fbpx
Connect with us

Narmam

വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!!

നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക “ഇഫ്താർ” തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ റെഡി.

 195 total views

Published

on

നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക “ഇഫ്താർ” തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ റെഡി. ചില “വനിതാ” മാസികകൾ കൊതിയൂറും “റമദാൻ” വിഭവങ്ങളുമായി സ്പെഷ്യൽ പതിപ്പിറക്കി. മൊത്തക്കച്ചവടക്കാർ റമദാൻ സ്റ്റോക്കുകൾ കുന്നുകൂട്ടി. അനവധി നിരവധി പാണ്ടിലോറികളിൽ പോത്തും കോഴിയും ആടുമൊക്കെ അതിർത്തികടന്ന് കൊച്ചുകേരളത്തിലെത്തി. ഗൾഫ് നാടുകളിൽ ഗവർമെന്റ് (അങ്ങിനെയൊരു സാധനം ഇവിടെയും ഉണ്ട്) വില നിയന്ത്രണവും കമ്പോളനിരീക്ഷണവുമൊക്കെയായി പൊതുജനത്തെ സഹായിക്കുന്നു. റസ്റ്റോറന്റുകൾക്കും കഫ്തീരിയകൾക്കും മുന്നിൽ സ്പെഷ്യൽ റമദാൻ തട്ടുകൾ സ്ഥാനം പിടിച്ചു. പള്ളികളോടനുബന്ധിച്ച് ഇഫ്താർ ടെന്റുകളുയർന്നു. ഭക്ഷണത്തിൽ മിതത്വം കാട്ടേണ്ട ഒരു മാസത്തിലേക്കുള്ള ഒരുക്കങ്ങൾ! ഇനി പകലുകളിൽ പട്ടിണിയും സന്ധ്യ മുതൽ പുലർച്ച വരേ മുടിഞ്ഞ തീറ്റിയുടെ ലോകകപ്പുമാണ്. വിശ്വാസികൾ (പള്ളപൊട്ടും വരെ “ഫുഡ് അടിക്ക”ലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കുന്നവർ) അരയും തലയും മുറുക്കി,  തൊള്ളയും പള്ളയും ഒരുക്കി റെഡിയായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് തീറ്റിയുടെ വസന്തകാലമാണ്.

വ്രതാനുഷ്ഠാനവും ഭക്ഷണവും തമ്മിലെന്താണ് ബന്ധം? പകൽ മുഴുവൻ അന്നപാനീയങ്ങൾ വർജ്ജിച്ച് ശരീരത്തെയും, ദുഷ്ചിന്തകളിൽനിന്നും, നല്ലതല്ലാത്ത സംസാരങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിന്നുകൊണ്ട് ദൈവസ്മരണയിൽ ദീപ്തമാക്കി മനസ്സിനെയും സ്ഫുടം ചെയ്തെടുക്കുകയെന്നതാണ് റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അന്നപാനീയങ്ങൾ വർജ്ജിക്കുക എന്നത് നോമ്പിന്റെ പ്രത്യക്ഷമായ ഭാഗമാണെങ്കിൽ ഈ പ്രക്രിയയിലൂടെ പതിനൊന്ന് മാസം വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിച്ച ദഹനേന്ദ്രിയ വ്യവസ്ഥയെ “സർവ്വീസ്” ചെയ്യുകയാണ് യഥാർ‍ത്ഥത്തിൽ ചെയ്യുന്നത്. ഇതിന്റെ ഗുണഫലങ്ങൾ വൈദ്യശാസ്ത്രം ശരിവെച്ചതുമാണ്. (ഉടയതമ്പുരാൻ രൂപം കൊടുത്ത ഈ വ്യവസ്ഥക്ക് വൈദ്യന്റെ മേലൊപ്പ് വേണ്ടതില്ല. എന്നാലും ചില ജിഞ്ജാസുകളുടെ അന്തമില്ലാത്ത ചോദ്യങ്ങൾക്കൊരു അഡ്വാൻസ് മറുപടി കിടക്കട്ടെ).

