fbpx
Connect with us

അറ്റാക്ക് – കഥ

കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാന്‍ പരിശ്രമിച്ചത് .അരമതിലില്‍ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിന്‍ കൂടിന് മധ്യഭാഗത്ത് വല്ലാത്തൊരു വേദന. അവള്‍ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങള്‍ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ എന്റെ സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകള്‍ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അവള്‍ വേവലാതി പൂണ്ടു.

 107 total views

Published

on

കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാന്‍ പരിശ്രമിച്ചത് .അരമതിലില്‍ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിന്‍ കൂടിന് മധ്യഭാഗത്ത് വല്ലാത്തൊരു വേദന. അവള്‍ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങള്‍ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ എന്റെ സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകള്‍ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അവള്‍ വേവലാതി പൂണ്ടു.

വേദന നീങ്ങുന്നില്ല. അത് മധ്യഭാഗത്തങ്ങനെ സിംഹാസനത്തില്‍ക്കയറി അള്ളിപ്പിടിച്ചിരിക്കയാണ്. കുഞ്ഞിനെ എടുക്കാനോ ചപ്പാത്തിക്കു കുഴയ്ക്കാനോ വരെ പറ്റതെ വന്നു. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ പലത്. കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ കണ്ടു കൊതി തീരാത്ത ഭാവം. ഭര്‍ത്താവിന്റെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോഴും പറഞ്ഞറിയിക്കാനാ!കാത്ത വിങ്ങല്‍ ഉള്ളില്‍ കനച്ചു കിടന്നു. ഭര്‍ത്താവും കുട്ടികളും ഒന്നിച്ചുള്ള കുടുംബജീവിതം സ്വപ്നം കണ്ടത് വെള്ളത്തില്‍ വരച്ച വരകള്‍ക്ക് തുല്യമോ.

ഉള്ളറകളിലെ തേങ്ങലുകള്‍ അച്ചടി മഷി പുരണ്ടാല്‍ പ്രകാശനവേളയില്‍ പ്രസംഗിക്കാനുള്ള വാചകങ്ങള്‍ വരെ അവള്‍ തയാറാക്കി വച്ചിരിക്കുന്നു. ആരെയെല്ലാം ക്ഷണിക്കണമെന്നും എവിടെവച്ചു് എങ്ങിനെ നടത്തണമെന്നുപോലും അവള്‍ കണക്ക് കൂട്ടലുകള്‍ നടത്തിയിട്ടുണ്ട് .ആദ്യ കഥാസമാഹാരാം സ്വന്തം സ്മരണക്ക് മുമ്പിലാകുമോ.

അവള്‍ നന്നായി വിയര്‍ത്തിരുന്നു. മനസ്സിലെ ആശങ്കകള്‍ എഴുതി വച്ചാലോ.. അവള്‍ ഒരു നിമിഷം ചിന്തിച്ചു. തന്റെ വിഡ്ഢിത്തങ്ങള്‍ വായിച്ചിട്ട് ആര്‍ക്ക് എന്ത് പ്രയോജനം. എങ്കിലും എഴുതിക്കളയാം.
ഒരു പക്ഷേ നാളെത്തന്നെ വെള്ള പുതപ്പിച്ചു കിടത്തുകയാണെങ്കില്‍ അടക്കം പറയുന്നവര്‍ക്ക് അവള്‍ മരണം മുന്‍ കൂട്ടി കണ്ടിരുന്നു എന്ന വിഷയം കൂടി ഓരോരുത്തരുടെ സര്‍ഗ്ഗവാസനയ്ക്കനുസരിച്ച് മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കാമല്ലോ.

