ഹൃദ്രോഗസാധ്യത ഇന്ത്യക്കാരിൽ കൂടുന്നത് എന്തുകൊണ്ട് ?

0
557

Chest-Pain-Pic1-(1)
അമേരിക്കയില്‍ ഈയിടെ നടത്തിയ ഒരു പഠനത്തിലാണ് ഭാരതീയരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ ഹൃദ്രോഗികള്‍ക്ക് ഉയര്ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, രക്ത ധമനികളില്‍ കൊഴുപ്പിന്റെ അംശം അടിഞ്ഞു കൂടുക തുടങ്ങിയ രോഗാവാസ്ഥകള്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുകയുണ്ടായി.

പ്രമേഹം എന്ന ഒറ്റരോഗംതന്നെ എത്രയധികം ഇന്ത്യാക്കാരില്‍ ഹൃദ്രോഗം ഉണ്ടാക്കുന്നു എന്ന വസ്തുത ആരെയും ഞെട്ടിപ്പിക്കും. 32% പ്രമേഹ രോഗികളിലും ഹൃദയത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങി പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 10% ആളുകളില്‍ ഹാര്‍ട്ട് ഫെയിലര്‍ ഉള്ളതായും 70% ആളുകള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതായും കണ്ടെത്തുകയുണ്ടായി. പ്രമേഹവും അതിന്റെ മോശമായ കണ്ട്രോളും ഒരാളെ വളരെ എളുപ്പത്തില്‍ തന്നെ ഒരു ഹൃദ്രോഗി ആക്കാം.

ഇന്ത്യയില്‍ മില്യന്‍ കണക്കിന് ഹൃദ്രോഗികള്‍ ആണുള്ളത്. പ്രമേഹം ഫലപ്രദമായി ചികിത്സിക്കുകയും ആരോഗ്യകരമായ ദിനചര്യകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് രാജ്യ പുരോഗതിക്കുതന്നെ അത്യന്താപേക്ഷിതമായ കാര്യമാണ്.