എന്നാലിന്ന് വ്രതാനുഷ്ടാനത്തിന്റെ ഒരു മാസക്കാലം എന്താണ് നടക്കുന്നത്? പുലർച്ചെ മുതൽ സന്ധ്യ വരെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ച് വ്രതമെടുത്തവൻ സൂര്യാസ്തമയത്തോടെ (മഗ്‍രിബ്) മറ്റൊരു ജീവിയായി മാറുകയാണ്. കിലോക്കണക്കിന് മൈദയും ലിറ്ററ് കണക്കിന് എണ്ണയും നെയ്യും ആടും മീനും പോത്തും പിന്നെ പഴങ്ങളും തണുത്തതും ചൂടുള്ളതും മധുരവും എരിവും എല്ലാം കൂടി കൂട്ടിക്കുഴച്ച് അടിച്ചു കേറ്റി ആമാശയത്തിനെ ഓവർ ടൈം ചെയ്യിക്കുന്ന ഒരു വിചിത്ര ജീവി! ഓരോ വ്രതവുമവസാനിപ്പിക്കുന്നത് ഒരു  കവിൾ വെള്ളം കുടിച്ചുകൊണ്ടാണ്. പിന്നെയതാ കടന്നു വരികയായി സമൂസ, പഴം‍പൊരി, പഴം നിറച്ചത്, പഴം വട, കോഴി അട, നെയ്പത്തിരി, പൊരിച്ചപത്തിരി, കുഞ്ഞിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീൻ പത്തിരി, പക്കോട, മുട്ടമാല, ഉന്നക്കായ, നെയ്യിൽ തൂമിച്ചെടുത്ത തരിക്കഞ്ഞി, സുഗിയൻ തുടങ്ങി അനന്തമജ്ഞാതമവർണ്ണനീയമായ നെയ്യിൽ മുങ്ങിക്കുളിച്ച മൈദവിഭവങ്ങൾ, നല്ല പാലിൽ കട്ടിയായി അടിച്ച ഒന്നാന്തരം ഫ്രൂട്ട് ജ്യൂസും. ഓരോ നോമ്പുകാരനുമിരുന്ന് തട്ടുന്നത് കണ്ടാൽ പിറ്റേന്ന് പുലർച്ചെ അഞ്ചരക്കാണ് അയാളെ തൂക്കിക്കൊല്ലുന്നതെന്ന് തോന്നും! ഇതുകൊണ്ട് തീറ്റി കഴിഞ്ഞു എന്നാരും തെറ്റിദ്ധരിക്കേണ്ട. ഇത് വെറും “കത്തലടക്കൽ” മാത്രം. ഒരു പൈലറ്റ് ഷോട്ട്. മഗ്‍രിബ് നമസ്കാരം കഴിഞ്ഞിട്ടാണ് മെയിൻ കോഴ്സ്- കാര്യപ്പെട്ട തീറ്റി. പത്തിരി, ഒറോട്ടി, നെയ്ച്ചോറ്, ബിരിയാണി,കോഴിക്കറി, മീൻ പൊരിച്ചത്,ചിലർക്ക് മട്ടൻ കറി തുടങ്ങിയ അരി-പൊരി വിഭവങ്ങൾ കാര്യമായി തട്ടിവിടും. ഞങ്ങളുടെ നാട്ടിലൊക്കെ പച്ച നേന്ത്രപ്പഴം കൊണ്ടുള്ള ഒരു തരം “കായിക്കറി”യുമുണ്ടാവും. ചിക്കനോ ബീഫോ ഒക്കെയിട്ട്. പഴമക്കാർക്ക് ഇത് നിർബ്ബന്ധമാണ്. നോമ്പെടുത്ത് ക്ഷീണിച്ച പാവങ്ങൾ തീന്മേശകളിൽ തളികകൾ നിരത്തുന്നതോടെ ഖജനാവിൽ വീണ കൽ‍മാഡിയെപ്പോലെയായി മാറും! തീറ്റി, മുടിഞ്ഞ തീറ്റി. ഏമ്പക്കം വിടാൻ പോലും മറന്ന് നല്ല കട്ടിയിലൊരു പാൽച്ചായയും കുടിച്ച് മൂട് തട്ടി എണീറ്റ് (പലപ്പോഴും എണീക്കാൻ വലിയ പാടാണ്) പോവുന്നതോടെ പരിപാടിയുടെ കർട്ടൻ വീണു എന്നാരും കരുതണ്ട! രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാൽ ഒരു കഞ്ഞികുടിയുണ്ട്. ജീരകമരച്ച, തേങ്ങാപ്പാലൊഴിച്ച സമൃദ്ധമായ പൊടിയരിക്കഞ്ഞി. ക്ഷീണം മാറാൻ ഉത്തമമാണ്. സന്ധ്യ മുതൽ അടിച്ചുമാറിയതിന്റെ ക്ഷീണമുണ്ടല്ലോ! ചിലപ്പോൾ (മിക്കപ്പോഴും) കഞ്ഞിക്കൊപ്പം കത്തലടക്കിയതിന്റെ ബാക്കി എണ്ണയിൽക്കുളിച്ച മൈദ വിഭവങ്ങൾ കൂടി അകത്താക്കുന്നതോടെ നോമ്പുകാരന്റെ ലഘുഭക്ഷണം തൽക്കാലത്തേക്ക് അവസാനിക്കുന്നു. എന്നാലും മഹത്തായ പള്ളകളിൽ ഇത്തിരി സ്ഥലം ഇനിയും ബാക്കി കാണും!

ഇരപിടിച്ച പാമ്പിനെപ്പോലെ കമിഴ്ന്ന് കിടന്നുറങ്ങിയെണീക്കുന്നത് മറ്റൊരു അങ്കത്തിനുള്ള പടപ്പുറപ്പാടുമായിട്ടാണ്. പകൽ മുഴുവൻ പട്ടിണി കിടക്കേണ്ടതല്ലേ, എന്തെങ്കിലും കാര്യമായിത്തന്നെ കഴിക്കണം. അതും പുലർച്ചെ തന്നെ. സാധാരണ ഉച്ചഭക്ഷണത്തിനൊരാൾ കഴിക്കുന്നതിലുമധികം തട്ടും. മിക്കവാറും ചോറ്, അല്ലെങ്കിൽ നെയ്ച്ചോറ്. അവസാനം പൂവൻ പഴവും കൂട്ടി ഒരു പിടി. അതെ, ഒരു നോമ്പ് സ്പെഷ്യൽ!

