ഹാർട്ട് ഓഫ് സ്റ്റോൺ

Vani Jayate

വണ്ടർ വുമൺ ഗാൽ ഗാഡോട്ടിന്റെ പുതിയ സ്പൈ ഫ്രാഞ്ചൈസി എന്നതിനേക്കാൾ ഉപരി ഇന്ത്യയിൽ ആലിയ ബട്ടിന്റെ ഹോളിവുഡ് ഡെബ്യു എന്ന പേരിൽ ആണ് ശ്രദ്ധേയമായിരിക്കുന്നത്. ദോഷം പറയരുതല്ലോ, സ്‌ക്രീൻ ടൈം കുറവായിരുന്നെങ്കിലും ആലിയായുടെ കെയാ ധവാൻ വളരെ പ്രധാനപ്പെട്ട ഒരു റോൾ ആണ്. ഗാലിന്റെ റേച്ചൽ സ്റ്റോണിനും അവരുടെ ടീമിനും അവരുടെ മിഷനും ഒരു ഭീഷണിയായിട്ടാണ് ആന്റഗണിസ്റ്റായ കെയയെ അവതരിപ്പിക്കുന്നത്. ചാർട്ടർ എന്ന എലൈറ്റ് ചാര സംഘടനയെക്കുറിച്ചാണ് ഹാർട്ട് ഓഫ് സ്റ്റോൺ. ഹാർട്ട് എന്ന അവരുടെ പക്കലുള്ള ഒരു ‘ടെക്കനോളജി വെപ്പൺ’ മോഷ്ടിക്കാൻ ശ്രമിക്കുന്ന പൂനെ ബേസ്ഡ് ആയിട്ടുള്ള ഒരു ഹാക്കർ ആണ് കേയ.

ഹാർട്ട് – പുതിയ ഇൻഫർമേഷൻ യുഗത്തിൽ സർവതിനേയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു ശക്തി.. ചാർട്ടർ എന്ന സംഘടനയുടെ കയ്യിലിരിക്കുന്ന ഹാർട്ട് എന്ന ആ ഒരു ടെക്കനോളജി കൈക്കലാക്കാൻ വേണ്ടിയുള്ള മിഷൻ. എം ഐ സീരീസുകൾ പോലെ നിരവധി തവണ ചവച്ചു തുപ്പിയിട്ടുള്ള ഒരു ടെംപ്ളേറ്റ് തന്നെയാണ് ഹാർട്ട് ഓഫ് സ്റ്റോണിനും. അതെ റെവലേഷൻസ്, ബിട്രെയൽസ്, അതെ മട്ടിലുള്ള ആക്ഷൻ സീക്വന്സുകള്.. ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ ന്യുക്ലിയർ വേപ്പണുകളിൽ നിന്നും ലോകത്തെ നിയന്ത്രിക്കാൻ കഴിയുന്ന ആയുധമായി മാറിയത് ടെക്കനോളജി. അതിനപ്പുറം കാര്യമായ പുതുമ അവകാശപ്പെടാനില്ലാത്ത ഒരു ആക്ഷൻ മൂവി.

ഇറ്റലിയിലെ ഒരു സ്കീ റിസോർട്ടിൽ വെച്ചുള്ള ഒരു ഹൈ ഒക്ക്ട്ടൈൻ ആക്ഷൻ സീക്വൻസിൽ നിന്നും തുടങ്ങുന്ന സിനിമ പിന്നെയങ്ങോട്ട് ഫ്ലാറ്റ് ആയിപ്പോവുകയാണ്. ഈ സിനിമകളിൽ നിന്നും പ്രതീക്ഷിക്കാവുന്ന എല്ലാ തരത്തിലുള്ള ചേരുവകളും ചേർത്തു കൊണ്ട് തന്നെയാണ് ടോം ഹാർപ്പർ ഒരുക്കിയിരിക്കുന്നത്. ഹാർട്ട് ഓഫ് സ്റ്റോൺ ഒരു ഗ്ലോബ് ട്രോട്ടിംഗ് സ്പൈ സിനിമയാണ്. ഇറ്റലിയിൽ നിന്നും ലണ്ടൻ വഴി ലിസ്ബണിലെക്ക്, അവിടെ നിന്നും സെനഗലിലേക്ക്.. മഞ്ഞുറഞ്ഞു കിടക്കുന്ന സ്കീ റിസോർട്ടിൽ നിന്നും മരുഭൂമിയിലേക്ക്…. ഓരോ സീനും എവിടെയൊക്കെയോ കണ്ടു മറന്ന ഒരു ഫീൽ ബാക്കി വെക്കുന്നു.

അവസാനാമായി ഒരു കാര്യം കൂടി പറയാനുണ്ട്. ഹോളിവുഡ് ഗ്ലോബൽ മാർക്കറ്റ് പൾസ് മനസ്സിലാക്കി എല്ലാ റേസുകൾക്കും ടോക്കൺ റെപ്രസെന്റേഷൻ കൊടുക്കുന്ന സമയമാണ്. അപ്പോഴും അവരുടെ മുൻ ധാരണകളുടെ കളങ്ങളിൽ വെച്ച് തന്നെയാണ് പാത്രസൃഷ്ടികൾ കൊണ്ട് പോവുന്നത്. അവർക്ക് ചുറ്റുമുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നത് അവർ മനസ്സിലാക്കുന്നില്ല. വെറും ടോക്കണിസത്തിനുമപ്പുറം പോവാതെ ക്ളീഷേകൾക്ക് നിബദ്ധമായ റേഷ്യൽ റെപ്രെസന്റേഷൻ മാത്രം തുടരുന്നത് കൊണ്ട് ഒന്നുമായില്ല എന്നവർ ഇനിയും തിരിച്ചറിയാനുണ്ട്. ഹാർട്ട് ഓഫ് സ്റ്റോൺ – നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു

Leave a Reply
You May Also Like

ഡോൺ ലീ അണ്ണന്റെ ആരാധകർക്ക് ആഘോഷിക്കാൻ ആയി ഇതാ ഒരു ഐറ്റം

Harshad K B ഡോൺ ലീ അണ്ണൻ ആരാധകർക്ക് ആഘോഷിക്കാൻ ആയി ഇതാ ഒരു ഐറ്റം…

കഥക്ക് മുകളിൽ അക്ഷയ് കുമാർ എന്ന നായകന് വേണ്ടി സിനിമ എടുത്തപ്പോൾ സംഭവിച്ച ദുരന്തം

CUTTPUTLLI… Faisal K Abu രാക്ഷസൻ എന്ന സിനിമ കണ്ടവർക്ക് അറിയാം ആ സിനിമ ഒരു…

ഒരു ദിവസം രശ്മിയുടെ അശ്ലീലമായ ദൃശ്യങ്ങൾ വാട്സ് ആപ്പിൽ പ്രചരിക്കുന്നു… ഇതിന് പിന്നിലുള്ള സത്യം എന്താണ് ?

Megha Pradeep അറിയിപ്പ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രം ആത്മാഭിമാനത്തെ ചോദ്യം…

വരിസ് ഇറങ്ങുന്നതിനു മുൻപ് രാംചരണിന്റെ പോസ്റ്റിറ്റിവ് റിവ്യു, അണിയറപ്രവർത്തകരുടെ ആവേശം വാനോളം

വിജയ് നായകനായ വരിസ് വരുന്ന പൊങ്കൽ ഉത്സവത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വംശി സംവിധാനം ചെയ്യുന്ന…