങുമ്പോൾ തന്നെ അവ കഴിച്ചു തുടങ്ങുക. കൂടെ പനിയുടെ ഗുളികയും കഴിക്കുക. ചൊറിച്ചിലും മറ്റും ഉണ്ടെങ്കിൽ ലോഷൻ ഉപയോഗിക്കാം.
ലക്ഷണങ്ങൾ അനുസരിച്ചു ചികിൽസിക്കാം. ഡോക്ടറെ കണ്ടു മാത്രം ചികിത്സ തേടുക. ചിക്കൻ പോക്സ് അത്ര നിസ്സാരകാരൻ അല്ല.
⚡5. ചിക്കൻ പോക്സ് വന്നാൽ ആവശ്യമായ വിശ്രമം എടുക്കുക. മറ്റുള്ളവർക്ക് പകരാതെയിരിക്കുവാൻ കുരുക്കൾ വന്നത് മുതൽ അവ പൊട്ടിയത് ശേഷവും 4–5 ദിവസം വീട്ടിൽ തന്നെയിരിക്കുക.
⚡6. കുത്തിവയ്പ്പ് എടുത്തയാൾക്ക് ചിക്കൻ പോക്സ് വരാൻ ചെറിയ സാധ്യതയുണ്ട്. പക്ഷേ വന്നാൽ തന്നെ ചെറിയ രീതിയിലെ വരു. ഒരാൾക്ക് ചിക്കൻ പോക്സ് വന്നാൽ, അയാളുമായി അടുത്തു ഇടപഴകിയ ആൾ 72 മണിക്കൂറിനുള്ളിൽ കുത്തിവയ്പ്പ് എടുക്കുന്നതാണ് നല്ലത്. 5 ദിവസത്തിനുള്ളിൽ എടുത്താലും മതി. രോഗം മൈൽഡായിട്ടെ വരൂ.
⚡7. ഒരിക്കൽ ചിക്കൻ പോക്സ് വന്നാൽ പിന്നീട് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി തരാറുണ്ട്. പിന്നീട് അതേ വ്യക്തിയ്ക്ക് shingles എന്ന തരം അസുഖം വരാം. ദേഹത്തെ ചില ഭാഗങ്ങളിൽ ധാരാളമായി കുമിളകൾ പോലത്തെ കുരുക്കൾ പൊങ്ങുക. അസഹനീയമായ വേദന അനുഭവപ്പെടാം. അത് പകരില്ല.

Leave a Reply
You May Also Like

ഓടുന്നത് കൊണ്ട് ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ ?

ശരീരത്തിലെ മറ്റേതൊരു പേശിയും പോലെ നിങ്ങളുടെ ഹൃദയത്തിനും വ്യായാമം ആവശ്യമാണ്. അതിനാൽ, വ്യായാമ സമയത്ത്, ഹൃദയം…

40 വയസ്സിന് മുമ്പ് പുകവലി ഉപേക്ഷിക്കുന്ന ആളുകളെ കാത്തു അത്ഭുതകരമായ ഗുണങ്ങൾ

40 വയസ്സിന് മുമ്പ് പുകവലി ഉപേക്ഷിക്കുന്ന ആളുകൾ അവരുടെ ജീവിതകാലത്ത് ഒരിക്കലും പുകവലിക്കാത്തവരെപ്പോലെ ജീവിക്കുന്നുവെന്ന് അടുത്തിടെ…

ജലദോഷം ഇടക്കിടെ ഉണ്ടാകുന്നു, എന്നാൽ ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ ഒരിക്കൽ വന്നാൽ പ്രതിരോധശക്തി ലഭിക്കുന്നു. എന്തുകൊണ്ട് ?

ജലദോഷം ഇടക്കിടെ ഉണ്ടാകുന്നു. എന്നാൽ ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ ഒരിക്കൽ വന്നാൽ പ്രതിരോധശക്തി ലഭിക്കുന്നു. എന്തുകൊണ്ട്…

ഇ-സിഗരറ്റുകള്‍ ഒറിജിനലിനേക്കാള്‍ 10 ഇരട്ടി അപകടം – അഴിഞ്ഞുവീഴുന്നത് ദോഷമില്ലെന്ന വ്യാപക ധാരണ

ഇലക്ട്രോണിക് സിഗരറ്റുകള്‍ (ഇസിഗരറ്റ്) സാധാരണ സിഗരറ്റുകളെക്കാള്‍ പത്ത് മടങ്ങ് അര്‍ബുദത്തിന് കാരണമാകുമെന്ന് ഗവേഷണഫലം.