എന്തൊക്കെയായാലും രാത്രി പത്തുമണി കഴിഞ്ഞു. വേദനയ്ക്ക് മാറ്റമൊന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ പ്രയാസം. ഉറക്കത്തിന്റെ സാമ്രാജ്യത്തില്‍ സ്വപ്നങ്ങളെ കൂട്ടിന് വിളിച്ച് പറന്നുല്ലസിക്കാന്‍ തുടങ്ങിയ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞാലോ. ഏതായാലും പറഞ്ഞേക്കാം. ഇത് തന്റെ അവസാനത്തെ രാത്രിയാണെങ്കിലോ?. അങ്ങിനെ ചിന്തിക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ ചിന്തകള്‍ മനസ്സിന്റെ കോണിലെവിടെയോ ഒരു മിന്നല്‍ പടര്‍ത്തുന്നു.
ഭര്‍ത്താവിനെ പതുക്കെ തൊട്ടു വിളിച്ചു. ഉണരാന്‍ അല്പം മടിയുള്ള കൂട്ടത്തിലാണല്ലോ കക്ഷി.. കൂറ്റനാടിനെപ്പോലെ മുരടനക്കി നെറ്റിചുളിച്ചു. പാതി തുറന്ന കണ്ണുകളോടെ ചോദിച്ചു ‘എന്താ?’

Advertisement



‘എനിക്കൊരു നെഞ്ചുവേദന’ നേരിയ സങ്കട ചുവയില്‍ അവള്‍ പറഞ്ഞു.
‘നെഞ്ചിന്റെ ഏത് ഭാഗത്താ?’ ഉറക്കച്ചടവ് മാറാ!തെ അയാള്‍ വീണ്ടും ചോദിച്ചു.
‘മധ്യഭാഗത്ത്’ അവള്‍ പറഞ്ഞു.

‘മറ്റെവിടേക്കെങ്കിലും വ്യാപിക്കുന്നുണ്ടോ?’ഡോക്ടറൂടെ കണ്‍സല്‍ട്ടിങ് പോലെ തോന്നിയില്ലങ്കിലും അയാളുടെ കണ്ണുകളിലെ ഉറക്കമവളെ വേദനിപ്പിച്ചു.
‘ഇല്ല. അവിടെത്തന്നെ. നല്ല വേദനയുണ്ട്’ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഇത്ര പ്രധാനപ്പെട്ട കാര്യം കേട്ടിട്ടും ചെറിയൊരു വേവലാതി പോലും അയളുടെ നോക്കിലോ വാക്കിലോ വരാതിരുന്നത് അവളെ വേദനിപ്പിച്ചു.
‘അതു വല്ല ഗ്യാസുമായിരിക്കും. വെളുക്കുന്നതു മുതല്‍ ഇരുട്ടുവോളം വലിച്ചു വാരി കഴിക്കും. എന്നിട്ട് രാത്രിയായാല്‍ മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ …’അയാള്‍ ഉറക്കത്തിന്റെ രസച്ചരട് പൊട്ടിച്ചതിന് അവളോട് കയര്‍ത്തു.
അവള്‍ പ്രതീക്ഷിച്ച പ്രതികരണമായിരുന്നെങ്കിലും ആ നിമിഷത്തില്‍ മനോവിഷമം അനുഭവപ്പെട്ടു. അവസാന നിമിഷത്തില്‍ ഭര്‍ത്താവിന്റെ കൈകൊണ്ട് തുള്ളി വെള്ളം കിട്ടുമെന്നൊന്നും അവള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. തന്റെ അസാന്നിധ്യം കുടുംബത്തിന് താങ്ങാനാവില്ല എന്നതും താനില്ലാതെ ഒരു കാര്യവും നടക്കില്ല എന്നതും വെറും വിഡ്ഡിത്തങ്ങളായ വിശ്വസങ്ങളാണെന്ന് അവള്‍ക്ക് മനസ്സിലായി. ഈ പ്രപഞ്ചത്തിലെ വെറുമൊരു അണു മാത്രമാണ് താനെന്ന സത്യം അവള്‍ ഒരിക്കല്‍കൂടി അടിവരയിട്ടു. ഒരു തലോടലൊ ആശ്വാസവാക്കൊ മതിയായിരുന്നു ഒരു ജന്മത്തിന്റെ മുഴുവന്‍ സ്‌നേഹവും നല്‍കിയ ഭര്‍ത്താവില്‍ നിന്നുള്ള പെരുമാറ്റത്തില്‍. അല്ലെങ്കിലും സ്‌നേഹം പ്രകടിപ്പിക്കാന്‍ പണ്ടേ അദ്ദേഹത്തിന് അറിയില്ലല്ലോ.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ പോലും മാധുര്യമേറിയ വാക്കുകള്‍ കേള്‍ക്കാന്‍ അവള്‍ കാതുകള്‍ കൂര്‍പ്പിച്ചിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വാരിപ്പുണരുന്നതും ചുംബനം സമ്മാനിക്കുന്നതും അവള്‍ വെറുതേ സങ്കല്പിച്ചുകൊണ്ടിരുന്നു. നാളിതുവരെ അത് വെറും സങ്കല്പങ്ങള്‍ മാത്രമായി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സങ്കല്പങ്ങളും സ്വപ്നം കാണലുമെല്ലാം എഴുത്തുകാരുടെ ഒരോ ഭ്രാന്തന്‍ ചിന്തകളായാണല്ലോ അദ്ദേഹം കണ്ടത്. എഴുത്തുകാര്‍ വികാരജീവികളായിരിക്കുമെന്ന ആക്ഷേപവുമുണ്ട്. ആ ആക്ഷേപത്തിലും ഈ സങ്കല്പ പരവതാനിയില്‍ സ്വന്തം ഇഷ്ടാനുസരണം സഞ്ചരിക്കാന്‍ പറ്റുന്ന ചിന്തകളില്‍ അവള്‍ എന്നും സന്തുഷ്ടയായിരുന്നു.
പക്ഷേ, ഈയിടെയായി അയാളെയും ചുറ്റിപ്പറ്റിയുള്ള സങ്കല്പങ്ങള്‍ മെനഞ്ഞെടുക്കാന്‍ അവള്‍ ശ്രമിക്കാറില്ല. കാരണം സങ്കല്പസാമ്രാജ്യത്തിലെ കൊട്ടാര വാതിലില്‍ നിന്നും പടി ഇറങ്ങിപ്പോരുമ്പോള്‍ നിര്‍വ്വികാരനായ ഭര്‍ത്താവിന്റെ മുഖം അവളില്‍ അസ്വസ്ഥത പരത്തി. അതില്‍ പിന്നെ വികാരവിചാരങ്ങളേതുമില്ലാതെ അയാള്‍ തെളിയ്ക്കുന്ന വഴിയേ വെറുതേ അങ്ങനെ ജീവിച്ചു തീര്‍ക്കലായിരുന്നു അവളുടെ ജീവിതം. എങ്കിലും അദ്ദേഹത്തേയും കുഞ്ഞിനേയും വിട്ട് മരണത്തിന്റെ ഗര്‍ത്തത്തിലേക്ക് പതിക്കുക എന്നത് അവള്‍ക്ക് ഊഹിക്കാന്‍ പോലും സാധിച്ചില്ല. പ്രകടിപ്പിക്കുന്ന സ്‌നേഹത്തില്‍ അദ്ദേഹത്തിന് വിശ്വാസമില്ല. അവള്‍ പ്രണയാര്‍ദ്രമായ വാക്കുകള്‍ പറയുമ്പോള്‍ പ്രായം കൊണ്ട് അയാള്‍ മറകെട്ടി. അതില്‍ അവള്‍ക്കു് നിരാശ അനുഭവപ്പെട്ടു. പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാര്‍ക്കിടയില്‍ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം. അവരുടെ പ്രവ്യത്തികളിലും പ്രണയത്തിന്റെ മയില്‍പ്പീലി വിടര്‍ത്തിയതേയില്ല.
കൂടെ പഠിച്ചവരും കുടെ ജോലി ചെയ്തവരുമായ സ്തീകളോട് സംസാരിക്കുമ്പോള്‍ അയാളുടെ വാക്കുകളില്‍ പ്രണയം ചുവയ്ക്കുന്നതും ആ കണ്ണുകള്‍ വിടരുന്നതും അവള്‍ ശ്രദ്ധിച്ചു. തന്നോട് കാണിക്കാത്ത പുഞ്ചിരി അവര്‍ക്കായി സമ്മാനിക്കുമ്പോള്‍ അവളുടെ മനസ്സ് പിടഞ്ഞു
ഭാവിയില്‍ ഒരു കൊച്ചു വീട് സ്വന്തമായി വേണമെന്നുള്ള തന്റെ ആവശ്യം പോലും ആയാള്‍ ഗൌനിക്കാറില്ല. തങ്ങളുടെ കൊട്ടാരത്തിന്റെ രുപഭംഗിയെക്കുറിച്ചും അതിന്റെ സൌകര്യങ്ങളെക്കുറിച്ചും ഒരേ ഇരിപ്പിടത്തിലിരുന്ന് പങ്ക് വെക്കാമെന്നവള്‍ പലപ്പോഴും പറഞ്ഞു. അപ്പോഴൊക്കെ വെറുമൊരു മൂളലിലൊ അല്ലെങ്കില്‍ അതെല്ലാം സമയകുമ്പോള്‍ ചിന്തിച്ചാല്‍ മതിയല്ലൊ എന്നും പറഞ്ഞ് അയാള്‍ ഒഴിഞ്ഞു മാറി.

രാതി പതിനൊന്നു മണി കഴിഞ്ഞിട്ടും വേദനക്ക് മാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കൂര്‍ക്കം വലി ശ്രുതി ചേരാതെ സംഗീതമഴപെയ്തു കൊണ്ടേയിരുന്നു. വായിച്ച് തീര്‍ക്കാനൊരുപാട് പുസ്തകങ്ങള്‍. എഴുതി തീര്‍ക്കാന്‍ അനവധി കാര്യങ്ങള്‍. ഇതിനിടയില്‍ ഒരു യാത്രയയപ്പ് പോലുമില്ലാതെ ഇതുവരെ ജീവിതത്തെ ഇഷ്ടപ്പെട്ട കനിപോലെ വാരിപ്പുണര്‍ന്ന് മാറോടു ചേര്‍ത്തിയതിന് ഒരു ഉപഹാരം പോലും ലഭിക്കാതെ അന്ത്യയാത്രയ്ക്ക് സമയമായോ? മരണം മുന്‍കൂട്ടി കണ്ട വിറയലൊ ബദ്ധപ്പാടോ അവളുടെ എഴുത്തില്‍ നിഴലിച്ചില്ല..ചിന്തകള്‍ കാടുകേറി പോകവേ രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ അവള്‍ അറിയാതെ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.

Advertisement



പതിവ് പോലെ കാലത്തെ അഞ്ചുമണിക്കു തന്നെ ഉണരാന്‍ അവള്‍ക്ക് സാധിച്ചില്ല. തലേന്നാളിന്റെ ഉറക്കക്ഷീണമാകാം.

തനിക്കായി ഒരു പ്രഭാതം കൂടിവിരിഞ്ഞു. അന്നുചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സില്‍ കളം വരച്ച് ചാര്‍ട്ട് തയ്യാറാക്കി ഉറക്കമുണര്‍ന്ന് കിടന്ന കിടപ്പില്‍ കിടന്നു തന്നെ അന്നത്തെ പ്ലാനിങ്ങും അവള്‍ക്ക് പതിവുള്ളതാണ്. വേദന മാറിയെങ്കിലും ചിന്തകള്‍ കാറ്റിലെ പട്ടം കണക്കേ പറന്നു കൊണ്ടേയിരുന്നു. അതിന്റെ ചരടിന്റെ അറ്റം പക്ഷേ, അവളുടെ കൈപ്പിടിയിലായിരുന്നില്ല….

 108 total views,  1 views today

Advertisement



Advertisement
Uncategorized51 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement