ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്?

326

Dr. Manoj Vellanad എഴുതുന്നു 

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്? ജലദോഷവും അരിമ്പാറയും താനേ മാറുന്ന മറ്റു വൈറൽ രോഗങ്ങളും പോലെയല്ല വന്ധ്യത. പരീക്ഷണ വസ്തുവാക്കരുത്, ഇക്കാലത്തും മനുഷ്യരെ.

Manoj Vellanad

ദമ്പതികളെ സംബന്ധിച്ച്, ജീവിതത്തിലെ ഏറ്റവും പ്രഷ്യസ് ആയിട്ടുള്ള സമയമായിരിക്കും ഈ അശാസ്ത്രീയ വന്ധ്യതാ ചികിത്സകർ കവർന്നെടുക്കുന്നത്. കൃത്യമായി കാരണമെന്തെന്ന് കണ്ടെത്തി, അതിനനുസരിച്ച് ഏതുമാർഗമാണ് വേണ്ടതെന്ന് മനസിലാക്കി മുന്നോട്ട് പോകേണ്ട പ്രശ്നമാണ്. സമയമാണ്.ഹോമിയോ ഗുളികയും കഴിച്ച്, ആകാശം നോക്കിയിരുന്ന് പ്രായവും കൂടി, പ്രതീക്ഷകളും നശിച്ച് നിരാശയിലേക്ക് പാവങ്ങളെ തള്ളിയിടുകയാണ് സർക്കാർ ഇവിടെ ചെയ്യുന്നത്. പ്രായമേറുന്നതനുസരിച്ച്, പിന്നീട് ശരിയായ ചികിത്സയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും പ്രശ്നങ്ങളുണ്ടാവാം.

കുറഞ്ഞ ചെലവിൽ മോഡേൺ മെഡിസിൻ സർക്കാർ ആശുപത്രികളിൽ ശരിയായ രോഗനിർണയവും ചികിത്സയും ലഭിക്കുമ്പോ ശാസ്ത്രലോകം കണ്ടം വഴി ഓടിച്ച ഒരു കപടശാസ്ത്രത്തെ പിന്തുണയ്ക്കേണ്ട ആവശ്യമില്ലായിരുന്നു.

2010 ലെ House of Commons Science and technology Committee report പറയുന്നത് homeopathic remedies perform no better than placebos (dummy treatments) എന്നാണ്. എന്നുവച്ചാൽ ഏതെങ്കിലും രോഗം വരുമ്പോ നൂലു ജപിച്ചു കെട്ടുന്നതും മന്ത്രവാദമോ ചെയ്യുന്നതും ഹോമിയോ മരുന്നു കഴിക്കുന്നതും തമ്മിൽ വ്യത്യാസമില്ലാന്ന്. മാത്രമല്ല ഹോമിയോയുടെ പുറകിലെ യുക്തി “scientifically implausible” എന്നും കൂടി റിപ്പോർട്ടിലുണ്ട്.. എന്ന് പറഞ്ഞാൽ “അസംഭവ്യം” എന്ന്.

പച്ചവെള്ളത്തേക്കാൾ ഫലം ഈ ഹോമിയോക്കില്ലാന്ന് ശാസ്ത്രം പതിറ്റാണ്ടുകളായി പറയുന്നതാണ്. വന്ധ്യതയ്ക്ക് അവരെന്താണ് കൊടുക്കുന്നത്? എങ്ങനെയാണത് പ്രവർത്തിക്കുന്നത്? വന്ധ്യതയുടെ കാരണം എങ്ങനെയാണ് കണ്ടെത്തുന്നത്? ഇതിനൊക്കെ ഉത്തരമുള്ള ഹോമിയോക്കാരെങ്കിലും ഉണ്ടോ? കഷ്ടമാണിതൊക്കെ. നാളെ, കൃപാസനക്കാർ ഇതേ ആവശ്യവുമായി സമീപിച്ചാലും സർക്കാരിന് നിഷേധിക്കാനാവില്ല. തെളിവെവിടെ എന്ന് ചോദിച്ചാൽ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണിച്ചാ മതി

മന്ത്രി  K K Shailaja Teacher –ന്റെ എഫ്ബി പോസ്റ്റ്

കുട്ടികളില്ലാതെ വിഷമിക്കുന്ന സാധാരണക്കാരായ ദമ്പതിമാർക്ക് കുറഞ്ഞ ചെലവിൽ ഫലപ്രദമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ ഹോമിയോപതി വകുപ്പ് ആരംഭിച്ച പദ്ധതി പദ്ധതിയാണ് ജനനി.

കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ച ഹോമിയോപ്പതി വന്ധ്യതാ ചികിത്സാകേന്ദ്രങ്ങൾ വലിയ വിജയമായി തീർന്നതിനെ തുടർന്ന് ഈ പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. എല്ലാ ജില്ലകളിലും ഹോമിയോപ്പതി വകുപ്പ് തന്നെ സീതാലയം പദ്ധതിയുടെ അനുബന്ധ ക്ലിനിക്ക് എന്ന നിലയിൽ വന്ധ്യതാനിവാരണ ക്ലിനിക്കുകൾ ആരംഭിക്കുകയുണ്ടായി. വർധിച്ചുവരുന്ന പൊതു ആവശ്യം കണക്കിലെടുത്ത് 2019 വർഷത്തിൽ എല്ലാ ജില്ലകളിലും ഇത് തുടങ്ങാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി എറണാകുളം ജില്ലയിലെ ഹോമിയോ ആശുപത്രിയിൽ ജനനി ക്ലിനിക്ക് ആരംഭിക്കുകയാണ്.

സ്ത്രീ വന്ധ്യതയ്ക്ക് പുരുഷ വന്ധ്യതയ്ക്കും ജനനി പദ്ധതിയിൽ ചികിത്സ ലഭ്യമാണ്. ഹോമിയോപ്പതി ചികിത്സയോടൊപ്പം ആധുനിക ലാബ് പരിശോധന സൗകര്യങ്ങളും അൾട്രാസൗണ്ട് സ്കാനിങ് സംവിധാനവും ഇവിടെ ലഭ്യമാണ്. ആഴ്ചയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ജനനി ഒ.പി. ഇവിടെ പ്രവർത്തിക്കും.

Image may contain: one or more people, people standing and indoor