Advertisement



എന്നോട് വിയോജിക്കുന്നവർ കുറച്ചെങ്കിലുമുണ്ടാവും. കൊതിയന്മാർ. സാധാരണ മാസത്തിലെ കുടുംബ ബഡ്ജറ്റിന്റെ എത്ര ഇരട്ടിയാണ് റമദാനിൽ? ഓരോ പ്രവാസിയും കുടുംബച്ചിലവിന് ഏറ്റവും കൂടുതൽ പണമയക്കുന്നത് നോമ്പ് കാലത്താണ്. മീനും ഇറച്ചിയും, പൊരിച്ചതും വറുത്തതും സാധാരണയിലധികം അളവിലും (Quantity) ഗുണത്തിലും (Quality) തവണകളിലും കൂടുതലായി കഴിക്കുമ്പോൾ പതിനൊന്ന് മാസമായി ജോലിചെയ്യുന്ന നമ്മുടെ ദഹനവ്യവസ്ഥയെ അമിതഭാരം നൽകി പീഡിപ്പിക്കുകയാണ് നാം ചെയ്യുന്നത്. ഒരു മാസത്തെ മുടിഞ്ഞ തീറ്റ കഴിയുമ്പോൾ പലപ്പോഴും നമ്മൾ നാലഞ്ച് കിലോയെങ്കിലും കൂടിയിട്ടുണ്ടാവും! എന്തൊരു വിരോധാഭാസം! പണക്കാർക്ക് നോമ്പ്തുറ ചടങ്ങുകൾ മേനികാട്ടാനുള്ള അവസരമെങ്കിൽ പലർക്കും പുതിയാപ്ല സൽക്കാരത്തിന്റെ വേദികളാണ്. ഒരു ആരാധനാ കർമ്മത്തെ നാം എത്ര ഭംഗിയായി വാണിജ്യവത്കരിച്ചു!

മുസ്ലീം സ്ത്രീകൾക്ക് ഏറ്റവും തിരക്കേറിയതും ഉറക്കം കുറഞ്ഞതുമായ മാസമാണിത്! ദൈവസ്മരണയിൽ പ്രാർ‍ത്ഥനകൾക്കായി കൂടുതൽ നേരം ചിലവഴിക്കുന്നതിന് പകരം കൊളസ്ട്രോളും ഷുഗറും കൂട്ടിക്കുഴച്ചുരുട്ടി ഏറിയ പങ്കും അടുക്കളയിൽ ചിലവാക്കി ബാക്കി സമയം തിന്നും തീർക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഉടയതമ്പുരാൻ കനിഞ്ഞനുഗ്രഹിച്ച് കല്പ്പിച്ച് തന്ന ഒരു വ്യവസ്ഥയെയാണ് നാം അടിച്ചു (തിന്നു എന്നർത്ഥത്തിൽ) കൊല്ലുന്നത്!

ഭക്ഷണത്തിൽ മിതത്വം പാലിക്കുക. അളവിലും ഇനങ്ങളിലും. പൊരിച്ചതും വറുത്തതും വേണമെന്ന നിർബ്ബന്ധങ്ങളൊഴിവാക്കുക. വിശന്ന വയറ്റിലേക്ക് നെയ്യും എണ്ണയും മൈദയും തള്ളിക്കേറ്റി അസുഖങ്ങൾ സൗജന്യമായി വാങ്ങാതിരിക്കുക. വിരുദ്ധഭക്ഷണങ്ങൾ പാടെ ഒഴിവാക്കുക- മീനും ഇറച്ചിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലത്രെ! പുകവലിക്കാർ നോമ്പ് തുറന്നപാടെയുള്ള മാരത്തോൺ പുകവലി മാറ്റുക. നല്ല മാറ്റമായിട്ടു പോലും നമ്മുടെ മനസ്സും സ്റ്റാറ്റസും അനുവദിക്കില്ലെങ്കിലും ഈ മാസത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക. അധികച്ചിലവിൽ നിന്നും മിച്ചം വരുന്നത് കൊണ്ട് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കാൻ സന്നദ്ധത കാട്ടുക. നമ്മുടെ ശരീരത്തിനും മനസ്സിനും കീശക്കും നല്ലതു വരും- ഞാൻ ഗ്യാരണ്ടി!!!

ഈ പോസ്റ്റ് വായിച്ച് ഒരാളെങ്കിലും ഗുണപരമായ ഒരു മാറ്റം പ്രാവർത്തികമാക്കിയാൽ ഈയുള്ളവൻ കൃതാർത്ഥനായി.

Advertisement



 196 total views,  1 views today

Advertisement
Entertainment3 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment3 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment3 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment3 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment3 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment3 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment4 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space7 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India7 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment7 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment10 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment11 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment16 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment16 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement