ജലദോഷം ഇടക്കിടെ ഉണ്ടാകുന്നു. എന്നാൽ ചിക്കൻപോക്സ് പോലുള്ള രോഗങ്ങൾ ഒരിക്കൽ വന്നാൽ പ്രതിരോധശക്തി ലഭിക്കുന്നു. എന്തുകൊണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

രോഗകാരണമായ സൂക്ഷമജീവികളുടെ സ്വഭാവമനുസരിച്ച് മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധശക്തിയുടെ അവസ്ഥക്കും വ്യത്യാസമുണ്ടായിരിക്കും. ബാക്ടീരിയകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ സൃഷ്ടിക്കുന്ന പ്രതിരോധശക്തി സ്ഥിരമായി നിലനിന്നെന്ന് വരില്ല. ടൈഫോയ്ഡ്, കോളറ ഒക്കെ വീണ്ടുമുണ്ടാകുന്ന രോഗങ്ങളാണ്. ഇക്കൂട്ടത്തിൽ ലൈംഗികരോഗങ്ങളും ഉൾപ്പെടുന്നു. വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കിട്ടുന്ന പ്രതിരോധശക്തി സാധാരണയായി ദീർഘകാലം നിലനിൽക്കും.

വസൂരി ആർക്കെങ്കിലും 2 തവണ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ല. ചിക്കൻപോക്സും രണ്ടാമത് വരുന്നത് വളരെ അപൂർവമാണ്.ജലദോഷവും വൈറസുകൾ മൂലമുണ്ടാകുന്ന രോഗമാണ്. പക്ഷേ, ഒറ്റ വൈറസ് അല്ല കാരണക്കാരൻ. ജലദോഷത്തിന് കാരണമായി അനേകം വ്യത്യസ്ത വൈറസുകൾ ഉണ്ട്. ജലദോഷം വീണ്ടും ഉണ്ടാകുന്നത് ശരീരത്തിന്റെ പ്രതിരോധശക്തിയുടെ അഭാവം കൊണ്ടല്ല; പ്രത്യുത ഓരോ തവണയും വ്യത്യസ്തമായ വൈറസുകൾ രോഗമുണ്ടാക്കുന്നത് മൂലമാണ്. ഒരു വൈറസിന് എതിരെയുണ്ടായ പ്രതിരോധശക്തി മറ്റൊരു വൈറസിന്റെ മുന്നിൽ നിഷ്ഫലമായിപ്പോകുന്നു. അതാണ് ജലദോഷം എത്ര തവണ വേണമെങ്കിലും നിങ്ങളെ പിടികൂടുന്നത്.

 

You May Also Like

ചയോട്ടെയ്ക്ക് ഇത്രയധികം ഗുണങ്ങളുണ്ടോ ? ഇത് തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുക

സ്ക്വാഷ് കുടുംബത്തിൽ പെടുന്ന ഒരു പച്ച പച്ചക്കറിയാണ് ചയോട്ടെ . മെക്സിക്കോ സ്വദേശിയാണ്, എന്നാൽ ഇപ്പോൾ…

ഭക്ഷണശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങള്‍.!

ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുമ്പോഴാണ്‌ ശരീരം രോഗാതുരമാകുന്നത്‌. വാരിവലിച്ചു കഴിക്കാതെ രുചി അറിഞ്ഞുവേണം ഭക്ഷണം കഴിക്കാൻ.

സാന്ത്വനത്തിന് ഒരു കൈ

കാന്‍സര്‍ ,എയിഡ്‌സ് , പക്ഷാഘാതം മുതലായ മാരാവ്യധികളാല്‍ വേദന തിന്ന് സാന്ത്വന പരിചരണം ലഭിക്കാതെ സാമ്പത്തിക്കവും മാനസികവുമായ പ്രശ്‌നങ്ങള്‍ മൂലം നിസ്സഹായാവസ്ഥയില്‍ കഴിയുന്ന അനേകം രോഗികള്‍ നമുക്കിടയിലുണ്ട്.

നാല് മുട്ട കഴിച്ചാല്‍ പ്രമേഹത്തെ പിടിച്ചു കെട്ടാം…

പ്രമേഹം ബാധിച്ചാല്‍ ഒരു കുഴപ്പം എന്ന് പറയുന്നത് പിന്നെ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയോണ്ടിവരും.