ആളിപ്പടര്‍ന്ന തീയില്‍ നിന്നും രക്ഷപ്പെടാനുള്ള ജോലിക്കാരന്റെ ശ്രമം – ഹൃദയ നിലച്ചു പോകുന്ന രംഗം !

0
476

01

സ്ഥലം അമേരിക്കയിലെ ഹൂസ്റ്റണ്‍. ആളിക്കത്തുന്നത് നിര്‍മ്മാണത്തിലിരിക്കുന്ന 50 മില്ല്യന്‍ ഡോളറിന്റെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് കെട്ടിടവും. വീഡിയോ ഷൂട്ട്‌ ചെയ്തത് തൊട്ടടുത്തെ ഫ്ലാറ്റുകളില്‍ ഒന്നും ചെയ്യാനാവാതെ ഭയന്ന് വിറച്ചു കഴിയുന്ന താമസക്കാരും. കെട്ടിടത്തെ പൂര്‍ണമായും അഗ്നി വിഴുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ ഏറ്റവും മുകളിലത്തെ നിലയില്‍ വിന്‍ഡോ ബാല്‍ക്കണിയില്‍ തന്റെ ജീവിതം ഏകദേശം അവസാനിച്ചു എന്നും ചിന്തിച്ചു അസ്വസ്ഥനായി നില്‍ക്കുന്ന ഒരു തൊഴിലാളിയെ കണ്ടാണ്‌ നമ്മള്‍ ഞെട്ടുക. ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം അയാള്‍ ആ കെട്ടിടത്തില്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു.

ഒന്നുകില്‍ താഴേക്ക് എടുത്തു ചാടുക, അല്ലെങ്കില്‍ കുറച്ചകലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫയര്‍ സര്‍വീസ് ക്രെയിന്‍ അങ്ങോട്ടടുപ്പിച്ചു അതില്‍ കയറി രക്ഷപ്പെടുക, ഈ രണ്ടു ഓപ്ഷന്‍ ആയിരുന്നു ആ തൊഴിലാളിയുടെ മുന്‍പില്‍ ഉണ്ടായിരുന്നത്. അതിനിടെ വീഡിയോ ഷൂട്ട്‌ ചെയ്യുന്നവരില്‍ പലരും ആ രംഗം കണ്ടു നില്ക്കാന്‍ കഴിയാതെ കണ്ണടക്കുന്നതും അവരുടെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാകും.

ആരൊക്കെയോ ആര്‍ത്തുവിളിച്ചു ക്രെയിന്‍ അങ്ങോട്ടേക്ക് അടുപ്പിക്കുമ്പോഴേക്കും അദ്ദേഹം നില്‍ക്കുന്ന നിലയെ പൂര്‍ണമായും അഗ്നി വിഴുങ്ങുന്ന കാഴ്ചയാണ് നാം കാണുക. ചൂട് സഹിക്കാന്‍ വയ്യാതെ കക്ഷി താഴത്തെ ബാല്‍ക്കണിയിലേക്ക് എടുത്തു ചാടുന്നതാണ് പിന്നീടു നാം കാണുക. എന്തോ ഭാഗ്യത്തിന് അടി തെറ്റാതെ താഴെ ബാല്‍ക്കണിയില്‍ സുരക്ഷിതമായി ഇറങ്ങുന്ന കക്ഷിയുടെ അടുത്തേക്ക് തുടര്‍ന്ന് ക്രെയിനും കൊണ്ട് രക്ഷാപ്രവര്‍ത്തകന്‍ എത്തുന്നു.

കാണേണ്ട പൂരം പൂര്‍ണമായും ഇവിടെ പറഞ്ഞാല്‍ പിന്നെ എന്ത്. ശേഷം സ്ക്രീനില്‍ തന്നെ കാണൂ.